കോട്ടയം ഭാരത് ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം... നഴ്‌സുമാരെ അറസ്റ്റ് ചെയ്തു

  • Posted By: Sooraj
Subscribe to Oneindia Malayalam

കോട്ടയം: തിരുനക്കര ഭാരത് ആശുപത്രിക്കു മുന്നില്‍ സംഘര്‍ഷം. ഇവിടെ നഴ്‌സുമാര്‍ നടത്തിവന്ന അനിശ്ചിതകാലം സമരം തടയാന്‍ പോലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പ്രതിഷേധിച്ച് ആശുപത്രി കവാടത്തിനു മുന്നില്‍ കുത്തിയിരുന്ന നഴ്‌സുമാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

1

പോലീസും നഴ്‌സുമാരും തമ്മില്‍ ആശുപത്രിക്കു മുന്നില്‍ വച്ച് ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ചില നഴ്‌സുമാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കമുള്ളവര്‍ സമരം ചെയ്യാന്‍ ഇവിടെയെത്തിയിരുന്നു.

2

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് ഇവിടെ മുമ്പ് നഴ്‌സുമാര്‍ സമരം നടത്തിയിരുന്നു. ഈ സമരത്തിലുണ്ടായിരുന്ന അഞ്ച് നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ ഇവിടെ സമരം നടത്തിയത്. ഇവരെ തിരിച്ചെടുക്കുന്നതു വരെ സമരം നടത്തുമെന്നായിരുന്നു നഴ്‌സുമാരുടെ സംഘന അറിയിച്ചത്. കഴിഞ്ഞ 35 ദിവസമായി ഭാരത് ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം നടക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Bharath hospital nurse strike: Police arrested nurses

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്