മലരും അന്‍പതോളം സ്ത്രീകളും കേരളത്തില്‍;ലക്ഷ്യം അറിഞ്ഞാല്‍ ഞെട്ടിത്തരിക്കും...

  • By: Afeef
Subscribe to Oneindia Malayalam

തൃശൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിയ അന്‍പതോളം സ്ത്രീകളെ സൂക്ഷിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ബസില്‍ കയറി മാല മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ സ്ത്രീയില്‍ നിന്നാണ് പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. തമിഴ്‌നാട് മധുര സ്വദേശിനി മലരിനെയാണ് മോഷണശ്രമത്തിനിടെ തൃശൂരില്‍ നിന്ന് പോലീസ് പിടികൂടിയത്.

Read Also: പെണ്‍കുട്ടികള്‍ പരസ്പരം ബ്രസ്റ്റില്‍ പിടിക്കുന്നു!ഇതെന്ത് പ്രിന്‍സിപ്പല്‍,ഗുരുതര ആരോപണങ്ങള്‍...

കേരളത്തില്‍ മലരിനെ കൂടാതെ അന്‍പതോളം സ്ത്രീകളുടെ സംഘം മോഷണത്തിനായി എത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്ന ഇവര്‍ തിരക്കേറിയ സ്ഥലങ്ങളിലാണ് മോഷണം നടത്തുന്നത്. മലരിനെ കൂടാതെ ഒല്ലൂരില്‍ നിന്ന് മറ്റൊരു തമിഴ് യുവതിയെയും പോലീസ് പിടികൂടിയിരുന്നു. പ്രിയ എന്ന തമിഴ്‌നാട് സ്വദേശിനിയും ബസ് യാത്രക്കാരിയായ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്.

തിരക്കേറിയ ബസുകളില്‍...

തിരക്കേറിയ ബസുകളില്‍...

ഒരൊറ്റ ദിവസം അനവധി മോഷണക്കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശൂരിലെയും ഒല്ലൂരിലെയും മോഷണത്തിന് പിന്നാലെ ചെറുത്തുരുത്തിയിലും ബസില്‍ മോഷണം നടന്നു. ബസ് യാത്രക്കാരായ മൂന്ന് സ്ത്രീകളുടെ സ്വര്‍ണ്ണാഭരണമാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. ബസില്‍ തിരക്കേറിയ സമയത്തായിരുന്നു മോഷണം നടന്നത്.

വിദഗ്ദര്‍...

വിദഗ്ദര്‍...

സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കാനായി അന്‍പതോളം സ്ത്രീകള്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. തൃശൂരില്‍ പിടിയിലായ മലരില്‍ നിന്നാണ് പോലീസിന് ഈ ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. തിരക്കേറിയ ബസുകളില്‍ മോഷണം നടത്താന്‍ പ്രത്യേക പരീശീലനം ലഭിച്ചവരാണിവര്‍. മാല പൊട്ടിക്കുന്നതിന് പുറമേ, തിക്കിത്തിരക്കുന്നതിനിടെ ബാഗ് തുറന്ന് പണം കവരുന്നതിലും വിദ്ഗദ പരിശീലനം നേടിയവരാണിവരെന്നാണ് പോലീസ് പറയുന്നത്.

പ്രത്യേകിച്ചും സ്ത്രീകള്‍...

പ്രത്യേകിച്ചും സ്ത്രീകള്‍...

ബസുകളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ പ്രത്യേകം സൂക്ഷിക്കണമെന്നാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. സ്വര്‍ണ്ണാഭരണം ധരിച്ച് തിരക്കേറിയ ബസുകളില്‍ യാത്ര ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്ന ഈ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ശ്രദ്ധിക്കുക...

ശ്രദ്ധിക്കുക...

ചില കാര്യങ്ങള്‍ സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടെന്നാണ് പോലീസ് നല്‍കുന്ന നിര്‍ദ്ദേശം. യാത്രയില്‍ കുറഞ്ഞ അളവില്‍ മാത്രം സ്വര്‍ണ്ണം ഉപയോഗിക്കുക. സ്വര്‍ണ്ണമോ പണമോ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കരുത്. ബാഗ് തുറന്ന് മോഷ്്ടിക്കാനും ഇവര്‍ വിദഗ്ദരാണ്.ബസിലെ തിരക്കേറിയ സമയങ്ങളില്‍ സ്ത്രീകളുടെ പിറകില്‍ തിക്കിത്തിരക്കി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. അതിനാല്‍ തിരക്കേറിയ സമയങ്ങളില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കണം.

English summary
Police arrested tamil woman in theft case.
Please Wait while comments are loading...