നിയ മോളും വിദ്യയും കാണുന്ന പോലയല്ല! കൂട്ടിന് വിജയകുമാറും! പെട്ടത് 72കാരനായ പ്രവാസി... എല്ലാം പകർത്തി

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊല്ലം: ഡോക്ടറെന്ന വ്യാജേന പ്രവാസിയിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത യുവതിയും സംഘവും പോലീസിന്റെ പിടിയിലായി. തഴുത്തല ഇബി മൻസിലിൽ ഇബി ഇബ്രാഹിം എന്ന നിയ(32), മാവേലിക്കരയിൽ താമസിക്കുന്ന തിരുവനന്തപുരം കിളിമാനൂർ അലവക്കോട് പാപ്പാല പുത്തൻവീട്ടിൽ വിജി വിദ്യ (25), വർക്കല ഇടവ വെൺകുളം ജിജിഎൻ മന്ദിരത്തിൽ വിജയകുമാർ (58) എന്നിവരാണു പിടിയിലായത്.

ഹാദിയയെ വിവാഹം ചെയ്തയാൾ ഭയന്നു തുടങ്ങി? ഷെഫിൻ ജഹാൻ വീണ്ടും രംഗത്ത്, ആരെയാണ് പേടിക്കുന്നത്?

പിണറായിയും അച്യുതാനന്ദനും ഒരിക്കലെങ്കിലും വുളു എടുത്തവരാണോ? വീണ്ടും സിംസാറുൽ ഹഖ് ഹുദവി... വീഡിയോ

കൊല്ലം പാരിപ്പള്ളിയിലെ 72കാരനായ പ്രവാസിയിൽ നിന്നും പത്തു ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് മൂവരെയും പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. യുവതികളോടൊപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൂവരും പണം തട്ടിയത്. നിരവധിപേരെ കബളിപ്പിച്ച കേസുകളിലെ പ്രതികളാണ് ഈ മൂവർ സംഘമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഡോക്ടറാണെന്ന വ്യാജേനയാണ് നിയ മറ്റുള്ളവരുമായി അടുപ്പം സ്ഥാപിക്കുന്നത്.

'അബിയേട്ടൻ അയച്ച ബോഡി പാർട്സ് എല്ലാമുണ്ട്, ആവശ്യം കഴിഞ്ഞപ്പോ ഒഴിവാക്കിയല്ലേ'! കാവ്യയുടെ ആ മെസേജുകൾ..

ആസൂത്രണം...

ആസൂത്രണം...

വർക്കല സ്വദേശിയായ വിജയകുമാറാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്യുന്നത്. പാരിപ്പള്ളിയിലെ പ്രവാസിയുടെ സുഹൃത്താണ് പിടിയിലായ വിജയകുമാർ.

ഡോക്ടറാണെന്ന്...

ഡോക്ടറാണെന്ന്...

ഡോക്ടറാണെന്ന വ്യാജേനയാണ് ഇബി എന്ന നിയ പാരിപ്പള്ളി സ്വദേശിയായ പ്രവാസിയെ പരിചയപ്പെട്ടത്. കെട്ടിടം വാടകയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇബി ഇയാളെ സമീപിച്ചത്.

ബ്യൂട്ടി ലേസർ...

ബ്യൂട്ടി ലേസർ...

ബ്യൂട്ടി ലേസർ ചികിത്സ നടത്താനാണ് കെട്ടിടം വാടകയ്ക്ക് ആവശ്യപ്പെട്ടത്. കെട്ടിടം വാടകയ്ക്ക് നൽകാൻ തയ്യാറായതോടെ പ്രവാസിയെ ബിസിനസിൽ പങ്കാളിയാക്കാമെന്നായിരുന്നു ഇബിയുടെ വാഗ്ദാനം.

പണം കൈക്കലാക്കി...

പണം കൈക്കലാക്കി...

ബിസിനസ് പങ്കാളിയാകാമെന്ന് സമ്മതിച്ചതോടെ പ്രവാസിയിൽ നിന്നും ഇബി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടു. ലേസർ ഉപകരണങ്ങൾ വാങ്ങാനാണ് പണമെന്നായിരുന്നു ഇബി പറഞ്ഞത്. എട്ടു ലക്ഷത്തോളം രൂപയാണ് പ്രവാസി ഇബിയ്ക്ക് നൽകിയത്.

നഴ്സായി വിദ്യയും..

നഴ്സായി വിദ്യയും..

ഇതിനിടെ നഴ്സാണെന്ന് പരിചയപ്പെടുത്തി വിദ്യയും രംഗപ്രവേശം ചെയ്തു. വിദ്യയും പ്രവാസിയിൽ രണ്ട് ലക്ഷത്തോളം രൂപ തന്ത്രപൂർവ്വം കൈക്കലാക്കി.

ചിത്രങ്ങൾ...

ചിത്രങ്ങൾ...

ബിസിനസ് ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ഇരുവരും പ്രവാസിയുമായി യാത്രകൾ നടത്തിയിരുന്നു. ഇതിനിടയിൽ ഇരുവരും പ്രവാസിയോടൊപ്പമുള്ള നിരവധി ചിത്രങ്ങളും പകർത്തി.

ഭീഷണി...

ഭീഷണി...

യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് പ്രവാസി പോലീസിൽ പരാതി നൽകിയത്.

നിരവധി കേസുകൾ...

നിരവധി കേസുകൾ...

പിടിയിലായ ഇബിയുടെ പേരിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ഒരു മോഷണക്കേസിൽ ഇബി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
police arrested three fraudsters in kollam, parippally.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്