കല്ല്യാണത്തിന് 'കുമ്മനടിക്കുന്ന' കള്ളൻ സെൽഫിയിൽ കുടുങ്ങി!അടിച്ചുമാറ്റിയത് 80പവൻ,സംഭവം കോഴിക്കോട്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോഴിക്കോട്: വിവാഹ സൽക്കാരത്തിനെത്തിയ യുവതിയുടെ 80 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ മക്സൂസ് ഹനൂക്കി(24)നെ കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂരിൽ നിന്നാണ് കസബ സിഐയും സംഘവും പിടികൂടിയത്.

ഹൈക്കോടതി വിധി വെറുതെ!ചിത്രയ്ക്ക് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനാകില്ല, കാരണം ഇതാണ്...

ആതിര പോയത് ആടുമേയ്ക്കാനല്ല!നുണക്കഥകൾ പൊളിഞ്ഞു;ഇസ്ലാംപഠിക്കണമെന്ന് ആതിര,അംഗീകരിക്കാതെ അച്ഛനും അമ്മയും

പന്നിയങ്കര സുമംഗലി കല്യാണ മണ്ഡപത്തിൽ കഴിഞ്ഞയാഴ്ച നടന്ന വിവാഹ സൽക്കാരത്തിനിടെയാണ് ഹനൂക്ക് മോഷണം നടത്തിയത്. വിവാഹ സൽക്കാരത്തിനെത്തിയ പെൺകുട്ടിയെടുത്ത സെൽഫിയാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. ഗൾഫിൽ ജോലി ചെയ്യുന്ന ഹനൂക്ക് നാട്ടിലെത്തിയിട്ട് കുറച്ചു ദിവസമായതേയുള്ളു. ആഢംബര കാറുകളിൽ വിളിക്കാത്ത കല്ല്യാണത്തിന് പോയി ഭക്ഷണം കഴിക്കുന്നത് ഒരു ശീലമാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സിനെ പീഡിപ്പിച്ചു ഗർഭിണിയാക്കി! 52കാരനായ സെക്യൂരിറ്റി പിടിയിൽ..

പന്നിയങ്കരയിൽ...

പന്നിയങ്കരയിൽ...

കോഴിക്കോട് പന്നിയങ്കര സുമംഗലി കല്ല്യാണ മണ്ഡപത്തിൽ കഴിഞ്ഞയാഴ്ചയാണ് മോഷണം നടന്നത്. വിവാഹ സൽക്കാരത്തിനെത്തിയ യുവതിയുടെ 80 പവന്റെ സ്വർണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.

സഹായിച്ചത് സെൽഫി...

സഹായിച്ചത് സെൽഫി...

വിവാഹ സൽക്കാരത്തിനെത്തിയ ഒരു പെൺകുട്ടിയെടുത്ത സെൽഫിയാണ് മോഷ്ടാവിനെ ഒരാഴ്ചയ്ക്ക് ശേഷം പിടികൂടാൻ സഹായിച്ചത്.

സ്ത്രീകളുടെ സ്ഥലത്ത്...

സ്ത്രീകളുടെ സ്ഥലത്ത്...

മണ്ഡപത്തിൽ സ്ത്രീകൾ മാത്രം നിൽക്കുന്നതിനടുത്ത് ഒരാളെ കണ്ടിരുന്നുവെന്നും, ഇയാൾ ഒരു ബാഗുമായി സംശയാസ്പദമായ രീതിയിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഒരു പെൺകുട്ടി പോലീസിനോട് പറഞ്ഞിരുന്നു.

സെൽഫിയിലും അയാൾ...

സെൽഫിയിലും അയാൾ...

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അതേസ്ഥലത്ത് വെച്ച് മറ്റൊരു പെൺകുട്ടിയെടുത്ത ഫോട്ടോകൾ പോലീസ് പരിശോധിച്ചു. ഇതിനിടെ മറ്റൊരു പെൺകുട്ടിയെടുത്ത സെൽഫിയിൽ യുവാവിന്റെ മുഖം പതിഞ്ഞിരുന്നു. ഇയാളെ തന്നെയാണ് കണ്ടതെന്ന് നേരത്തെ മൊഴി നൽകിയ പെൺകുട്ടിയും സ്ഥിരീകരിച്ചു.

വാട്സാപ്പിൽ...

വാട്സാപ്പിൽ...

പ്രതിയെ തിരിച്ചറിഞ്ഞതോടെ നാട്ടുകാരും പോലീസും ഇയാളുടെ ഫോട്ടോ സഹിതം വാട്സാപ്പിലൂടെ വിവരം പ്രചരിപ്പിച്ചു. തുടർന്ന് ഇയാളെ തിരിച്ചറിഞ്ഞയാളാണ് പോലീസിന് വിവരങ്ങൾ കൈമാറിയത്.

കോയമ്പത്തൂരിൽ...

കോയമ്പത്തൂരിൽ...

പ്രതിയെ തിരിച്ചറിഞ്ഞ പോലീസ്, കൂടുതൽ വിവരങ്ങൾ ലഭിച്ചതോടെ മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി കോയമ്പത്തൂരിൽ നിന്നാണ് ഹനൂക്കിനെ പിടികൂടിയത്.

വിളിക്കാത്ത കല്ല്യാണത്തിന്...

വിളിക്കാത്ത കല്ല്യാണത്തിന്...

കൊടുവള്ളി സ്വദേശിയായ ഹനൂക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. ആഢംബര കാറുകളിൽ കറങ്ങി വിളിക്കാത്ത കല്ല്യാണത്തിന് പോയി ഭക്ഷണം കഴിക്കുന്നത് ശീലമാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

English summary
police arrested youth who robbed gold from a marriage function.
Please Wait while comments are loading...