കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറവൂര്‍: ഫേസ്ബുക്ക് ചങ്ങാത്തത്തിലൂടെ സ്ത്രീകളെ വലയിലാക്കി പീഡനം, രണ്ടു പേര്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

പറവൂര്‍: വ്യാജഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി പെണ്‍കുട്ടികളെ വലയിലാക്കി ചതിയില്‍പ്പെടുത്തിയിരുന്ന രണ്ടു പേരെ വടക്കേക്കര പോലീസ് പിടികൂടി. പാലക്കാട് പുതുര്‍ സ്വദ്ദേശികളായ കുളളിതൊടി അക്ബറിന്റെ മകന്‍ ഷാനു എന്നു വിളിക്കുന്ന ഷാനവാസ് അമ്പലകാട് കഷ്ണന്റെ മകന്‍ ബാബു എന്ന് വിളിക്കുന്ന അജികുമാര്‍ എന്നിവരാണ് പിടിയായത്.

ഫേസ്ബുക്ക് മുഖേന പരിചയപ്പെടുന്ന പെണ്‍കുട്ടികളുടെ നഗ്‌നഫോട്ടോ കൈക്കലാക്കി പിന്നീട് അത് ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തി പണം തട്ടുകയും ദുരുപയോഗം ചെയ്യുകയുമാണ് ഇവരുടെ രീതി. ഇതിനായി വ്യാജ പ്രൊഫൈലുകളുപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തുന്നത്. ഇതിന്നായി ഉപയോഗിച്ചിരുന്ന ഫോണിലെ രണ്ടു് സിം കാര്‍ഡുകള്‍ മറ്റൊളുടെ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാണ് ഇവര്‍ കൈവശപ്പെടുത്തിയത്. ഒരു അക്കൗണ്ടു ബ്ലോക്ക് ചെയ്താലും മറ്റൊന്ന് തയ്യാറാക്കി ബ്ലാക്ക് മെയിലിംഗ് തുടരും. സ്ത്രികളുടെ ഫെയ്‌സു ബുക്ക് എക്കാണ്ടുകളില്‍ ഫ്രണ്ട് ഷിപ്പ് അഭ്യര്‍ത്ഥന അയച്ചാണ്ട് പരിചയപ്പെടുന്നത്. മര്യാദയില്‍ തുടങ്ങുന്ന സൗഹൃദം പിന്നിടു ദുരുപയോഗം ചെയ്യുകയാണ് പതിവ്.

rapeaccused

വടക്കേക്കര പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ നടത്തിയ ശ്രമമാണ് ഇവരെ കുടുക്കിയത്. ഇപ്പോള്‍ പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്ന പെണ്‍കട്ടിയെ രണ്ടു വര്‍ഷം മുന്പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഷാനവാസ് കുട്ടിയുടെ നഗ്‌ന ഫോട്ടോ ആവശ്യപ്പെട്ട് നിരന്തരം മെസേജ് അയച്ചുക്കൊണ്ടിരുന്നു. കുട്ടിയുടെ മാതാവിന്റെ ഫോണാണ് ഇതിനായി ഉപയോഗിച്ചിരുന്നതെങ്കിലും ഇവരുടെ ശ്രദ്ധയില്‍ ഇക്കാര്യം പ്പെട്ടിരുന്നില്ല. ഈ ഫോണിലെ മെസേജ് പെണ്‍കുട്ടി അവഗണിക്കാന്‍ തുടങ്ങിയതോടെ ഒരിക്കല്‍ പെണ്‍കുട്ടി ഉപയോഗിച്ച പിതാവിന്റെ ഫോണിലേക്ക് ഇവരുടെ മെസേജ് വന്നതാണ് കേസിന് വഴിതിരിവായത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വടക്കേക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.എ.അഷറഫ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

പാലക്കാട് സ്വദേശിയായ പ്രദീപ് എന്നയാളുടെ പേരിലാണ് സിംകാര്‍ഡുകള്‍ എന്നതിനാല്‍ ആദ്യം പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തു നിരക്ഷരനായ ഇയാളല്ല പ്രതിയെന്ന് ബോധ്യപ്പെട്ട പോലീസ് ഇയാള്‍ മുഖേനയാണ് യഥാര്‍ത്ഥ പ്രതികളെ കുടുക്കിയത്. സിം കാര്‍ഡ് വില്‍ക്കുന്ന കട നടത്തുന്ന ബാബുവാണ് പ്രദീപിന്റെ മേല്‍ വിലാസത്തില്‍ സിം കാര്‍ഡ് ഷാനവാസിന് സംഘടിപ്പിച്ചു നല്‍കിയത്. ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഷാനവാസ് വലിയ ഡിഗ്രികള്‍ ഉള്ളതായിട്ടാണ് പ്രൊഫൈലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പോക്‌സോ നിയമപ്രകാരം പെണ്‍കുട്ടിയെ ലൈംഗികമായി ചൂക്ഷണം ചെയ്യുന്നതിനായി ശ്രമിച്ചതിനും, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം പ്രചരിപ്പിയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയതിനും ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

English summary
police arrests two men after molestation charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X