കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് അസോസിയേഷന്‍ സരിതയെ കുറിച്ച് പറയുന്നത്... ഇവര്‍ അന്വേഷിച്ചാല്‍ എന്താകും?

Google Oneindia Malayalam News

കൊച്ചി/തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷന് 20 ലക്ഷം രൂപ നല്‍കി എന്നായിരുന്നു കഴിഞ്ഞ ദിവസം സരിത എസ് നായര്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ മൊഴി നല്‍കിയത്. അസോസിയേഷന്‍ സെക്രട്ടറി അജിത്ത് കുമാറിന് 20 ലക്ഷം നല്‍കിയെന്നായിരുന്നു അത്.

എന്നാല്‍ ഇത് നിഷേധിച്ച് പോലീസ് അസോസിയേഷന്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിയ്ക്കുകയാണ്. സരിത നല്‍കിയ മൊഴി വാസ്ത വിരുദ്ധവും ദുരൂഹവും ആണെന്നാണ് അസോസിയേഷന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നത്. പോലീസ് സേനയിലെ അന്തരികവും ബാഹ്യവും ആയ എതിരാളികളുടെ ഗൂഢാലോചനയാണ് ഇപ്പോഴത്തെ ആരോപണത്തിന് പിറകിലെന്നും അസോസിയേഷന്‍ പറയുന്നു.

Saritha S Nair

കാര്യങ്ങള്‍ ഇതുവരെ കുഴപ്പമൊന്നും ഇല്ല. എന്നാല്‍ തുടര്‍ന്നങ്ങോട്ട് പോലീസ് അസോസിയേഷന്‍ അംഗീകരിച്ച പ്രമേയത്തിലെ ഭാഷ സാധാരണ രാഷ്ട്രീയ സംഘടനകളുടെ രീതിയിലേയ്ക്ക് വഴിമാറി. സരിത എന്ന സ്ത്രീയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലാണ് പരാമര്‍ശങ്ങള്‍.

KPA Resolution

'സ്വന്തം ബിസിനസ് താത്പര്യങ്ങള്‍ക്കും ധനസമ്പാദനത്തിനും വേണ്ടി സ്ത്രീത്വത്തെ പോലുംവില്‍പനചരക്കാക്കുകയും അത് യാതൊരു സങ്കോചവുമില്ലാതെ പരസ്യമായി പൊതുസമൂഹത്തിന് മുന്നില്‍ പറയുന്നതിന് യാതൊരു മടിയും കാട്ടാത്ത സരിത എസ് നായര്‍ സ്ത്രീ സമൂഹത്തിന് തന്നെ അപമാനമാണ്'- പോലീസ് അസോസിയേഷന്‍ പ്രമേയത്തിലെ ഒരു വാചകമാണിത്.

സരിത ഉള്‍പ്പെടുന്ന സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിയ്ക്കുന്നത് ഈ പോലീസ് അസോസിയേഷനിലെ അംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരാണ്. സരിത എസ് നായര്‍ തട്ടിപ്പുകാരിയാണോ അല്ലയോ എന്നതൊക്കെ വേറെ വിഷയമാണെങ്കിലും, ഒരു വ്യക്തി എന്ന നിലയ്ക്ക് അവര്‍ക്ക് സ്വാഭാവിക നീതി ലഭിയ്‌ക്കേണ്ടതുണ്ട്. സരിത എസ് നായരെ ഇത്തരം ഒരു മുന്‍ വിധിയോടെ കാണുന്ന പോലീസുകാര്‍ക്ക് ഈ വിഷയത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്താനാകുമോ എന്നതും വലിയ ചോദ്യമാണ്.

എന്തായാലും സരിത എസ് നായര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിയ്ക്കും എന്നാണ് അസോസിയേഷന്‍ പറയുന്നത്. മാനനഷ്ടക്കേസും ഫയല്‍ ചെയ്യുന്നുണ്ട്.

English summary
Kerala Police Association denies Saritha S Nair's allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X