കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സനുമോഹന്‍ മൂകാംബികയില്‍ നിന്ന് ഗോവയിലേക്ക് കടന്നോ? കൊല്ലൂരില്‍ ഹോട്ടലില്‍ നല്‍കാനുള്ളത് 5700 രൂപ

Google Oneindia Malayalam News

കൊച്ചി: വൈഗയുടെ ദുരൂഹ മരണത്തില്‍ പിതാവ് സനുമോഹന്‍ പിടിക്കാനാവാതെ നട്ടം തിരിഞ്ഞ് പോലീസ്. ഇയാളെ കഴിഞ്ഞ ദിവസം കൊല്ലൂരിലെ ഹോട്ടലില്‍ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ നിന്നാണ് സനുമോഹന്‍ മുങ്ങിയത്. മൂകാംബികയിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. രണ്ട് ദിവസം കൊണ്ട് സനുമോഹനെ പിടിക്കുമെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇയാള്‍ വളരെ തന്ത്രപരമായിട്ടാണ് കാര്യങ്ങള്‍ നടത്തുന്നതെന്ന് പോലീസ് നല്‍കുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇയാള്‍ മൂകാംബികയില്‍ നിന്ന് ഗോവയിലേക്ക് കടന്നുവെന്നാണ് സംശയം.

1

സനുമോഹന് എങ്ങനെയാണ് ഇതൊക്കെ ഒറ്റയ്ക്ക് ചെയ്യാന്‍ സാധിക്കുന്നതെന്ന സംശയവും ബാക്കിയാണ്. ഇയാള്‍ക്ക് പലരിലും നിന്ന് സഹായം കിട്ടുന്നുണ്ടെന്നാണ് സൂചന. ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെട്ട സനുമോഹന് മൂകാംബികയില്‍ സുഹൃത്തുക്കളുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ആറ് ദിവസത്തോളം ഇയാള്‍ മൂകാംബികയിലുണ്ടായിരുന്നു. പല തവണ കൊല്ലൂരിലെ ഹോട്ടലില്‍ നിന്ന് ഇയാള്‍ പുറത്തുപോയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ നിര്‍ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് പോലീസ് പറയുന്നത്. കേരളാ പോലീസും കര്‍ണാടക പോലീസുമടക്കം വലവിരിച്ചിട്ടും ഇയാള്‍ കുടുങ്ങാത്തത് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്.

അതേസമയം സനുമോഹന്റെ പെരുമാറ്റത്തില്‍ യാതൊരു അസ്വാഭാവികതയും ഇല്ലായിരുന്നുവെന്ന് ഹോട്ടലിലെ ജീവനക്കാരനും പറയുന്നു. വളരെ സന്തോഷവാനായിരുന്നു ഇയാള്‍. ആറ് ദിവസം താമസിച്ചതിന്റെ പണം നല്‍കാതെയാണ് സനുമോഹന്‍ മുങ്ങിയത്. 5700 രൂപയാണ് നല്‍കാനുള്ളത്. പണം ഒരുമിച്ച് നല്‍കാമെന്നായിരുന്നു പറഞ്ഞത്. 16ാം തിയതി ലോഡ്ജിന്റെ റിസപ്ഷനില്‍ ഇരുന്ന് സനുമോഹന്‍ പത്രം വായിച്ചിരുന്നു. അതിന് ശേഷമായിരുന്നു ഇയാള്‍ മുങ്ങിയത്. സ്വന്തം ആധാര്‍ കാര്‍ഡ് തന്നെ ഉപയോഗിച്ചാണ് സനുമോഹന്‍ മുറിയെടുത്തിരുന്നത്. എന്നാല്‍ ഫോണ്‍ നമ്പര്‍ പഴയതായിരുന്നു. അത് ഉപയോഗത്തിലില്ലാത്തതാണ്.

വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം

സ്വന്തം മൊബൈല്‍ ഫോണോ എടിഎം കാര്‍ഡോ ഇയാള്‍ ഉപയോഗിക്കുന്നില്ല. അതാണ് അന്വേഷണത്തില്‍ വലിയ വെല്ലുവിളിയാവുന്നത്. സുഹൃത്തുക്കളുടെ സഹായമില്ലാതെ ഇയാള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്. മൂകാംബികയിലെ ജനത്തിരക്കും തിരച്ചിലിനെ ബാധിച്ചു. ഇന്നും അന്വേഷണ സംഘം മൂകാംബികയിലുണ്ടാവും. കര്‍ണാടക പോലീസിന്റെ സഹായത്തോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുന്നത്. മൂകാംബികയിലെ വനമേഖലയില്‍ അടക്കം തിരച്ചില്‍ നടത്തി. പോലീസ് വലയിലാകുമെന്ന് ഉറപ്പായതോടെ ഇയാള്‍ ഗോവയിലേക്ക് കടന്നുവെനനാണ് സൂചന. മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍

English summary
police assumes sanu mohan suspect of vaiga murder flew to goa from kollur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X