ഡിവൈഎഫ്ഐ പ്രവർത്തകന് പോലീസിന്റെ ക്രൂരമർദ്ദനം.. ഹോക്കി സ്റ്റിക്ക് കൊണ്ട് തല്ലിച്ചതച്ചു

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയായ രാജീവിനെയാണ് കഴക്കൂട്ടം പോലീസ് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ രാജീവിന്റെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. പുറം ഭാഗം മുഴുവന്‍ തല്ലിച്ചതച്ച നിലയിലാണ്. തിരുവനന്തപുരത്ത് നടന്ന സിപിഎം-ബിജെപി സംഘര്‍ഷത്തിനിടെയാണ് രാജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷത്തിനിടെ പോലീസും രാജീവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പോലീസ് തന്നെ പിടികൂടി ക്വാര്‍ട്ടേഴ്‌സ് പോലുള്ള സ്ഥലത്ത് എത്തിച്ച് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് രാജീവ് പറയുന്നു.

അന്തിക്കള്ള് വിറ്റ് തുടങ്ങിയ ജീവിതം.. പൂമ്പാറ്റ സിനിക്ക് തട്ടിപ്പിന് കൂട്ടായി സാത്താൻ സേവയും!

dyfi

പോലീസ് ക്രൂരതയെക്കുറിച്ച് രാജീവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രാജീവിനെ മര്‍ദിച്ചുവെന്ന ആരോപണം പോലീസ് നിഷേധിച്ചു. അത്തരമൊരു സംഭവമേ നടന്നിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. ആര്‍എസ്എസ് ചായ്വുള്ള പോലീസുകാരാണ് രാജീവിനെ മര്‍ദിച്ചതെന്ന് സിപിഎം ജ്ില്ലാ നേതൃത്വം ആരോപിച്ചു. രാജീവിനെതിരെ നടന്ന ആക്രമണത്തില്‍ പോലീസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Police have brutally beaten up DYFI activist with Hocky Stick in Thiruvananthapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്