മോര്‍ച്ചറിയില്‍ കാണാമെന്ന് പറഞ്ഞ കൃഷ്ണദാസ് ജയിലിലേക്ക്? നെഹ്‌റു കോളേജ് ചെയര്‍മാനെതിരെ വീണ്ടും കേസ്

  • By: Afeef
Subscribe to Oneindia Malayalam

തൃശൂര്‍: നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിനെതിരെ പോലീസ് വീണ്ടും കേസെടുത്തു. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പഴയന്നൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കോളേജില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൃഷ്ണദാസ് വധഭീഷണി മുഴക്കിയെന്നായിരുന്നു ആരോപണം.

കോളേജില്‍ ഇനിയും സമരം തുടര്‍ന്നാല്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയിലോ മോര്‍ച്ചറിയിലോ കാണേണ്ടി വരുമെന്ന് കൃഷ്ണദാസ് പറഞ്ഞെന്നാണ് രക്ഷിതാക്കളുടെ പരാതിയില്‍ ആരോപിക്കുന്നത്. സംഭവത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഡിജിപിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. ജിഷ്ണുവിന്റെ കേസിലും കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണദാസിനെതിരെ വീണ്ടും കേസെടുത്തിരിക്കുന്നത്. വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയാണ് പഴയന്നൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

nehrucollege

അതേസമയം, കൃഷ്ണദാസിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാമ്പാടി നെഹ്‌റു കോളേജിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ സമരം തുടരുകയാണ്. ലക്കിടി ജവഹര്‍ലാല്‍ എന്‍ജിനീയറിംഗ് കോളേജിലും വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരം തുടരുകയാണ്.

English summary
Pazhayannur police took a case against nehru group chairman.
Please Wait while comments are loading...