ശബരിമലയിൽ വീണ്ടും സ്ത്രീകൾ പ്രവേശിക്കുന്നു! മല ചവിട്ടിയ 31കാരിയെ പിടികൂടി, ഒപ്പം ഭർത്താവും മക്കളും..

  • Posted By: Desk
Subscribe to Oneindia Malayalam

സന്നിധാനം: ശബരിമല ചവിട്ടിയ യുവതിയെ പോലീസ് പിടികൂടി മടക്കി അയച്ചു. ആന്ധ്രാപ്രദേശ് ഖമ്മം സ്വദേശിനിയായ പാർവതിയാണ് നടപ്പന്തലിൽ വെച്ച് പോലീസുകാരുടെ പിടിയിലായത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

ശബരിമലയ്ക്ക് സുരക്ഷാഭീഷണി ഉയർത്തി പനോരമ ചിത്രങ്ങൾ! സന്നിധാനവും നടപ്പന്തലുമടക്കം എല്ലാം വ്യക്തം...

ഒരു ചാക്ക് സിമന്റിന് 8000 രൂപ! ഒരു ചെറിയ കക്കൂസിന് 20000 രൂപ ചെലവ്! ഞെട്ടേണ്ട, സംഭവം ഇന്ത്യയിൽ തന്നെ

ഭർത്താവിനും മക്കൾക്കുമൊപ്പമാണ് പാർവതി ശബരിമലയിലെത്തിയത്. ദർശനത്തിനെത്തുന്ന സ്ത്രീകളെ പമ്പയിൽ വിശദമായി പരിശോധിക്കാറുണ്ടെങ്കിലും ഇതെല്ലാം മറികടന്നായിരുന്നു പാർവതി നടപ്പന്തൽ വരെ എത്തിയത്. ഒക്ടോബറിലും ശബരിമലയിൽ നിന്ന് രണ്ട് ആന്ധ്രാ സ്വദേശിനികളെ പിടികൂടിയിരുന്നു. ഈ സംഭവത്തെ തുടർന്ന് പമ്പയിൽ പരിശോധന ശക്തമാക്കിയിരുന്നെങ്കിലും ഇതെല്ലാം മറികടന്ന് സ്ത്രീകൾ പ്രവേശിക്കുന്നത് തുടരുകയാണ്.

വലിയ നടപ്പന്തൽ...

വലിയ നടപ്പന്തൽ...

വലിയ നടപ്പന്തലിൽ വെച്ച് സംശയം തോന്നിയ പോലീസുകാർ യുവതിയെ തടഞ്ഞു. തുടർന്ന് തിരിച്ചറിയിൽ രേഖകൾ ആവശ്യപ്പെട്ടു. തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതോടെയാണ് പാർവതിക്ക് 31 വയസാണ് പ്രായമെന്ന് കണ്ടെത്തിയത്. ഇതോടെ പാർവതിയെ പിടികൂടി മടക്കി അയക്കുകയായിരുന്നു.

പമ്പയിൽ...

പമ്പയിൽ...

എന്നാൽ പമ്പയിലെ പരിശോധന മറികടന്ന് പാർവതി എങ്ങനെ നടപ്പന്തൽ വരെ എത്തിയെന്ന ചോദ്യമാണ് പോലീസിനെ കുഴക്കുന്നത്. തിരിച്ചറിയൽ രേഖകളടക്കം പരിശോധിച്ച ശേഷമേ സ്ത്രീകളെ പമ്പയിൽ നിന്നും കടത്തിവിടുകയുള്ളൂ. പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ശബരിമലയിൽ പ്രവേശിക്കാൻ വിലക്കുള്ളത്.

നേരത്തെയും...

നേരത്തെയും...

എന്നാൽ വിലക്ക് മറികടന്ന് നിരവധി യുവതികൾ ശബരിമലയിൽ പ്രവേശിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ ഒക്ടോബറിൽ രണ്ട് ആന്ധ്രാ സ്വദേശിനികളെ സന്നിധാനത്ത് നിന്ന് പിടികൂടുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം പമ്പയിലെ പരിശോധന ശക്തമാക്കിയിരുന്നെങ്കിലും ഇതെല്ലാം മറികടന്ന് സ്ത്രീകൾ പ്രവേശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

വിലക്ക്...

വിലക്ക്...

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കേസ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സ്ത്രീപ്രവേശനത്തിന് അനുകൂലമായാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. എന്നാൽ ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എതിർത്തും നിരവധിപേർ രംഗത്തെത്തിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനടക്കം സ്ത്രീ പ്രവേശനത്തെ രൂക്ഷമായാണ് വിമർശിച്ചത്.

English summary
police caught andhra native woman in sabarimala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്