കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗെയിലിനെതിരേ സമരം: മുക്കത്ത് സംഘര്‍ഷത്തിന് അയവില്ല, പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടെന്ന് പോലീസ്

സംഭവത്തില്‍ 21 പേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുക്കത്ത് ഗെയില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ നടക്കുന്ന സമരവും തുടര്‍ന്നുണ്ടായം സംഘര്‍ഷവും തുടരുകയാണ്. സമരസമിതി പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്നു പോലീസ് കഴിഞ്ഞ ദിവസം ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. സമരക്കാര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം നിരവധി പേര്‍ക്കു സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കോഴിക്കോട് എസ്പി പുഷ്‌കരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ടിവി പറയുന്നു.

പീഡനക്കേസ് പ്രതിയുടെ കൊല: കുട്ടിയുടെ അച്ഛനടക്കം നാലംഗ സംഘം പിടിയില്‍, സെക്‌സ് റാക്കറ്റുമായി ബന്ധം!!പീഡനക്കേസ് പ്രതിയുടെ കൊല: കുട്ടിയുടെ അച്ഛനടക്കം നാലംഗ സംഘം പിടിയില്‍, സെക്‌സ് റാക്കറ്റുമായി ബന്ധം!!

ഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ജയിലില്‍... കുട്ടിയെയും വിട്ടില്ല, ജയിലിലടച്ചുഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ജയിലില്‍... കുട്ടിയെയും വിട്ടില്ല, ജയിലിലടച്ചു

1

ബുധനാഴ്ച രാവിലെയാണ് സംഘര്‍ഷത്തെ തുടര്‍ന്നു നിരവധി പേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ വീണ്ടും സംഘര്‍ഷമുണ്ടാവുകയായിരുന്നു. എംഐ ഷാനവാസ് എംപിയുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കള്‍ പോലീസുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് സമരക്കാരില്‍ ചിലര്‍ പോലീലിനു നേരെ കല്ലെറിഞ്ഞത്. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയായിരുന്നു.

സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാതിരുന്നതോടെ പോലീസ് കണ്ണീര്‍വാതക പ്രയോഗവും ഗ്രനേഡും നടത്തി. പിടിയിലായ 21 പേരെയും രാത്രി തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 21ല്‍ കൂടുതല്‍ പേര്‍ കരുതല്‍ തടങ്കലില്‍ തന്നെ തുടരുകയാണ്. പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിനാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

English summary
Gail strike: police charged public nuisance case against protestants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X