കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനും ഏതിനും സിപിഎം നേതാക്കളുടെ നെഞ്ചത്ത്; അക്രമം കാണിച്ചത് പി ജയരാജന്റെ മകനല്ല, വീഡിയോ പുറത്ത്!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: എന്തിനും ഏതിനും സിപിഎം നേതാക്കളുടെ നെഞ്ചത്ത് കയറുക എന്നത് സോഷ്യൽ മീഡിയയുടെയും മറ്റ് തൽപ്പര കക്ഷികളുടെയും വിനോദമാണ്. അങ്ങിനെയൊരു ആരോപണമായിരുന്നു സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി പി ജയരാജന്റെ മകൻ പോലീസ് സ്റ്റേഷനിൽ കയറി ബഹളം വച്ചു എന്ന വാർത്ത. ശുചിമുറി ആവശ്യപ്പെട്ടാണ് ബഹളം വെച്ചതെന്നായിരുന്നു ആരോപണം. സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ പുറത്ത് വന്ന വാർത്തകൾ തെറ്റാണെന്നാണ് പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ തെളിയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്റെ മകൻ ആശിഷും സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മനോജ് എന്ന പേലീസുകാരനും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. കോൺഗ്രസ് അനുകൂല പോലീസ് സംഘടനയുടെ നേതാവ് കൂടിയാണ് മനോജ്.

ബസ് നിർത്തിയത് ശുചിമുറിയിൽ പോകാൻ

ബസ് നിർത്തിയത് ശുചിമുറിയിൽ പോകാൻ

പി ജയരാജന്റെ സഹോദരിയും മുൻ വടകര എംപിയുമായ സതിദേവിയുടെ മകളും കടമ്പൂർ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ അഞ്ജലിക്കൊപ്പമുള്ള സംഘം ഭോപ്പോലിൽ‌ നടന് കലോത്സവത്തിൽ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു. ഇവർ ശുചിമുറിയിൽ പോകുന്നതിന് വേണ്ടായാണ് മട്ടന്നൂർ‌ പോലീസ് സ്റ്റേഷന്റെ മുന്നിൽ ബസ് നിർത്തിയത്.

ആശിഷിനെ ഇറക്കി വിട്ടു

ആശിഷിനെ ഇറക്കി വിട്ടു

ഡ്യൂട്ടിയിലുണ്ടായിരുന്ന മനോജ് എന്ന പോലീസുകാരനോട് സ്കൂൾ വിദ്യാർത്ഥിനികൾക്ക് അത്യാവശ്യമായി ശുചിമുറി സൗകര്യം വേണമെന്ന് ആശിഷ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇതൊന്നും ഇവിടെ പറ്റില്ലെന്ന് പറഞ്ഞ് ആശിഷിനെ ഇറക്കി വിടുകയായിരുന്നു.

വന്നത് തെറ്റായ വാർത്തകൾ

വന്നത് തെറ്റായ വാർത്തകൾ

വേണമെങ്കിൽ ബസ്റ്റാന്റിലെകംഫർട്ട് സ്റ്റേഷനിൽ പോയിക്കോളൂ എന്ന് പറഞ്ഞാണ് ഇറക്കിവിട്ടത്. തുടർന്ന് അധ്യാപികമാരും വിദ്യാർത്ഥിനികളും വീട്ടിലേക്ക് തിരിച്ചുപോയി. ഇതിന് ശേഷമാണ് തെറ്റായ വാർത്തകർ പരന്നതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മട്ടന്നൂരിൽ‌ പൊതു ശുചി മുറി കുറവ്

മട്ടന്നൂരിൽ‌ പൊതു ശുചി മുറി കുറവ്

മട്ടന്നൂരിൽ പൊതു ശുചിമുറി സൗകര്യങ്ങൾ കുറവാണ്. ജനമൈത്രി പോലീസ് സ്റ്റേഷൻ ആയതുകൊണ്ട് തന്നെ മട്ടന്നൂർ പോലീസ്റ്റേഷനിൽ ശുചിമുറി അത്യാവശ്യക്കാർക്ക് ഉപയോഗിക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്. ഇക്കാര്യം അറിയാവുന്ന ആശിഷ് അധ്യാപികമാരുടെ ആവശ്യപ്രകാരമാണ് പോലീസ് സ്റ്റേഷന് മുന്നിൽ വാഹനം നിർത്തിയത്.

ശുചിമുറി അനുവദിക്കാതിരുന്ത് ലോകപ്പിൽ പ്രതികളുള്ള‌തിനാൽ

ശുചിമുറി അനുവദിക്കാതിരുന്ത് ലോകപ്പിൽ പ്രതികളുള്ള‌തിനാൽ

ലോക്കപ്പിൽ പ്രതികളുള്ളതിനാൽ ശുചിമുറി സേവനം അനുവദിക്കാനാവില്ലെന്ന് സ്റ്റേഷൻ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥൻ പറയുകയായിരുന്നു. ബസ്റ്റാന്റിൽ നഗരസഭയുടെ പൊതു ശുചിമുറി ഉണ്ടെന്നും അത് ഉപയോഗിക്കാമെന്നുമായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ ഇത് കേട്ട ഉടനെ ആശിഷ് ബഹളവയ്ക്കുയും പോലീസുകാരുമായി തട്ടിക്കയറുകയുമായിരുന്നെന്നാണ് പോലീസ് നൽകിയ പരാതിയിൽ പറയുന്നത്.

പോലീസ് അപമര്യാദയായി പെരുമാറി

താൻ പി ജയരാജന്റെ മകൻ ആശിഷ് രാജാണെന്ന് എഎസ്ഐയോട് പറയാൻ തയ്യാറായിരുന്നില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. മോശമായി പെരുമാറി എന്ന പരാതിയുമായി എഎസ്ഐ മനോജ് മട്ടന്നൂർ സിഐക്ക് പരാതി നൽകുകയായിരുന്നു. അതേസമയം പോലീസുകാർ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി ആശിഷും പരാതി നൽകി. സംഭവത്തെ കുറിച്ച് ഇരിട്ടി ഡിവൈഎസ്പി അന്വേഷണം നടത്തി. ഇതിന് പിന്നാലെയാണ് സിസിടിവ ദൃശ്യങ്ങൾ പുറത്തായത്.

English summary
Police complaint against P Jayarajan's son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X