പൾസർ സുനി കണ്ട അജ്ഞാതയായ സ്ത്രീയും മഞ്ജുവും തമ്മിലെന്ത്? ദിലീപ് ലക്ഷ്യമിടുന്നത് ഇമേജ് തകർക്കാൻ?

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: മലയാള സിനിമയിലെ അതിശക്തനായ നടന്‍ പ്രതിയാണ് എന്നത് കൊണ്ട് തന്നെ, നടി ആക്രമിക്കപ്പെട്ട കേസിന്റെ ക്ലൈമാക്‌സ് എന്താകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ദിലീപിന് എതിരെ കുറ്റപത്രത്തില്‍ ശക്തമായ തെളിവുകളും സാക്ഷികളും ഉണ്ടെങ്കിലും, വിചാരണയ്ക്ക് എത്തുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. കേസിലെ നിര്‍ണായക രണ്ടാം കുറ്റപത്രത്തിലെ വിവരങ്ങളെല്ലാം പുറത്ത് വന്നിട്ടുണ്ട്. ഇക്കാര്യം മറയാക്കി മാധ്യമങ്ങളെ വിചാരണയില്‍ നിന്നും അകറ്റി നിര്‍ത്താനുളള ശ്രമങ്ങള്‍ ആണ് അണിയറയില്‍ പുരോഗമിക്കുന്നതത്രേ. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന ചില പ്രചാരണങ്ങൾക്ക് വേറെ ലക്ഷ്യമുണ്ടെന്നും പോലീസ് കണക്ക് കൂട്ടുന്നു.

ദിലീപിനെ വെറുതെ വിടില്ലെന്നുറപ്പിച്ച് മനീഷ.. ജയിൽ ജീവിതം ഹൈക്കോടതിയിൽ.. സർക്കാരിനോട് വിശദീകരണം തേടി

 കോടതിയില്‍ എതിര്‍ സത്യവാങ്മൂലം

കോടതിയില്‍ എതിര്‍ സത്യവാങ്മൂലം

നടി ആക്രമിക്കപ്പെട്ട കേസിലെ അനുബന്ധ കുറ്റപത്രം കോടതിയിലെത്തും മുന്‍പേ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിനെതിരെ ദിലീപ് കോടതിയില്‍ പരാതിയും നല്‍കി. തെറ്റ് മറച്ച് വെയ്ക്കാനുള്ള ദിലീപിന്റെ നീക്കമാണ് ഇതെന്നാണ് കഴിഞ്ഞ ദിവസം പോലീസ് അങ്കമാലി കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്.

കുറ്റപത്രം പോലീസ് ചോര്‍ത്തി നല്‍കിയിട്ടില്ല

കുറ്റപത്രം പോലീസ് ചോര്‍ത്തി നല്‍കിയിട്ടില്ല

സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചാരണം നടത്തി ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. കുറ്റപത്രം പോലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും എതിര്‍സത്യവാങ്മൂലത്തില്‍ പോലീസ് വിശദീകരിക്കുന്നു. ഈ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ കേസ് ഈ മാസം 8ലേക്ക് മാറ്റിയിരിക്കുകയാണ്.

സ്രാവിനെ വിടില്ല

സ്രാവിനെ വിടില്ല

കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും കേസില്‍ അന്വേഷണം തുടരാനാണ് പോലീസ് തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ നിരവധി ദുരൂഹതകള്‍ ഇനിയും ബാക്കി നില്‍ക്കുന്നു എന്നത് തന്നെയാണ് കാരണം. ഒന്നാം പ്രതി പള്‍സര്‍ സുനി പലതവണ വെളിപ്പെടുത്തിയ വമ്പന്‍ സ്രാവിനെക്കുറിച്ചുള്ള സംശയങ്ങള്‍ അന്വേഷിച്ചേക്കും എന്ന് സൂചനയുണ്ട്. മാത്രമല്ല നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈലും മെമ്മറി കാര്‍ഡും കണ്ടെടുക്കേണ്ടതുണ്ട്.

പ്രചാരണം ആസൂത്രിതം

പ്രചാരണം ആസൂത്രിതം

അതിനിടെ കേസുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന ചില പ്രചരണങ്ങള്‍ ആസൂത്രിതമാണെന്ന് പോലീസ് സംശയിക്കുന്നുണ്ടത്രേ. ഇവ ലക്ഷ്യം വെയ്ക്കുന്നത് നടി മഞ്ജു വാര്യരെ ആണെന്നും പോലീസ് സംശയിക്കുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി പള്‍സര്‍ സുനി ഒരു സ്ത്രീയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ പിറ്റേന്ന് ദുബായിലേക്ക് പോയതായും വാര്‍ത്തകള്‍ വന്നിരുന്നു.

ഉന്നം വെയ്ക്കുന്നത് ആരെ

ഉന്നം വെയ്ക്കുന്നത് ആരെ

ഈ സ്ത്രീയാണ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് എന്ന പ്രചാരണം ഉന്നം വെയ്ക്കുന്നത് മഞ്ജുവിനെ ആണോ എന്നാണ് പോലീസ് സംശയിക്കുന്നതത്രേ. ഇത്തരം പ്രചരണങ്ങള്‍ വഴി മഞ്ജുവിന്റെ ഇമേജ് തകര്‍ക്കുകയാണ് ദിലീപ് ലക്ഷ്യമിടുന്നതെന്ന് കരുതുന്നതായി മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

അജ്ഞാതയായ സ്ത്രീ

അജ്ഞാതയായ സ്ത്രീ

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ക്കേ ഒരു സ്ത്രീയുടെ ദുരൂഹ സാന്നിധ്യം നിലനില്‍ക്കുന്നുണ്ട്. പള്‍സര്‍ സുനി തന്നെ നടിയോട് പറഞ്ഞത്, ഇതൊരു സ്ത്രീയുടെ ക്വട്ടേഷനാണ് എന്നായിരുന്നു. ഇത് കേസിനെ വഴിതെറ്റിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം പറഞ്ഞതാണ് എന്നാണ് പോലീസ് കണ്ടെത്തിയത്. വീണ്ടും ഒരു അജ്ഞാത സ്ത്രീയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് മഞ്ജുവിനെ ലക്ഷ്യമിട്ടാണത്രേ എന്നാണ് മംഗളം പറയുന്നത്.

കുറ്റം മറച്ച് വെക്കാനുള്ള നീക്കം

കുറ്റം മറച്ച് വെക്കാനുള്ള നീക്കം

സ്ത്രീകള്‍ തമ്മിലുള്ള പ്രശ്‌നത്തിന്റെ ഭാഗമായാണ് നടി ആക്രമിക്കപ്പെട്ടത് എന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നതത്രേ. മഞ്ജു വാര്യരും അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി സന്ധ്യയും ഉള്‍പ്പെടെ ഉള്ളവര്‍ ഗൂഢാലോചന നടത്തി കേസില്‍ കുടുക്കിയെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. ഇത് കുറ്റം മറച്ച് വെയ്ക്കാനുള്ള ശ്രമം മാത്രമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

കൂടുതല്‍ അന്വേഷണം വേണം

കൂടുതല്‍ അന്വേഷണം വേണം

ദിലീപ് ജയിലില്‍ കഴിഞ്ഞിരുന്ന സമയം സോഷ്യല്‍ മീഡിയയെ ഉപയോഗിച്ച് അനുകൂല തരംഗമുണ്ടാക്കാന്‍ വന്‍ ശ്രമം നടന്നിരുന്നു. കാര്യങ്ങള്‍ ദിലീപിന് അനുകൂലമാക്കാന്‍ പണം നല്‍കി സ്വാകാര്യ ഏജന്‍സിയെ ഏര്‍പ്പാടാക്കിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. മാത്രമല്ല ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിന് വേണ്ടി വാദിച്ചവരേയും പോലീസ് സംശയിക്കുന്നു. ഇക്കാര്യങ്ങളിലും കൂടുതല്‍ അന്വേഷണം വേണ്ടതുണ്ടെന്നാണത്രേ പോലീസ് നിലപാട്.

പരസ്യ വിചാരണ ഭയം

പരസ്യ വിചാരണ ഭയം

കുറ്റപത്രം ചോര്‍ത്തിയെന്നാരോപിച്ച് ദിലീപ് നല്‍കിയ പരാതിയേയും പോലീസ് സംശയത്തോടെയാണ് നോക്കിക്കാണുന്നത്. കേസില്‍ പരസ്യവിചാരണ നടക്കുന്നതിനെ ദിലീപ് ഭയക്കുന്നുണ്ടാവാം. പരസ്യ വിചാരണ നടക്കുന്നത് തനിക്ക് കൂടുതല്‍ അപമാനങ്ങളുണ്ടാക്കും എന്ന് സ്വാഭാവികമായും ദിലീപിന് ഭയമുണ്ടാകുമെന്ന് പോലീസ് കരുതുന്നു.

ഉന്നം മാധ്യമങ്ങളെയോ

ഉന്നം മാധ്യമങ്ങളെയോ

വിചാരണ സമയത്ത് മാധ്യമങ്ങളുടെ വാ അടപ്പിക്കാനാണ് ഇപ്പോള്‍ നല്‍കിയ ഹര്‍ജി വഴി ദിലീപിന്റെ ലക്ഷ്യമെന്നാണ് പോലീസ് നിഗമനം. രഹസ്യ വിചാരണ നടത്താന്‍ ദിലീപ് ആവശ്യപ്പെടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. കേസില്‍ രഹസ്യ വിചാരണ നടക്കുകയാണ് എങ്കില്‍ കോടതി വിവരങ്ങള്‍ പുറത്തെത്തില്ല. ഇത് വഴി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാനാവുമെന്ന് ദിലീപ് കണക്ക് കൂട്ടുന്നതായും പോലീസ് കരുതുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police doubts Dileep's presence behind some propagation in Media about actress case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്