പിണറായിയും കോടിയേരിയും പറഞ്ഞതെല്ലാം പാഴ്‌വാക്ക്; വീണ്ടും യുഎപിഎ

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: യുഎപിഎ സര്‍ക്കാര്‍ നിലപാടല്ലെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പലവട്ടം ആവര്‍ത്തിച്ചിട്ടും വീണ്ടും യുഎപിഎ. നദീര്‍ ആറളത്ത് പോയതിന്റെ തെളിവ് അന്വേഷണത്തില്‍ ലഭിച്ചില്ലെന്ന് ഡിജിപി നേരത്തെ വ്യക്തമാക്കിവെറുടെ വിട്ടിട്ടും വീണ്ടും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ നദീര്‍ എന്ന നദിക്കെതിരെ യുഎപിഎ ചുമത്തി പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഹൈക്കോടതിയില്‍ നദീര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പോലീസിന്റെ മലക്കം മറിച്ചില്‍. ആറളത്ത് മാവോയിസ്റ്റ് സംഘത്തിനൊപ്പം നദീറിനെ ആദിവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. കണ്ണൂര്‍ ആറളം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നദീറിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

 ലഘുലേഖ വിതരണം ചെയ്തു

ലഘുലേഖ വിതരണം ചെയ്തു

കഴിഞ്ഞ മാര്‍ച്ച് മൂന്നിന് ആറളം ഫാം സന്ദര്‍ശിച്ച മാവോയിസ്റ്റുകള്‍ പ്രദേശവാസികളെ തോക്കുചൂണ്ടി ഭീഷണിപെടുത്തി കാട്ടുതീ എന്ന പ്രസിദ്ധീകരണം വിതരണം ചെയ്‌തെന്നാണ് കേസ്.

നദീര്‍

നദീര്‍

മാര്‍ച്ച് 16ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ നദീറിനെ പ്രതി ചേര്‍ത്തിരുന്നില്ല.

കേസില്ല

കേസില്ല

കഴിഞ്ഞ ഡിസംബര്‍ 19 ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നദീറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിറ്റെ ദിവസം തന്നെ നദീറിനെ പോലീസ് വിട്ടയക്കുകയായിരുന്നു.

ഡിജിപി

ഡിജിപി

നദീറിനെതിരെ യാതൊരു തെളിവുകളുമില്ലന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അന്ന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

 കഴിഞ്ഞ മാസം

കഴിഞ്ഞ മാസം

നദീര്‍ ആറളത്ത് പോയില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ മാസം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് അന്ന് നടപടിയെുക്കാതെ വിട്ടയച്ചത്.

മലക്കം മറിഞ്ഞു

ഡിജിപിയുടെ പ്രഖ്യാപനത്തിന് വിരുദ്ധമായാണ് പൊലീസിന്റെ ഇപ്പോഴത്തെ നടപടി വന്നിരിക്കുന്നത്.

English summary
Police filed reports in High Court for against Nadeer
Please Wait while comments are loading...