കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു: എഎന്‍ ഷംസീര്‍ എംഎല്‍എയ്ക്കും ഡിവൈഎഫ്‌ഐ നേതാവിനുമെതിരെ കേസ് ...

  • By Vishnu
Google Oneindia Malayalam News

തലശ്ശേരി: കണ്ണൂരില്‍ ദളിത് പെണ്‍കുട്ടി അത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സിപിഎം എംഎല്‍എ എഎന്‍ ഷംസീറിനും ഡിവൈഎഫ്‌ഐ നേതാവ് പിപി ദിവ്യക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുത്തു. യുവതിയുടെ പരാതിയെ തുടര്‍ന്ന് തലശ്ശേരി പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ആത്മഹത്യയ്ക്കു ശ്രമിച്ച അഞ്ജനയെക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

സിപിഎം ഓഫീസില്‍ അതിക്രമിച്ചു കയറി പ്രവര്‍ത്തകരെ അക്രമിച്ചു എന്നാരോപിച്ച് സിപിഎം നല്‍കിയ പരാതിയില്‍ കുട്ടിമാക്കൂലിലെ കുനിയില്‍ രാജന്റെ മകളായ അഞ്ജന, അഖില എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂര്‍ സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ഇരുവരെയും അഖിലയുടെ കൈകുഞ്ഞിനെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു. ഇത് വലിയ വിവാദമായിരുന്നു.

A N Shamseer MLA

ജിയില്‍ മോചിതയായ ശേഷം സഹോദരിമാരായ ദളിത് യുവതികളും ഇവരുെട പിതാവ് രാജനും സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ജാമ്യത്തിലിറങ്ങിയ അന്ന് ഒരു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സിപിഎം എംഎല്‍എ എഎന്‍ ഷംസീറും ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാവുമായ പിപി ദിവ്യയും യുവതികള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തി.

തങ്ങളെ സ്വഭാവ ദൂക്ഷ്യമുള്ളവരായി ചിത്രികരിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം. നേതാക്കള്‍ വ്യക്തിപരമായി നടത്തിയ അധിഷേപത്തില്‍ മനം നൊന്ത് അഞ്ജന ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.

ഷംസീറിനും ദിവ്യയ്ക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് യുവതിയും കുടുംബവും ആവശ്യപ്പെട്ടിരുന്നു. കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ് നിയമോപദേശം തേടിയിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസെടുത്തത്.

പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ എം വിജയകുമാറും കണ്ണൂരിലെത്തി യുവതികളുടെ മൊഴിയെടുത്തു. യുവതികള്‍ സിപിഎമ്മിനെതിരെയോ സിപിഎം നേതാക്കള്‍ക്കെതിരെയോ മൊഴി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

യുവതി ആരുടെയും പേരെടുത്ത് പരാമാര്‍ശിച്ചിട്ടില്ല. മൊഴി റെക്കോര്‍ഡ് ചെയ്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ജയിലില്‍ പോകേണ്ടി വന്ന മാനസിക സംഘര്‍ഷത്തിലാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്നുമായിരുന്നു പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍റെ പ്രതികരണം.

English summary
Ploce files case against CPM MLA AN Shamseer and dyfi leader PP Divya on suicide attempt of dalit Woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X