കേസില്‍ നിര്‍ണായക വഴിത്തിരിവ്...മെമ്മറി കാര്‍ഡ് ലഭിച്ചു!! കിട്ടിയത് അയാളുടെ പക്കല്‍ നിന്ന്!!

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നു സംശയിക്കുന്ന മെമ്മറി കാര്‍ഡ് പോലീസിനു ലഭിച്ചു. കേസിലെ സുപ്രധാന തൊണ്ടിമുതലുകളില്‍ ഒന്നാണ് ഈ മെമ്മറി കാര്‍ഡ്. ഇതു ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം, അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയിലിലുള്ള ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.

ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ ?

ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ ?

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡില്‍ തന്നെയുണ്ടോയെന്നു വ്യക്തമായിട്ടില്ല. ഫോറന്‍സിക് പരിശോധനയ്ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുകയുള്ളൂ.

സൂക്ഷിച്ചത് അയാള്‍

സൂക്ഷിച്ചത് അയാള്‍

നേരത്തേ സുനിലിന്റെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫിന്റെ പക്കല്‍ നിന്നാണ് പോലീസിനു മെമ്മറി കാര്‍ഡ് ലഭിച്ചത്. പ്രതീഷ് ചാക്കോയ്ക്ക് താന്‍ ഫോണും മെമ്മറി കാര്‍ഡും കൈമാറിയതായി നേരത്തേ സുനില്‍ പോലീസിനോട് പറഞ്ഞിരുന്നു.

ദൃശ്യങ്ങള്‍ മായ്‌ച്ചോ ?

ദൃശ്യങ്ങള്‍ മായ്‌ച്ചോ ?

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍ നിന്നു മായ്ച്ചു കളഞ്ഞോയെന്ന് വ്യക്തമല്ല. ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഇത് അറിയാന്‍ സാധിക്കൂ.

 പ്രാഥമിക പരിശോധന

പ്രാഥമിക പരിശോധന

അഡ്വ രാജു ജോസഫില്‍ നിന്നു ലഭിച്ച ഈ മെമ്മറി കാര്‍ഡ് പ്രാഥമിക പരിശോധനയ്ക്ക് പോലീസ് വിധേയമാക്കിയിരുന്നു. എന്നാല്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇതില്‍ കണ്ടെത്താന്‍ പോലീസിനു സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ ഇതില്‍ നിന്നു മായ്ച്ചു കളഞ്ഞതാണോയെന്നു പരിശോധിക്കുന്നത്.

ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്

ദൃശ്യങ്ങള്‍ പോലീസിന്റെ പക്കലുണ്ട്

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പ് തന്നെ പോലീസിനു ലഭിച്ചിരുന്നു. ഈ കൃത്യത്തിനു സുനില്‍ നേരിട്ട് ഉപയോഗിച്ച മെമ്മറി കാര്‍ഡാണോ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് എന്നാണ് പോലീസ് പരിശോധിക്കുന്നത്.

ഫോണും മെമ്മറി കാര്‍ഡും നിര്‍ണായക തെളിവ്

ഫോണും മെമ്മറി കാര്‍ഡും നിര്‍ണായക തെളിവ്

കേസിലെ നിര്‍ണായക തെളിവുകളാണ് സുനില്‍ ഉപയോഗിച്ച ഫോണും മെമ്മറി കാര്‍ഡും. ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. ഇപ്പോള്‍ ലഭിച്ച മെമ്മറി കാര്‍ഡാണോ സുനില്‍ ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയിലൂടെ മാത്രമേ ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

ദിലീപ് ഹൈക്കോടതിയിലേക്ക്

ദിലീപ് ഹൈക്കോടതിയിലേക്ക്

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ആലുവ സബ് ജയിലിലുള്ള ദിലീപ് ഇന്നു ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കും. കേസില്‍ ഇപ്പോള്‍ 11ാം പ്രതിയാണ് ദിലീപ്.

English summary
Police got memory card in actress attacked case
Please Wait while comments are loading...