• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ടിനി ടോമിനെ ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം; പത്ത് മിനിറ്റില്‍ പ്രതി കസ്റ്റഡിയില്‍, പിന്നാലെ മറ്റൊരു ട്വിസ്റ്റ്

Google Oneindia Malayalam News

കൊച്ചി: മിമിക്രികളിലൂടെ മലയാള സിനിമയിലേക്ക് പ്രേക്ഷകരുടെ ഇഷ്ടതാരമായ ആളാണ് ടിനി ടോം. ഒട്ടേറെ സിനിമകളില്‍ വേഷമിട്ട താരം ഹാസ്യ കഥാപാത്രങ്ങള്‍ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യാറുള്ളത്. കേരളത്തിലും വിദേശങ്ങളിലും നിരവധി സ്റ്റേജ്‌ഷോകളില്‍ പങ്കെടുത്തിട്ടുള്ള ടിനി ടോം ടെലിവിഷന്‍ ചാനല്‍ ഷോകളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിക്കുന്നുണ്ട്. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യന്‍ റുപ്പി എന്നീ ചിത്രങ്ങളില്‍ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ തന്നെ മൂന്ന് മാസത്തോളമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്ന യുവാവിനെ പൊലീസ് പിടികൂടിയ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ടിനി ടോം. എറണാകുളം ആലുവയിലുള്ള സൈബര്‍ സെല്ലിന്റെ ഓഫീസിലിരുന്ന് ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് ടിനി ഇക്കാര്യം പങ്കുവച്ചത്.

2

പരാതി നല്‍കി 10 മിനിറ്റിനുള്ളില്‍ യുവാവിനെ പിടിച്ചെന്നും ഷിയാസ് എന്ന പേരുള്ള വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്നും ടിനി പറഞ്ഞു. ടിനി ടോമിന്റെ വാക്കുകള്‍ ഇങ്ങനെ, മൂന്ന് മാസ്‌ത്തോളമായി ഒരാള്‍ തന്നെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയാണ്. വിളിക്കുന്ന നമ്പര്‍ ബ്ലോക്ക് ചെയ്യുമ്പോള്‍ അടുത്ത നമ്പറില്‍ നിന്ന് വിളിക്കും.

3

താന്‍ തിരിച്ച് ക്ഷുഭിതനായി സംസാരിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് പ്രചരി്പ്പിക്കുകയാണ് അയാളുടെ ലക്ഷ്യമെന്നും ടിനി ടോം പറയുന്നു. ഒരു തരത്തിലും രക്ഷയില്ലെന്ന് കണ്ടതോടെയാണ് സൈബല്‍ സെല്ലില്‍ പരാതി നല്‍കിയതെന്ന് ടിനി ടോം പറയുന്നു. ആയാളുടെ ഭാവി ഓര്‍ത്ത് കേസ് പിന്‍വലിക്കുകയാണെന്നും ടിനി വ്യക്തമാക്കി.

4

അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് പിന്‍വലിച്ചത്. അയാള്‍ക്ക് ചെറിയ മനാസിക പ്രശ്‌നങ്ങളുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഭാവിയെ ഓര്‍ത്താണ് കേസ് പിന്‍വലിച്ചത്. ട്രോളുകളും വിമര്‍ശനങ്ങളും നല്ലതാണ്. മറ്റുള്ളവരെ ഉപദ്രവിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് ഒന്നും ലഭിക്കില്ല. അന്വേഷണത്തില്‍ പ്രവര്‍ത്തില്ല എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണെന്ന് ടിനി പറഞ്ഞു.

5

അതേസമയം, ടിനി ടോം മാത്രമല്ല ഇത്തരത്തില്‍ ഫോണിലൂടെ ശല്യം നേരിടുന്ന വ്യക്തി. നടന്മാരായ പലരും ഇതേ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. നടനും എംഎല്‍എയുമായ മുകേഷ് നിരന്തരം ഫോണിലൂടെ നേരിടുന്ന ശല്യങ്ങളില്‍ ഒന്നാണിത്. അദ്ദേഹം ഇത്തരക്കാര്‍ക്ക് നല്‍കുന്ന പ്രതികരണത്തിന്റെ റെക്കോര്‍ഡ് ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില് വൈറലാകാറുണ്ട്.

തുല്യ നീതിക്കായി 'ഷീറോ'; പുതിയ എന്‍ ജി ഒ രൂപീകരിച്ച് ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍തുല്യ നീതിക്കായി 'ഷീറോ'; പുതിയ എന്‍ ജി ഒ രൂപീകരിച്ച് ഹരിതയില്‍ നിന്ന് പുറത്താക്കിയവര്‍

English summary
Police have arrested a young man who had been Phone Call harassing Tiny Tom for three months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X