ദിലീപ് പുറത്തിറങ്ങുന്നത് ബി നിലവറ തുറക്കുന്നതിനേക്കാൾ പ്രയാസം.! പോലീസിന്റേത് അസ്സല്‍ കത്രികപ്പൂട്ട്!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: പള്‍സര്‍ സുനിയുമായി ചേര്‍ന്ന് നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അഴിയെണ്ണുന്ന ദിലീപിനെ പുറത്തിറക്കാന്‍ അഭിഭാഷകന്‍ രാംകുമാര്‍ നന്നായി അധ്വാനിക്കുന്നുണ്ട്. അങ്കമായി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിപ്പോയിരുന്നു. എന്നാല്‍ ജാമ്യം നേടിയേ അടങ്ങൂ എന്ന മട്ടില്‍ കേസ് ഹൈക്കോടതിയിലെത്തി. നാളെയാണ് ഹൈക്കോടതി നടന്റെ കാര്യത്തില്‍ തീരുമാനം എടുക്കുക. എന്നാല്‍ പുറത്തിറങ്ങുക ദിലീപിന് എളുപ്പമല്ല.

നടിയുടെ നഗ്നദൃശ്യം ആവശ്യപ്പെട്ടു ! പക്ഷേ മൃഗീയമായി ഉപദ്രവിക്കുമെന്ന് കരുതിയില്ല !! ദിലീപിന്റെ മൊഴി ?

ജാമ്യം ലഭിച്ചില്ല

ജാമ്യം ലഭിച്ചില്ല

അങ്കമാലി കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ പോലീസും പ്രോസിക്യൂഷനും ശക്തമായാണ് പ്രതിരോധിച്ചത്. ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് ഉള്ളതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യാപേക്ഷ തള്ളിപ്പോവുകയും ചെയ്തു.

ശക്തമായ തെളിവുകള്‍

ശക്തമായ തെളിവുകള്‍

ഹൈക്കോടതിയിലും അത് തന്നെയാവും സംഭവിക്കുക എന്നാണ് സൂചന. ദിലീപിന്റെ ജാമ്യം തടയാന്‍ തക്ക ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് വ്യക്തമാക്കുന്നു.

അറസ്റ്റിന് കാരണം

അറസ്റ്റിന് കാരണം

അന്വേഷണ സംഘത്തിന്റെ കൈവശമിരിക്കുന്ന കാര്യമായതിനാല്‍ അതില്‍ കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും എവി ജോര്‍ജ് വ്യക്തമാക്കി. അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് നടനെ അറസ്റ്റ് ചെയ്തത്.

കെട്ടിച്ചമച്ചതെന്ന്

കെട്ടിച്ചമച്ചതെന്ന്

അന്വേഷണം തീരുന്ന മുറയ്ക്ക് കേസിലെ പുതിയ കുറ്റപത്രം സമര്‍പ്പിക്കുമെന്നും എവി ജോര്‍ജ് വ്യക്തമാക്കി. ദിലീപിനെതിരെ തെളിവുകള്‍ ഇല്ലെന്നും പല വകുപ്പുകളും കെട്ടിച്ചമച്ചതുമാണ് എന്നാണ് പ്രതിഭാഗം വാദിക്കുന്നത്.

ശക്തമായ ആരോപണങ്ങൾ

ശക്തമായ ആരോപണങ്ങൾ

ദിലീപിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉള്ളതെന്ന് അങ്കമാലി കോടതി ജാമ്യാപേക്ഷ പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു. നടന് ജാമ്യാപേക്ഷ നല്‍കിയാല്‍ അത് സാക്ഷികളെ സ്വാധീനിക്കാനും കേസിനെ ദോഷകരമായി ബാധിക്കാനും കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. കേസ് ഡയറിയും കോടതി പരിശോധിച്ചു

ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന്

ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന്

ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും സംശയത്തിന്റേ പേരില്‍ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കുപ്രസിദ്ധ കുറ്റവാളിയായ ഒന്നാം പ്രതിയുടെ വാക്കുകളില്‍ ഒരന്വേഷണവും നടത്താതെയാണ് ദിലീപിനെ പ്രതി ചേര്‍ത്തത്.

സാധീനിക്കാനാവില്ല

സാധീനിക്കാനാവില്ല

പ്രധാനസാക്ഷികളെ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരിക്കുന്നു. കേസിലെ സാക്ഷികളായ മഞ്ജു വാര്യര്‍, ആക്രമിക്കപ്പെട്ട നടി എന്നിവരെ ദിലീപിന് ഒരിക്കലും സ്വാധീനിക്കാന്‍ സാധിക്കാത്ത സാക്ഷികളാണ്.തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യം അല്ലെന്ന് നടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലും ദിലീപിനെതിരെ തെളിവൊന്നും ഇല്ല.

നടൻ കാരുണ്യവാൻ

നടൻ കാരുണ്യവാൻ

ദിലീപ് പ്രശസ്തനായ അഭിനേതാവാണ്. മാത്രമല്ല നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള ആളാണെന്നും ഇതിന് മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടുള്ള ആളല്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.ആക്രമണത്തിന് ഇരയായ നടി ദിലീപിനെതിരെ പരാതിപ്പെട്ടിട്ടില്ല. ആരെയും സംശയിക്കുന്നില്ല എന്നാണ് നടി പറഞ്ഞത്. കേസില്‍ ഗൂഢാലോചന ഇല്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണെന്നും ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ദിലീപിനെ പീഡിപ്പിക്കുന്നു

ദിലീപിനെ പീഡിപ്പിക്കുന്നു

പള്‍സര്‍ സുനി ജയിലില്‍ വെച്ച് ദിലീപിന് എഴുതിയെന്ന് പറയുന്ന കത്ത് വ്യാജമാണെന്ന് സുനി തന്നെ വ്യക്തമാക്കിയതാണ്. പോലീസ് ഇക്കാര്യം അന്വേഷിച്ചില്ല. സുനിയുടെ മൊഴി മാത്രം വിശ്വസിച്ച് ദിലീപിനെ പീഡിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.ദിലീപിനെതിരെ 19 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പലതും ദിലീപുമായി ബന്ധമില്ലാത്തതാണ്. എട്ടെണ്ണം കെട്ടിച്ചമച്ചതാണ്.

ക്രിമിനൽ നിയമം പാലിച്ചില്ല

ക്രിമിനൽ നിയമം പാലിച്ചില്ല

ദിലീപിന്റെ അറസ്റ്റ് ക്രിമിനല്‍ നിയമം പാലിച്ചല്ല നടത്തിയിരിക്കുന്നത്. ഇതുവരെയുള്ള തെളിവുകള്‍ കൊണ്ട് ദിലീപിനെ പ്രതി ചേര്‍ക്കാനാവില്ല.ജയിലില്‍ വെച്ച് പള്‍സര്‍ സുനി നടത്തിയെന്ന് പറയുന്ന ഗൂഢാലോചനയില്‍ പങ്കെടുത്ത സിനിമാക്കാരെ ഇതുവരെ ചോദ്യം ചെയ്തിട്ട് പോലുമില്ല. ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.

English summary
Police have strong evidences to defend Dileep's bail plea in High Court
Please Wait while comments are loading...