കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യജാതിക്കാരനെ പ്രണയിച്ച പോലീസുകാരിക്കും ദുരവസ്ഥ. വീട്ടുകാര്‍ മര്‍ദിച്ചു, ഒടുവില്‍ പോലീസ് സഹായം!!

പോലീസുകാരുടെ വിവാഹം നടത്തി സഹപ്രവര്‍ത്തകര്‍ മാതൃകയായി

Google Oneindia Malayalam News

കോഴിക്കോട്: അന്യജാതിക്കാരനെ വിവാഹം കഴിക്കാനിരിക്കെ ആതിരയെന്ന പെണ്‍കുട്ടിയെ സ്വന്തം പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം കേരളത്തിനെ ഞെട്ടിച്ചിരുന്നു. താഴ്ന്ന ജാതിക്കാരനെ മകള്‍ വിവാഹം ചെയ്യുന്നത് കാണാനുള്ള കരുത്തില്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ക്രൂരകൃത്യം നടത്തിയത്. ഇതിന് സമാനമായ അനുഭവമാണ് ചേവായൂര്‍ സ്‌റ്റേഷനിലെ പോലീസുകാരി അനുഷ്യയ്ക്കും സംഭവിച്ചത്.

അന്യജാതിക്കാരനെ പ്രണയിച്ച അനുഷ്യയ്ക്ക് സ്വന്തം വീട്ടില്‍ നിന്ന് കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ ഈ ദുരന്തത്തില്‍ അവരെ രക്ഷിച്ച് നാടിന് തന്നെ മാതൃകയായിരിക്കുകയാണ് സഹപ്രവര്‍ത്തകരായ പോലീസുകാര്‍. അനുഷ്യയുടെ വിവാഹം ഇവര്‍ നടത്തികൊടുത്തിരിക്കുകയാണ്.

ഓട്ടോ ഡ്രൈവറെ പ്രണയിച്ചു.

ഓട്ടോ ഡ്രൈവറെ പ്രണയിച്ചു.

അനുഷ്യ ഓട്ടോ ഡ്രൈവറായ അനൂപിനെയാണ് ദീര്‍ഘകാലമായി പ്രണയിച്ചിരുന്നത്. ചേവായൂര്‍ സ്റ്റേഷനിലെ സിപിഒയാണ് ഇവര്‍. എന്നാല്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാര്‍ എതിരായിരുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന യുവതിയായ അനുഷ്യയുടെ പിതാവിന് നായര്‍ യുവാവായ അനൂപിനെ അനുഷ്യ വിവാഹം ചെയ്യുന്നതില്‍ താല്‍പര്യമില്ലായിരുന്നു. ഇതിന്റെ പേരില്‍ വീട്ടില്‍ പലവട്ടം പ്രശ്‌നങ്ങളുണ്ടായി. തനിക്ക് വീട്ടുകാരില്‍ നിന്ന് മര്‍ദനമേറ്റെന്ന് അനുഷ്യ പറയുന്നു. ദിവസങ്ങളായി ഇത് സഹിച്ച് വരികയായിരുന്നു. ഒടുവില്‍ വീട് വീട്ടിറങ്ങേണ്ടി വന്നെന്ന് അനുഷ്യ പറയുന്നു. തുടര്‍ന്ന് സ്‌റ്റേഷനിലെ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ സഹായിക്കുകയായിരുന്നുവെന്ന് അനുഷ്യ പറയുന്നു. തനിക്കെതിരെ വീട്ടുകാര്‍ വീണ്ടും പ്രശ്‌നമുണ്ടാക്കുമോ എന്ന് ഭയമുണ്ട്. കഴിഞ്ഞ ദിവസം തനിക്ക് കാര്യമായിട്ടുള്ള മര്‍ദനമാണ് നേരിട്ടതെന്ന് ഇവര്‍ പറയുന്നു.

പോലീസിന്റെ സഹായം

പോലീസിന്റെ സഹായം

വീടുവീട്ടിറങ്ങിയ ശേഷം താന്‍ സ്‌റ്റേഷനിലുള്ളവരോട് സഹായം തേടിയിരുന്നുവെന്ന് അനുഷ്യ പറയുന്നു. എസ്‌ഐ ഷിജുവിന്റെ നേതൃത്വത്തിലാണ് ഇവരുടെ വിവാഹം നടത്തിക്കൊടുത്തത്. വെറും 12 മണിക്കൂറിനുള്ളിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. കൂറ്റഞ്ചേരി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരം ആഭരണങ്ങള്‍ കൈമാറുകയും മറ്റ് ചടങ്ങുകള്‍ നടത്തുകയും ചെയ്തു. ഇവരെ ഒരുക്കാന്‍ അനുഷ്യയുടെ സുഹൃത്തുക്കള്‍ എത്തിയിരുന്നു. വിവാഹശേഷം അനുഷ്യ എത്തിയതും ചേവായൂര്‍ സ്റ്റേഷനിലാണ്. അനുഷ്യക്കുണ്ട ദുരവസ്ഥ ഞെട്ടിപ്പിക്കുന്നതാണെന്നും ഇതിന്റെ പേരില്‍ നടക്കുന്ന കൊലപാതകം ഇനിയുണ്ടാവാതിരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കരുതിയാണ് അവരെ സഹായിച്ചതെന്നും പോലീസ് പറയുന്നു. വിവാഹം കഴിഞ്ഞെങ്കിലും വീട്ടുകാര്‍ ഇതുവരെ ഇവരെ തേടി വന്നിട്ടില്ലെന്ന് പോലീസുകാര്‍ പറയുന്നു.

അനൂപിന്റെ സമ്മതം

അനൂപിന്റെ സമ്മതം

എട്ടുമാസത്തോളമായി കടുത്ത പ്രണയത്തിലായിരുന്നു അനൂപും അനുഷ്യയും എന്നാല്‍ പെട്ടെന്ന് വീട് വിട്ടിറങ്ങേി വന്നപ്പോള്‍ വിവാഹമല്ലാതെ മറ്റൊരു മാര്‍ഗവും തന്റെ മുന്നിലില്ലെന്ന് അനുഷ്യ പറയുന്നു. അനൂപുമായി വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. അടുത്ത ദിവസം തന്നെ അനൂപ് വിവാഹത്തിന് സമ്മതമാണെന്ന് അനുഷ്യയെ അറിയിച്ചു. ഇതോടെ പോലീസുകാര്‍ കാര്യങ്ങള്‍ വേഗത്തില്‍ നടത്തുകയായിരുന്നു. പെട്ടെന്ന് വിവാഹം കഴിക്കാമെന്ന് പറഞ്ഞത് അനൂപിന് പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് കരുതിയതെന്ന് പോലീസ് പറയുന്നു. വിവാഹ വസ്ത്രവും സ്വര്‍ണമാലയും സദ്യയുമെല്ലാം പോലീസുകാര്‍ തന്നെയാണ് സജ്ജമാക്കിയത്. പോലീസ് വാഹനത്തിന്റെ അകമ്പടിയോടെയാണ് ഇവരെ വിവാഹമണ്ഡപത്തില്‍ എത്തിച്ചതും. അതേസമയം പോലീസ് സ്‌റ്റേഷനില്‍ സഹപ്രവര്‍ത്തകര്‍ ഇവര്‍ക്ക് സദ്യ ഒരിക്കിയിരുന്നത്. വിവാഹത്തില്‍ അനൂപിന്റെ അടുത്ത ബന്ധുക്കളും പങ്കെടുത്തിരുന്നു. വിവാഹശേഷം ഇവര്‍ അനൂപിന്റെ വീട്ടിലേക്കാണ് പോയത്. ഇരുവരുടെയം വിവാഹത്തിന് അനൂപിന്റെ വീട്ടുകാര്‍ എതിര്‍ത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

വിവാഹത്തലേന്ന് മകളെ അച്ഛൻ കുത്തിക്കൊന്നു! സംഭവം മലപ്പുറത്ത്... പ്രണയവിവാഹത്തെ ചൊല്ലി തർക്കം...വിവാഹത്തലേന്ന് മകളെ അച്ഛൻ കുത്തിക്കൊന്നു! സംഭവം മലപ്പുറത്ത്... പ്രണയവിവാഹത്തെ ചൊല്ലി തർക്കം...

താലിയുമായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ ചേതനയറ്റ ശരീരം; ആതിര ഒടുവില്‍ പറഞ്ഞത് സംഭവിച്ചുതാലിയുമായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ ചേതനയറ്റ ശരീരം; ആതിര ഒടുവില്‍ പറഞ്ഞത് സംഭവിച്ചു

യുപിയില്‍ മധുവിധു അവസാനിച്ചോ? എസ്പി ബിഎസ്പി സഖ്യത്തില്‍ വിള്ളല്‍, ഉപതിരഞ്ഞെടുപ്പില്‍ ഒന്നിക്കില്ല!! യുപിയില്‍ മധുവിധു അവസാനിച്ചോ? എസ്പി ബിഎസ്പി സഖ്യത്തില്‍ വിള്ളല്‍, ഉപതിരഞ്ഞെടുപ്പില്‍ ഒന്നിക്കില്ല!!

English summary
police help lovers to marry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X