ഇക്കാനെ പൂട്ടുന്നതിന് മുൻപ് അനിയനോട്? നാദിർഷയുടെ സഹോദരൻ സമദിനെ പോലീസ് ചോദ്യം ചെയ്യുന്നു....

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിർഷായുടെ സഹോദരൻ സമദിനെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.

കണ്ണൂരിൽ ഒരു തുള്ളി ചോര വീഴരുത്!കൈ കൊടുത്ത് കുമ്മനവും കോടിയേരിയും!ബിജെപി-സിപിഎം ചർച്ച അവസാനിച്ചു..

എം80 മൂസയിലെ ഫ്രീക്കൻ തുറന്നുപറയുന്നു! 13 ദിവസം ജയിലിൽ! കഞ്ചാവു വലിക്കാരനാക്കിയ പോലീസ്!

ഗായകനായ സമദ് ദിലീപിന്റെയും നാദിർഷയുടെയും സ്റ്റേജ് ഷോകളിലും സിനിമകളിലും സജീവ സാന്നിദ്ധ്യമാണ്. ഈ സാഹചര്യത്തിലാണ് സമദിനെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. കേസിൽ നടനും സംവിധായകനുമായ നാദിർഷയെ അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സമദിനെ പോലീസ് വിളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെ ബന്ധുക്കളെയും മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.

സന ഫാത്തിമയെ കാണാതായിട്ട് 48 മണിക്കൂർ! തുമ്പൊന്നും ലഭിക്കാതെ പോലീസ്;തട്ടിക്കൊണ്ടുപോയതോ?

സമദ്...

സമദ്...

ഗായകൻ കൂടിയായ സമദ് നിരവധി സ്റ്റേജ് ഷോകളിലും ടിവി പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ്. ചില സിനിമകളിലും സമദ് പാടിയിട്ടുണ്ട്.

പോലീസ് ക്ലബിൽ....

പോലീസ് ക്ലബിൽ....

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തന്നിതന്റെ ഭാഗമായാണ് സമദിനെ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

ദിലീപിനൊപ്പം...

ദിലീപിനൊപ്പം...

നടൻ ദിലീപിനും, നാദിർഷയ്ക്കുമൊപ്പം നിരവധി സ്റ്റേജ് ഷോകളിൽ സമദ് പങ്കെടുത്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിലടക്കം ദിലീപിനൊപ്പം സമദ് താരനിശകളിൽ പങ്കെടുത്തതിനാലാണ് പോലീസ് ഇപ്പോൾ അദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

നാദിർഷ...

നാദിർഷ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ അറസ്റ്റ് ചെയ്തേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ദിലീപിന്റെ ബന്ധുക്കൾ...

ദിലീപിന്റെ ബന്ധുക്കൾ...

കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ സഹോദരീ ഭർത്താവ്, മുൻ ഭാര്യ മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ എന്നിവരിൽ നിന്നും പോലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.

കുരുക്ക് മുറുക്കാൻ...

കുരുക്ക് മുറുക്കാൻ...

ദിലീപിന്റെ മാനേജർ അപ്പുണ്ണി വിശദമായ തെളിവുകളും മൊഴിയും നൽകിയതോടെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയിരിക്കുകയാണ്.

കുറ്റപ്പത്രം....

കുറ്റപ്പത്രം....

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയെ ഒന്നാം പ്രതിയും, ദിലീപിനെ രണ്ടാം പ്രതിയുമാക്കിയുള്ള കുറ്റപ്പത്രം പോലീസ് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.

English summary
police interrogating nadirsha's brother samad.
Please Wait while comments are loading...