യുവ മോര്‍ച്ച പ്രവര്‍ത്തകന്‍റെ വീടിന് ബോംബേറ് പോലീസ് അന്വേഷണം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി:ചേലക്കാട് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്പോലീസ് അന്വേഷണം തുടങ്ങി .

ചേലക്കാട് പൗര്‍ണ്ണമി വായനശാലക്കു സമീപം താമസിക്കുന്ന അമ്പലപ്പറമ്പത്ത് പദ്മനാഭന്റെ വീടിനു നേരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ സ്റ്റീല്‍ ബോംബെറിഞ്ഞത്.

bomberil

മുകള്‍ ഭാഗത്തെ ടെറസില്‍ത്തട്ടി പൊട്ടിയതിനാല്‍ ഈ ഭാഗം തകര്‍ന്ന നിലയിലാണ്. പദ്മനാഭന്റെ മകന്‍ യുവ മോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനാണ്.നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പൊലീസ് കേസെടുത്തു.

English summary
police investigating bomb issue in rss worker

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്