നാക്ക് കാവ്യയെ തിരിച്ചടിക്കുന്നു...! പഴുതില്ലാതെ പൂട്ടാൻ നിശ്ചയിച്ച് പോലീസ്..! പിടി വീണാൽ തീർന്നു...

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ഗൂഢാലോചനക്കേസില്‍ അഴിയെണ്ണുന്ന ദിലീപിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ഭാര്യയും നടിയുമായ കാവ്യാ മാധവനേയും പോലീസ് ചോദ്യം ചെയ്തിരുന്നു. 6 മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തതില്‍ നിന്നും പോലീസിന് കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്. അതിനിടെ കാവ്യയുടെ മൊഴി സത്യമാണോ എന്നറിയാന്‍ പോലീസ് സമാന്തരമായി അന്വേഷണം ആരംഭിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൊഴികളില്‍ വൈരുദ്ധ്യം

മൊഴികളില്‍ വൈരുദ്ധ്യം

കാവ്യാ മാധവനേയും കാവ്യയുടെ അമ്മ ശ്യാമളയേയും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരുടേയും മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല

മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല

ദിലീപിനെ പോലെ തന്നെ പള്‍സര്‍ സുനിയെ അറിയില്ല എന്ന നിലപാടിലായിരുന്നു കാവ്യാ മാധവനും. എന്നാലീ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സുനിയെ അറിയില്ലെന്ന് ആദ്യം പറഞ്ഞ ദിലീപിനെ സുനിയുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു.

സമാന്തര അന്വേഷണം

സമാന്തര അന്വേഷണം

കാവ്യയുടെ മൊഴി സത്യമാണോ എന്നറിയാന്‍ പോലീസ് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാവ്യാ മാധവന്‍ അഭിനയിച്ച സിനിമകളുടെ ലൊക്കേഷനുകളില്‍ നിന്നെല്ലാം പോലീസ് വിവരങ്ങള്‍ ശേഖരിക്കുകയാണ്.

 ലൊക്കേഷനില്‍ സുനി എത്തി

ലൊക്കേഷനില്‍ സുനി എത്തി

ദിലീപ് നായകനായ ജോര്‍ജേട്ടന്‍സ് പൂരം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സുനിയുണ്ടായിരുന്നതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.അത് പോലെ തന്നെ കാവ്യയും ദിലീപും പ്രധാനവേഷത്തില്‍ അഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ സുനി എത്തിയതായി സംശയിക്കുന്നു.

സുനിയെ കണ്ടെന്ന്

സുനിയെ കണ്ടെന്ന്

പിന്നെയും എന്ന അടൂര്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ പോലീസ് വിശദമായ പരിശോധന നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലം തേവലക്കരയിലെ ലൊക്കേഷനില്‍ സുനിയെ കണ്ടതായി ചിലര്‍ പറഞ്ഞുവെന്നും സൂചനയുണ്ട്.

ദിലീപ് പറഞ്ഞത്

ദിലീപ് പറഞ്ഞത്

പള്‍സര്‍ സുനി വളരെക്കാലമായി സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ആദ്യം അറിയില്ലെന്ന് പറഞ്ഞ ദിലീപിന് തന്നെ വര്‍ഷങ്ങളായി സുനിയെ പരിചയം ഉണ്ട് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തെളിവായി ഫോട്ടോകളടക്കം പോലീസ് ശേഖരിച്ചിരുന്നു

പരിചയം തെളിയിക്കാൻ

പരിചയം തെളിയിക്കാൻ

കാവ്യയ്ക്കും അത്തരത്തിലുള്ള പരിചയം ഉണ്ടായിരുന്നു എന്ന് തെളിയിക്കാനാണ് നടി രണ്ട് വര്‍ഷത്തിനിടെ അഭിനയിച്ച ചിത്രങ്ങളുടെ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. പിന്നെയും എന്ന ചിത്രത്തിലെ മറ്റ് താരങ്ങളുടേത് അടക്കം മൊഴിയെടുക്കും എന്നാണ് അറിയുന്നത്.

Kavya's Reaction About Dileep
വീണ്ടും ചോദ്യം ചെയ്തേക്കും

വീണ്ടും ചോദ്യം ചെയ്തേക്കും

ഏതെങ്കിലും ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് സുനി കാവ്യയെ കണ്ടിട്ടുണ്ട് എന്ന് പോലീസിന് തെളിയിക്കാനായാല്‍ കാവ്യയുടെ വാദങ്ങളെല്ലാം പൊളിയും. കാവ്യയേയും അമ്മ ശ്യാമളയേയും ഒരുവട്ടം കൂടി പോലീസ് ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

English summary
Police investigation at Kavya Madhavan's film locations to clear doubts
Please Wait while comments are loading...