കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷ്ടിച്ചതല്ല ട്രോളന്‍മാരെ, ജീവനില്‍ കൊതിയുള്ളത് കൊണ്ട് എടുത്തതാണ്; പോലീസുകാരന്റെ കുറിപ്പ് വൈറല്‍

Google Oneindia Malayalam News

പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം തുലാമാസ പൂജകള്‍ക്കായി ആദ്യമായി നടതുറന്ന ബുധനാഴ്ച്ച ശബരിമലയിലും പരിസര പ്രദേശങ്ങളിലും വ്യപക പ്രതിഷേധങ്ങളും അക്രമങ്ങളുമായിരുന്നു നടന്നത്. ശബരിമലയിലേക്ക് യുവതികള്‍ പ്രവേശിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി പ്രതിഷേധക്കാര്‍ തന്നെ രംഗത്തിറങ്ങിയതാണ് അക്രമങ്ങള്‍ക്ക് ഇടയാക്കിയത്.

<strong>'ഇത് വിശ്വാസമല്ല, ആക്ടിവിസം'; രഹ്നഫാത്തിമക്കെതിരെ വ്യാപകപ്രതിഷേധം, വീട് തകര്‍ത്തു, തെറിവിളി</strong>'ഇത് വിശ്വാസമല്ല, ആക്ടിവിസം'; രഹ്നഫാത്തിമക്കെതിരെ വ്യാപകപ്രതിഷേധം, വീട് തകര്‍ത്തു, തെറിവിളി

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയും അക്രമങ്ങള്‍ ഉണ്ടായി. ഇതോടെ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തുകയായിരുന്നു. ഇതോടെ പ്രതിഷേധക്കാര്‍ പോലീസിനു നേരേയും കല്ലേറ് നടത്തി. ഇതിനിടെ ബൈക്ക് പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പോലീസുകാരന്‍ ഹെല്‍മെറ്റ് പോഷ്ടിച്ചുവെന്ന പ്രചരണവും നടന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ സമരാനുകൂലികള്‍ തന്നെ ഇതിന് വലിയ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.. ഈ സാഹചര്യത്തിലാണ് സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് പോലീസുകാരന്‍ തന്നെ രംഗത്ത് എത്തിയത്.

മോഷണമായിരുന്നില്ല

മോഷണമായിരുന്നില്ല

ഹെല്‍മറ്റ് ബൈക്കില്‍ നിന്നെടുത്തത് മോഷണമായിരുന്നില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥനായ അഗസ്റ്റിന്‍ ജോസഫ് വ്യക്തമാക്കുന്നത്. മോഷ്ടിച്ചതല്ല ജീവനില്‍ കൊതി ഉള്ളത് കൊണ്ടാണ് ഹെല്‍മറ്റ് എടുത്തതെന്നാണ് അഗസ്റ്റിന്‍ ജോസഫിന്റെ വിശദീകരണം. ഇന്നലെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെ..

അപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് മാത്രമാണ്

അപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് മാത്രമാണ്

ഞങ്ങളെയും കാത്തിരിക്കാന്‍ വീട്ടില്‍ അമ്മയും അപ്പനും എല്ലാം ഉണ്ട്... മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങള്‍ക്ക് നേരെ പാറക്കല്ലുകള്‍ വന്നത്. അതില്‍ നിന്നും രെക്ഷപെടുന്നതിനു അപ്പോള്‍ കണ്ടത് ഹെല്‍മെറ്റ് മാത്രമാണ്.

തെറ്റായി ഒന്നും തോന്നിയതും ഇല്ല

തെറ്റായി ഒന്നും തോന്നിയതും ഇല്ല

അതെടുത്തു വെച്ച് അതില്‍ തെറ്റായി ഒന്നും തോന്നിയതും ഇല്ല പിന്നെ ഞങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തിയത് ഭക്തര്‍ അല്ല എന്ന് പ്രത്യേകം പറയേണ്ട കാര്യവും ഇല്ല... എന്റെ കൂടെ ഉള്ള പലരും ഇപ്പോള്‍ ഹോസ്പിറ്റലില്‍ ആണു അവരെ കുറിച്ച് ഒരു മാധ്യമങ്ങളും പറഞ്ഞു കാണില്ല ചര്‍ച്ചയും ചെയ്യില്ല..

ജീവനില്‍ കൊതി ഉള്ളത് കൊണ്ടാ

ജീവനില്‍ കൊതി ഉള്ളത് കൊണ്ടാ

ജീവനില്‍ കൊതി ഉള്ളത് കൊണ്ടാ സാറുമാരെ ഹെല്‍മെറ്റ് എടുത്തത് അല്ലാതെ മോഷ്ടിച്ചതല്ല.. പോലീസിനെ കല്ലെറിയുന്നവരും വീട്ടില്‍ ഇരുന്നു ചീത്ത വിളിക്കുന്നവരും ഒന്ന് ആലോചിക്കുക ഞങ്ങളും മനുഷ്യരാണ് ഞങ്ങള്‍ക്കും കുടുംബം ഉണ്ട്. എന്ന്ു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.. പിന്നീട് അദ്ദേഹം ഈ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍

സോഷ്യല്‍ മീഡിയയില്‍

അക്രമങ്ങള്‍ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ ഹെല്‍മെറ്റ് എടുക്കുന്നത് ട്രോളന്‍മാരും ഏറ്റെടുത്തിരുന്നു. കള്ളന്‍ പോലീസ് എന്ന അടിക്കുറിപ്പോടെ ഇത്തരത്തില്‍ ധാരാളം ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

 പഗ്ബ്ജി

പഗ്ബ്ജി

ഇപ്പോള്‍ ഓണ്‍ലൈനില്‍ ട്രെന്‍ഡ് ആയിരുക്കുന്ന പഗ്ബ്ജി ഗെയ്മിനോട് ചേര്‍ത്തുവെച്ച് കൊണ്ടുള്ള ഒരു ട്രോള്‍ ഇങ്ങനെ.. ഗെയിം കളിച്ച് കേരള പോലീസ് കയറിയ ആളായാരിക്കും. അതാണ് ലെവല്‍ ത്രീ ഹെല്‍മറ്റ് തന്നെ എടുത്തത്.

കല്യാണരാമന്‍

കല്യാണരാമന്‍

കല്യാണരാമന്‍ എന്ന ചിത്രത്തിലെ സലീംകൂമാറിന്റെ പ്രശസ്തമായ രംഗവും പോലീസ് ഹെല്‍മറ്റ് മോഷ്ടിച്ചുവെന്ന് പ്രചരണവും ചേര്‍ത്തു വെച്ചുകൊണ്ടുള്ള ഒരു ട്രോള്‍.

ഫ്രീക്കന്‍ പോലീസ്

ഫ്രീക്കന്‍ പോലീസ്

ഫ്രീക്കന്‍ പോലീസിനെ പിടിച്ചേ.. പോലീസ് ഉദ്യോഗസ്ഥന്‍ എടുത്ത ഹെല്‍മറ്റിന്റെ ഉടമയെ കണ്ടുപിടിച്ച ട്രോളന്‍മാര്‍..

ഔദ്യോഗിക ഫേസ്ബുക്ക് പേജിലും

ഔദ്യോഗിക ഫേസ്ബുക്ക് പേജിലും

അതേസമയം തന്നെ കേരളാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ വിഷയം ചിലര്‍ സൂചിപ്പിച്ചിരുന്നു. പതിവുപോലെ രസകരമായ മറുപടികളാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് പോലീസ് നല്‍കിയിരിക്കുന്നത്.

എന്റെ ഹെല്‍മറ്റ് താട

എന്റെ ഹെല്‍മറ്റ് താട

എന്റെ ഹെല്‍മറ്റ് താട എന്ന കമന്റിനുള്ള മറുപടി ഇങ്ങനെ.. ഏറു കൊള്ളാതിരിക്കാന്‍ എടുത്തത് സഹോ.. തീര്‍ച്ചയായും തിരിച്ചു തരാം.

അങ്ങോട്ടു കൊണ്ടുവരണോ

അങ്ങോട്ടു കൊണ്ടുവരണോ

കള്ളന്‍മാര്‍ ഹെല്‍മെന്റ് തിരിച്ചുതാടാ എന്നൊരാള്‍.. അങ്ങോട്ടു കൊണ്ടുവരണോ അതോ..ഇവിടെ വന്നു വാങ്ങുന്നുവോ എന്ന് മറപുടി.

കുറ്റപ്പെടുത്താന്‍ മാത്രമല്ല

കുറ്റപ്പെടുത്താന്‍ മാത്രമല്ല

കുറ്റപ്പെടുത്താന്‍ മാത്രമല്ല, സംഭവത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തികൊണ്ടും ട്രോളന്‍മാര്‍ രംഗത്ത് ഉണ്ട്.. സംങ്കികള്‍ കണ്ടതും സാധാരണ ജനങ്ങള്‍ കണ്ടതും തമ്മിലെ വ്യത്യാസം.

എന്ത് വിഡ്ഡിത്തരമാണ്

എന്ത് വിഡ്ഡിത്തരമാണ്

എന്ത് വിഡ്ഡിത്തരമാണ് പോലീസേ ഈ പറയുന്നത്.. ഞങ്ങളെവിടെയാണെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ല.. ഏതോ ഉള്‍ക്കാട്ടില്‍ കഴിയുകയല്ലേ..

<strong>ആ നുണയും പൊളിഞ്ഞു; സ്ത്രീക്ക് പരിക്കേറ്റത് പ്രതിഷേധക്കാരുടെ കല്ലേറില്‍, കെട്ടിവെച്ചത് പോലീസിനുമേല്‍</strong>ആ നുണയും പൊളിഞ്ഞു; സ്ത്രീക്ക് പരിക്കേറ്റത് പ്രതിഷേധക്കാരുടെ കല്ലേറില്‍, കെട്ടിവെച്ചത് പോലീസിനുമേല്‍

English summary
police man augustine joseph on healmet stole
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X