നിരന്തരമായ വിമര്‍ശനം പോലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

  • Posted By: Desk
Subscribe to Oneindia Malayalam

തൃശൂര്‍: ഞങ്ങള്‍ ഇനി ആരെയും വീട്ടില്‍ പോയി അറസ്റ്റുചെയ്യില്ല. എന്തെങ്കിലും സംഭവിച്ചാല്‍ ആരും സംരക്ഷിക്കില്ലെന്ന് ബോധ്യമായി. പോലീസിനെതിരേ മാധ്യമങ്ങളില്‍ സംഘടിതമായ രീതിയില്‍ വാര്‍ത്തകള്‍ വരുന്നതിനോട് ഒരു സിവില്‍ പോലീസുകാരന്റെ ആദ്യ പ്രതികരണമാണിത്.

ഒരു മാസത്തിനുള്ളില്‍ മാധ്യമങ്ങളില്‍ നിരന്തരം പോലീസിനെ വേട്ടയാടിക്കൊണ്ടുള്ള വാര്‍ത്തകള്‍ വരുന്നത് പോലീസിന്റെ ആത്മവീര്യം തകര്‍ക്കുന്നതായി പോലീസുകാര്‍ പറഞ്ഞു. ഞങ്ങളും മനുഷ്യരാണ്. ഏതെങ്കിലും ഒറ്റപ്പെട്ട ഒരു സംഭവത്തെ അടിസ്ഥാനമാക്കി കേരളത്തിലെ പോലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ ഒരു സംഘം മാധ്യമങ്ങള്‍ പോലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കുന്നതില്‍ പോലീസ് സേന അമര്‍ഷത്തിലാണ്.

 kerala-police

എന്തിനും ഏതിനും പോലീസ് വേണം. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് ചെറിയൊരു വീഴ്ച വന്നാല്‍ എല്ലാവരും പോലീസിന്റെ നേര്‍ക്കാണ് തിരിയുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇതിലും വലിയ വീഴ്ചകള്‍ വരാറുണ്ട്. അത് അത്ര വലിയ വാര്‍ത്തകളാകാറില്ല. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായ പോലീസ് സേനയുടെ വീഴ്ചയാണ് വലിയ വാര്‍ത്തകളാകുന്നതെന്ന് പോലീസുകാര്‍ പറഞ്ഞു.

പ്രതികളെ പിടിച്ചില്ലെങ്കില്‍ അതാണ് വാര്‍ത്തകളാക്കാറുള്ളത്. ഇതുസംബന്ധിച്ച് പല നുണക്കഥകളും എഴുതി പീഡിപ്പിക്കുന്നവരുണ്ട്. ഒരു ഘട്ടത്തില്‍ പോലീസ് പ്രതികളെ സംരക്ഷിക്കുന്നുവെന്നുവരെ ആക്ഷേപിക്കും. എന്നാല്‍ പ്രതിയെ പിടിച്ചുകഴിഞ്ഞാല്‍ ലോക്കപ്പ് മര്‍ദനവും കസ്റ്റഡി മരണവുമാണ് ചര്‍ച്ച. രാത്രികാലങ്ങളില്‍ വീട്ടില്‍ കയറി പ്രതികളെ പിടികൂടുമ്പോള്‍ വനിതാ പോലീസ് വേണമെന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍ പലപ്പോഴും ഇത് സാധ്യമാകാറില്ല. വനിതാ പോലീസുകാര്‍ ഇല്ലെന്ന കാരണത്താല്‍ പ്രതിയെ വീട്ടില്‍നിന്ന് പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ എങ്ങനെയാണ് പ്രതികളെ പിടികൂടാന്‍ കഴിയുകയെന്ന് പോലീസുകാര്‍ ചോദിച്ചു.

പറഞ്ഞ പണി ചെയ്ത് മാസാമാസം ശമ്പളവും വാങ്ങി ജോലി ചെയ്യേണ്ട അവസ്ഥയിലേക്ക് പോലീസ് സേനയെ നിര്‍വീര്യമാക്കുവാനേ ഇത്തരം വാര്‍ത്തകള്‍ സഹായിക്കുവെന്നാണ് ഭൂരിപക്ഷം പോലീസുകാരുടെ അഭിപ്രായം. പോലീസ് സേനയുടെ ആത്മവീര്യം തകര്‍ന്നാല്‍ നാട്ടില്‍ അരാജകത്വമാണ് നടമാടുകയെന്ന് മാധ്യമങ്ങള്‍ മനസിലാക്കണമെന്ന് ഒരു സീനിയര്‍ പോലീസ് ഓഫീസര്‍ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
police man on continues criticism about police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്