വെല്‍കം ടു സെന്‍ട്രല്‍ ജയില്‍... നടന്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ അറസ്റ്റിന് അനുമതി..??

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ പ്രതികളെ കുടുക്കാനുള്ള ശാസ്ത്രീയ തെളിവുകള്‍ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നീക്കങ്ങളുമായി മുന്നോട്ട് തന്നെയാണ് അന്വേഷണ സംഘം എന്നും അറിയുന്നു.

ദിലീപിന്റെ വീടിന് മുന്നില്‍ നിന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത് വൻ പുള്ളിയെ..!! അപ്രതീക്ഷിതം !!

പ്രമുഖ നടന്‍ ഉള്‍പ്പെട ഉള്ളവരുടെ അറസ്റ്റിലേക്ക് പോലീസ് ഇന്നുതന്നെ കടക്കുമെന്നാണ് സൂചന. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കാത്ത വിധം തെളിവുകള്‍ നിരത്തി അറസ്റ്റ് നടത്താനാണ് നീക്കം വൈകിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അറസ്റ്റിന് പോലീസ് മേധാവി അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അറസ്റ്റ് നടന്നേക്കും

അറസ്റ്റ് നടന്നേക്കും

നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയരായ നടന്‍ ദിലീപ്, മാനേജര്‍ അപ്പുണ്ണി, നാദിര്‍ഷ, കാവ്യ മാധവന്‍, കാവ്യയുടെ അമ്മ എന്നിവരെ പോലീസ് ചോദ്യം ചെയ്‌തേക്കുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അറസ്റ്റ് നടന്നേക്കുമെന്ന സൂചനയാണ് ഡിജിപിയും മാധ്യമങ്ങളോട് പങ്കുവെച്ചത്.

യുവനടിയെ ചോദ്യം ചെയ്യും

യുവനടിയെ ചോദ്യം ചെയ്യും

ഇവരെക്കൂടാതെ ദിലീപുമായി അടുത്ത ബന്ധമുള്ള യുവനടിയേയും ചോദ്യം ചെയ്യുമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പോലീസിന്റെ സംശയ മുനയില്‍ ഉള്ളവരോട് കൊച്ചി വിട്ട് പോകരുതെന്ന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ജാമ്യത്തിന് പ്രശ്നം

ജാമ്യത്തിന് പ്രശ്നം

പ്രധാനപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ആയിരുന്നതിനാലാണ് ഇന്നലെ ചോദ്യം ചെയ്യലോ അറസ്‌റ്റോ നടക്കാഞ്ഞത് എന്നും വാര്‍ത്തകളുണ്ട്. അതേസമയം ദിലീപും നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനകളുണ്ട്.

കേസിലെ ഗൂഢാലോചന

കേസിലെ ഗൂഢാലോചന

കേസില്‍ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന ആളുകള്‍ക്കെതിരെ നിര്‍ണായക തെളിവായിരിക്കുന്നത് ഫോണ്‍ സംഭാഷണങ്ങളും നടിയുടെ ദൃശ്യങ്ങളും ആണെന്നാണ് വിവരം. പള്‍സര്‍ സുനി ജയിലില്‍ വെച്ച് നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

ഫോൺ രേഖകൾ

ഫോൺ രേഖകൾ

ജയിലില്‍ വെച്ച് നാദിര്‍ഷയെ പള്‍സര്‍ സുനി വിളിച്ചതിന് പോലീസിന് രേഖകള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല നാദിര്‍ഷയുടെ ഫാന്‍സി നമ്പറില്‍ നിന്നും ജയിലേക്ക് കോള്‍ പോയതായും വാര്‍ത്തകളുണ്ട്. ഇവയെല്ലാം നല്‍കുന്ന സൂചന കൃത്യമാണ്

ദൃശ്യങ്ങൾ നിർണായകം

ദൃശ്യങ്ങൾ നിർണായകം

നടിയുടെ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ സാധിച്ചതും കേസില്‍ നിര്‍ണായകമാണ്. ഈ മെമ്മറി കാര്‍ഡ് തേടി കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.

ജയിലിലെ ദൃശ്യങ്ങൾ

ജയിലിലെ ദൃശ്യങ്ങൾ

അതേസമയം പള്‍സര്‍ സുനി തടവില്‍ കഴിഞ്ഞ കാക്കനാട്ടെ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് പരിശോധന.

English summary
Police may arrest the persons who were behind actress molestation
Please Wait while comments are loading...