റിമി ടോമിയെ ചോദ്യം ചെയ്യും..?? ദിലീപുമായി അടുത്ത ബന്ധം..സാമ്പത്തിക ഇടപാട്..! നടിയുമായി അകൽച്ച..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായ ദിലീപ് മാത്രമല്ല, വന്‍സ്രാവുകള്‍ വേറെയുമുണ്ടെന്ന് പള്‍സര്‍ സുനി പലതവണയായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുള്ളതാണ്. കേസുമായി ബന്ധപ്പെട്ട് മാഡം, വിഐപി എന്നിങ്ങനെയുള്ള ദുരൂഹതകളും നിലനില്‍ക്കുന്നു. ദിലീപുമായി അടുത്ത ബന്ധമുള്ളവര്‍ പലരും പോലീസ് നിരീക്ഷണത്തിലുമാണ്. അതിനിടെ ദിലീപിന്റെയും കാവ്യാ മാധവന്റേയും ഉറ്റസുഹൃത്ത് കൂടിയായ ഗായിക റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്നാണ് കൈരളി പീപ്പിള്‍ ഓൺലൈൻ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പിന്നണിയിലെ വിഐപി..വന്‍സ്രാവുകൾ ! സുനി വീണ്ടും വെളിപ്പെടുത്തുന്നു ! വ്യക്തമായ തെളിവുകളുണ്ട് !

ഗൂഢാലോചനക്കാർ ആരൊക്കെ

ഗൂഢാലോചനക്കാർ ആരൊക്കെ

നടിയെ ആക്രമിക്കുന്നതിന് വേണ്ടിയുള്ള ഗൂഢാലോചനയില്‍ ദിലീപിനൊപ്പം പങ്കെടുത്തത് മാഡം എന്ന് വിളിക്കുന്ന സ്ത്രീയാണ് എന്നാണ് പോലീസ് കരുതുന്നത്. നാദിര്‍ഷ അടക്കം ദിലീപുമായി അടുപ്പമുള്ള മറ്റാര്‍ക്കും ഗൂഢാലോചന സംബന്ധിച്ച് അറിവില്ലായിരുന്നുവെന്നും സൂചനകളുണ്ട്.

റിമിക്ക് എന്താണ് റോൾ

റിമിക്ക് എന്താണ് റോൾ

പ്രശസ്ത ഗായികയും അവതാരകയുമായ റിമി ടോമിക്ക് ദിലീപുമായി നിരവധി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് ആരോപിക്കപ്പെടുന്നുണ്ട്. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി റിമിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എ്ന്ന് പരിശോധിക്കുന്നതിനാണ് ചോദ്യം ചെയ്യല്‍ എന്നാണ് കൈരളി വാര്‍ത്തയില്‍ പറയുന്നത്.

റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ

റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ

ദിലീപും റിമി ടോമിയും തമ്മില്‍ നിരവധി റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടെന്ന് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട് എന്നും കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും ഈ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

ബിനാമി ഇടപാടുകൾ

ബിനാമി ഇടപാടുകൾ

ഗൂഢാലോചനക്കേസില്‍ അഴിയെണ്ണുന്ന ദിലീപിനെതിരെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. നടന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും ബിനാമി ബന്ധങ്ങളുമെല്ലാം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിന്‍ കീഴിലാണ്.

റിമിയുടെ വീട്ടിൽ റെയ്ഡോ

റിമിയുടെ വീട്ടിൽ റെയ്ഡോ

ഈ അന്വേഷണത്തിന്റെ ഭാഗമായി ദിവസങ്ങള്‍ക്ക് മുന്‍പ് ദിലീപിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന നടത്തിയിരുന്നു. ദിലീപുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ പശ്ചാത്തലത്തില്‍ അന്ന് റിമി ടോമിയുടെ വീട്ടിലും പരിശോധന നടന്നതായി കൈരളി പീപ്പിള്‍ വാര്‍ത്തയില്‍ പറയുന്നുണ്ട്.

ഗൂഢാലോചനയിൽ പങ്കുണ്ടോ

ഗൂഢാലോചനയിൽ പങ്കുണ്ടോ

ദിലീപിന്റെയും റിമി ടോമിയുടേയും ഭൂമിയിടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നതായും കൈരളി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ മാത്രമാണോ അതോ ഗൂഢാലോചനയില്‍ ഏതെങ്കിലും ഘട്ടത്തില്‍ റിമി പങ്ക് ചേര്‍ന്നിട്ടുണ്ടോ എ്ന്നാണേ്രത പോലീസ് അന്വേഷിക്കുന്നത്.

ചോദ്യം ചെയ്യുമെന്ന്

ചോദ്യം ചെയ്യുമെന്ന്

റിമിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നും അതിനാല്‍ വിദേശത്തേക്ക് പോകരുതെന്ന് നിര്‍ദേശിച്ചതായും കൈരളി പീപ്പിള്‍ പറയുന്നു. വിദേശ ഷോകളും മറ്റ് പരിപാടികളുമടക്കം റദ്ദാക്കണം എന്നും ഗായികയോട് അന്വേഷണ സംഘം നിര്‍ദേശിച്ചിട്ടുണ്ടത്രേ.

നടിയുമായുള്ള ബന്ധം

നടിയുമായുള്ള ബന്ധം

ആക്രമിക്കപ്പെട്ട നടിയും ദിലീപും കാവ്യാ മാധവനുമെല്ലാം നേരത്തെ വളരെ അടുപ്പത്തിലായിരുന്നു. റിമി ടോമിയും ഈ നടിയുടെ അടുത്ത സുഹൃത്ത് ആയിരുന്നു. പിന്നീട് നടിയോട് ചില പ്രശ്‌നങ്ങളുടെ പുറത്ത് നല്ല ബന്ധത്തിലല്ല എന്ന് റിമി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

അകലാനുള്ള കാരണം

അകലാനുള്ള കാരണം

ദിലീപ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് തന്റെ കുടുംബ ജീവിതം തകര്‍ത്തതിലുള്ള വൈരാഗ്യം മൂലമാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ദിലീപിന്റെയും കാവ്യയുടേയും ഉറ്റ സുഹൃത്തായ റിമി ഇക്കാരണം കൊണ്ടു തന്നെയാണ് നടിയുമായി അകന്നതെന്ന് പോലീസിന് വിവരം ലഭിച്ചതായും കൈരളി വാര്‍ത്തയില്‍ പറയുന്നു.

യുവനടിയും കുരുക്കിൽ

യുവനടിയും കുരുക്കിൽ

ദിലീപുമായി അടുത്ത ബന്ധമുള്ള യുവനടിയും സംശയത്തിന്റെ നിഴലിലാണ് എന്ന് നേരത്തെതന്നെ വാര്‍ത്തകള്‍ വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട ശേഷം ഈ യുവനടിയുടെ അക്കൗണ്ടിലേക്ക് ദിലീപില്‍ നിന്നും ലക്ഷങ്ങള്‍ ഒഴുകിയെന്ന് സൂചനയുണ്ട്. ഈ നടിയെയും പോലീസ് ചോദ്യം ചെയ്‌തേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

English summary
A report in Kairali People says that singer Rimi Tomy will be questioned in connection with actress case.
Please Wait while comments are loading...