''കുട്ടിയെ വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് എസ്ഐ പറഞ്ഞു"; കടയ്ക്കാവൂർ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: കടയ്ക്കാവൂർ പീഡനക്കേസിൽ പൊലീസിന് കുരുക്കായി കുട്ടിയുടെ അമ്മയുടെ നിർണായക വെളിപ്പെടുത്തൽ. കേസന്വേഷിച്ച കടയ്ക്കാവൂർ പൊലീസ് അപമര്യാദയായി പെരുമാറിയെന്നും കുട്ടിയെ വിട്ടുകൊടുത്താൽ കേസ് പിൻവലിക്കാമെന്ന് എസ്ഐ പറഞ്ഞതായും വെളിപ്പെടുത്തൽ. ഭർത്താവും പൊലീസും ചേർന്ന് കള്ളക്കേസുണ്ടാക്കി സംഭവം കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ മാധ്യമങ്ങളോട് പറഞ്ഞു.കോടതിയിൽ കേസ് അവസാനിപ്പിക്കാൻ എത്തിയതായിരുന്നു യുവതി.
സംസ്ഥാനത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതും അപൂർവങ്ങളിൽ അപൂർവമായ കേസുമായിരുന്നു കടയ്ക്കാവൂർ പീഡനക്കേസ്.പതിമൂന്നുകാരനെ മൂന്ന് വര്‍ഷത്തോളം ലൈംഗിക ചൂഷണം നടത്തിയെന്ന പരാതിയിലാണ് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുക്കുന്നത്.ഡിസംബര്‍ 28നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.തുടര്‍ന്ന് ജയില്‍ ശിക്ഷയും അനുഭവിക്കുകയായിരുന്നു.പിന്നീട് അന്ന് തിരുവനന്തപുരം ഡിസിപിയും ഇപ്പോൾ ഐജിയുമായ ദിവ്യ പി ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ യുവതി കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞു.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
കേസില്‍ അമ്മയ്‌ക്കെതിരെ കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവുമില്ല എന്നായിരുന്നു അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട്.സാക്ഷിമൊഴികളിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും പീഡനം നടന്നതിന് യാതൊരു തെളിവുമില്ലായിരുന്നു.കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്നും അന്വേഷണത്തിൽ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടരന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിലാണ് നിർണായക വിവരങ്ങളുള്ളത്.
അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.കോടതിയില്‍ കേസ് അവസാനിപ്പിക്കാന്‍ എത്തിയ ശേഷമായിരുന്നു യുവതിയുടെ പ്രതികരണം. പൊലീസിന് കുരുക്കാവുന്നതാണ് യുവതിയുടെ പുതിയ വെളിപ്പെടുത്തൽ.അതേസമയം, കേരളം ചർച്ച ചെയ്ത ഈ പീഡനക്കേസിൽ മാധ്യമങ്ങളിലൂടെ യുവതി നടത്തിയ വെളിപ്പെടുത്തൽ തുടർന്നും വലിയ കോളിളക്കം സൃഷ്ടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി ഉര്‍വ്വശി റൗട്ടേല; ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications