കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണി; ചിത്രം അയച്ചുകൊടുത്തത്‌ ബന്ധുക്കള്‍ക്ക്

  • By Vishnu
Google Oneindia Malayalam News

തിരൂര്‍: വീട്ടമ്മയുടെ മൊബൈല്‍ ഫോണ്‍ അടിച്ച് മാറ്റി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച അസം സ്വദേശിയെ പോലീസ് പൊക്കി. അസമിലെ ലക്ഷ്മിപുര്‍ ജില്ലക്കാരനും തിരൂരില്‍ ഒരു ഐസ് ഫാക്ടറിയിലെ തൊഴിലാളിയുമായിരുന്ന രജബ് ഡിയോറിയാണ് പിടിയിലായത്.

തിരൂരിലെ ഒരു കടയില്‍ ജോലി ചെയ്യുന്ന പുറത്തൂര്‍ സ്വദേശിയായ വീട്ടമ്മയുടെ ഫോണ്‍ തട്ടിയെടുത്ത് ഇയാള്‍ ചിത്രങ്ങള്‍ ശേഖരിക്കുകയായിരുന്നു. വീട്ടമ്മ ജോലി ചെയ്തിരുന്ന കടയില്‍ സ്ഥിരമായി എത്തുന്ന ആളായിരുന്നു രജബ്. ഇവരറിയാതെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി ചിത്രങ്ങളും നമ്പറുകളും ശേഖരിച്ച ശേഷം പിറ്റേ ദിവസം മൊബൈല്‍ തിരികെ നല്‍കുകയായിരുന്നു.

morphing-kerala

റോഡില്‍ കിടന്നാണ് മൊബൈല്‍ കിട്ടിയതെന്നാണ് ഇയാള്‍ പറഞ്ഞത്. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വീട്ടമ്മയുടെ ബന്ധുക്കള്‍ക്കും അയച്ചെന്നാണ് പോലീസ് പറയുന്നത്. മൊബൈലില്‍ നിന്ന് ശേഖരിച്ച വീട്ടമ്മയുടെ ചിത്രങ്ങളോടൊപ്പം രജബ് ഡിയോറി തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചത്.

വീട്ടമ്മയുടെ മൊബൈലില്‍ നിന്ന് ശേഖരിച്ച നമ്പറുകളിലേക്ക് ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. വിവരമറിച്ച അവര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രതിയുടെ ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്തപ്പോള്‍ ഇയാള്‍ നാദാപുരത്തുണ്ടെന്ന് മനസിലാക്കി.

തിരൂര്‍ സിഐ എം കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം നാദാപുരത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം തിരൂര്‍ മജിസ്‌ട്രേറ്റ് കോടതയില്‍ ഹാജരാക്കി. ഇയാളെ റിമാന്‍ഡ് ചെയ്തു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനായിരുന്നു പ്രതിയുടെ ശ്രമമെന്നാണ് പോലീസ് പറയുന്നത്.

വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അസം സ്വദേശിയുടെ ഭീഷണി; ചിത്രം അയച്ചകൊടുത്തത് ബന്ധുക്കള്‍ക്ക്...

English summary
Police nabbed Assam native for spreading morphed photos of house wife in Tirur .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X