കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോർന്നതല്ല ദിലീപ് കേസിലെ യഥാർത്ഥ രഹസ്യങ്ങൾ! ഫോട്ടോസ്റ്റാറ്റ് ഗൂഢാലോചനയ്ക്ക് ശേഷം പോലീസ് വീണ്ടും

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചത്, ദിലീപ് പോലീസിന് എതിരെയുള്ള ഗുരുതര ആരോപണമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. പോലീസ് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപ് അങ്കമാലി കോടതിയില്‍ പരാതിപ്പെട്ടത്. എന്നാല്‍ കുറ്റപത്രം ചോര്‍ന്നുവെന്നത് പോലീസ് നിഷേധിക്കുന്നു. ഫോട്ടോസ്റ്റാറ്റ് പകര്‍ത്താന്‍ നല്‍കിയപ്പോഴാവാം കുറ്റപത്രം ചോര്‍ന്നതെന്ന വാദം പോലീസിനെ പരിഹാസ്യരാക്കിയിരുന്നു. അതിനിടെ പോലീസ് പുതിയ വാദം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

സംഘികളേ സുഡാപ്പികളേ.. ഒളിച്ചോടിയിട്ടില്ല, നട്ടെല്ല് വാഴപ്പിണ്ടിയുമല്ല.. കലക്കൻ മറുപടിയുമായി സൂരജ്സംഘികളേ സുഡാപ്പികളേ.. ഒളിച്ചോടിയിട്ടില്ല, നട്ടെല്ല് വാഴപ്പിണ്ടിയുമല്ല.. കലക്കൻ മറുപടിയുമായി സൂരജ്

നടിമാരുടെ അളിഞ്ഞ ജീവിതം.. സ്വർണ്ണക്കടത്തും വേശ്യാലയവും നടത്തി സദാചാരം പറയുന്നു! വിവാദ പരാമർശംനടിമാരുടെ അളിഞ്ഞ ജീവിതം.. സ്വർണ്ണക്കടത്തും വേശ്യാലയവും നടത്തി സദാചാരം പറയുന്നു! വിവാദ പരാമർശം

ചോർന്നത് യഥാർത്ഥ കുറ്റപത്രമല്ല

ചോർന്നത് യഥാർത്ഥ കുറ്റപത്രമല്ല

മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് ലഭിച്ചത് യഥാര്‍ത്ഥ കുറ്റപത്രമല്ല എന്നാണ് പോലീസിന്റെ പുതിയ വാദമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ചോര്‍ന്നത് കുറ്റപത്രത്തിന്റെ കരട് രൂപം മാത്രമാണത്രേ. യഥാര്‍ത്ഥ കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി കരട് കുറ്റപത്രം ഡിജിപി ഓഫീസിലേക്കും മറ്റും അയച്ചിരുന്നതായി പോലീസ് പറയുന്നു.

ചോർന്നത് ഉന്നതരിൽ നിന്നും

ചോർന്നത് ഉന്നതരിൽ നിന്നും

ഡിജിപി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമിക പരിശോധനയ്ക്ക് വേണ്ടി തയ്യാറാക്കിയതാണ് ഈ കരട് കുറ്റപത്രം. ഇതാണ് ചോര്‍ന്നതെന്ന് പോലീസ് പറയുന്നു. കരട് കുറ്റപത്രം ചോര്‍ന്നത് അന്വേഷണ സംഘത്തില്‍ നിന്നല്ല. മറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നാണെന്നാണ് സംശയിക്കപ്പെടുന്നത്

പുറത്തായത് കരട് രൂപം

പുറത്തായത് കരട് രൂപം

ചോര്‍ന്നത് കരട് കുറ്റപത്രമാണ് എന്നതിന് തെളിവുകളും പോലീസ് നിരത്തുന്നുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച യഥാര്‍ത്ഥ കുറ്റപത്രത്തില്‍ ഖണ്ഡിക തിരിച്ചിട്ടില്ല. എന്നാല്‍ കരട് കുറ്റപത്രത്തില്‍ ഖണ്ഡിക തിരിച്ച് നമ്പര്‍ ഇട്ടിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റപത്രം സമഗ്രമാണെന്നും പോലീസ് പറയുന്നു

കുറ്റപത്രം കോടതി സ്വീകരിച്ചു

കുറ്റപത്രം കോടതി സ്വീകരിച്ചു

അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിട്ടുണ്ട്. ദിലീപ് ഉള്‍പ്പെടെ 12 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കഴിഞ്ഞ ദിവസം കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. നവംബര്‍ 22നാണ് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ സാങ്കേതിക പിഴവുകള്‍ തിരുത്തിയ ശേഷമാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്.

ദിലീപ് ഹാജരാകണം

ദിലീപ് ഹാജരാകണം

കുറ്റപത്രം വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയിലേക്ക് അയയ്ക്കും. കേസിന്റെ വിചാരണ ഏത് കോടതിയില്‍ നടക്കണം എന്നത് നിശ്ചയിക്കുന്നത് സെഷന്‍സ് കോടതി ആയിരിക്കും. കുറ്റപത്രം സ്വീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ദിലീപിന് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. ഡിസംബര്‍ 19ന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.

എതിര്‍ സത്യവാങ്മൂലം

എതിര്‍ സത്യവാങ്മൂലം

കേസിലെ കുറ്റപത്രം ചോര്‍ന്നത് തനിക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് എന്നാണ് ദിലീപ് ഉന്നയിക്കുന്ന ആരോപണം. പകര്‍പ്പ് പോലീസ് തന്നെ ചോര്‍ത്തിയതാണെന്നും ദിലീപ് ആരോപിക്കുന്നു. കുറ്റപത്രം പോലീസ് ചോർത്തിയെന്ന ദിലീപിന്റെ ആരോപണം തെറ്റ് മറച്ച് വെയ്ക്കാനുള്ള നീക്കമാണ് എന്നാണ് കഴിഞ്ഞ ദിവസം പോലീസ് അങ്കമാലി കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചാരണം നടത്തി ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു.

12 വകുപ്പുകൾ ചുമത്തി

12 വകുപ്പുകൾ ചുമത്തി

പള്‍സര്‍ സുനി ഒന്നാം പ്രതിയും ദിലീപ് എട്ടാം പ്രതിയും ആയിട്ടുള്ള കുറ്റപത്രത്തില്‍ 12 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, അന്യായമായി തടങ്കലില്‍ വെയ്ക്കല്‍, തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, കുറ്റവാളിയെ സംരക്ഷിക്കല്‍, പ്രകൃതി വിരുദ്ധ പീഡനം എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നത്.

1542 പേജുകളുള്ള കുറ്റപത്രം

1542 പേജുകളുള്ള കുറ്റപത്രം

1542 പേജുകളുള്ള കുറ്റപത്രത്തിൽ ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, 109, 342, 366, 354, 354ഡി, 506, 201, 21,34, 452 വകുപ്പുകളും ഐടി ആക്ടിലെ 66, 67 വകുപ്പുകളും ദിലീപിന് മേല്‍ ചുമത്തിയിരിക്കുന്നു. ദിലീപിന് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളും കുറ്റപത്രത്തിലുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി 33 രഹസ്യമൊഴികളും ഫോണ്‍രേഖകള്‍ അടക്കം നാന്നൂറോളം രേഖകളുമുണ്ട്.

അന്വേഷണം തുടരും

അന്വേഷണം തുടരും

പോലീസും പൊതുസമൂഹവും ഭയക്കുന്ന അട്ടിമറികളൊന്നും നടന്നില്ല എങ്കില്‍, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. കേസിലെ സുപ്രധാന തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവ കണ്ടെത്തുന്നത് വരെ അന്വേഷണം തുടരുമെന്നാണ് അറിയുന്നത്. പൾസർ സുനി കൊച്ചിയിലെ ഒരു സ്ത്രീയെ ഇവ ഏൽപ്പിച്ചുവെന്നും ദുബായിലേക്ക് കടത്തിയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

English summary
Police puts forward new explanation about the leaking of chargesheet in actress case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X