കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ വീഡിയോ കണ്ടവരെക്കാള്‍ ടെന്‍ഷന്‍ പൊലീസിന്

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: സോളാര്‍ വിവാദ നായിക സരിത എസ് നായരുടെ അശ്ലീല വാട്ട്‌സ് ആപ്പ് ദൃശ്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ഉത്തരവില്‍ വിയര്‍ക്കുന്നത് സംസ്ഥാന പൊലീസ്. ദൃശ്യങ്ങള്‍ കണ്ടവരെക്കാള്‍ വലിയ സമ്മര്‍ദ്ദത്തിലാണ് പൊലീസ്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടത്. ഇതില്‍ അന്വേഷണം എങ്ങനെ തുടങ്ങുമെന്നും ആരെ അറസ്റ്റ് ചെയ്യുമെന്നും പൊലീസിന് ഒരെത്തും പിടിയും ഇല്ല.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് സരിതയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈടെക് എന്‍ക്വയറി സെല്‍ കേസ് അന്വേഷിയ്ക്കണമെന്നാണ് ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം മനുഷ്യാവകാശ കമ്മീഷന് കൈമാറണമെന്ന് ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Saritha

വാട്ട്‌സ് ആപ്പ് ഉള്‍പ്പടെുള്ള സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തി സൃഷ്ടിയ്ക്കുന്ന ആളെ കണ്ടെത്തുന്നതിനും അയാള്‍ക്കെതിരെ നടപടിയെടുക്കുന്നതിനും നിലവിലെ നിയമങ്ങള്‍ ഏറെ അപര്യാപ്തമാണ് ഈ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ട സരിതയുടെ ദൃശ്യങ്ങളില്‍ എങ്ങനെ അന്വേഷണം നടത്തുമെന്നും ആരെ അറസ്റ്റ് ചെയ്യുമെന്നും അറിയാതെ കുഴയുകയാണ് പൊലീസ്.

അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അനുവദിച്ചിരിയ്ക്കുന്ന സമയവും അപര്യാപ്തമാണ്. ഐടി നിയമത്തിലെ സ്വകാര്യ ദൃശ്യങ്ങളും പ്രദര്‍ശനവും പ്രസരണവും പരസ്യപ്പെടുത്തലും തടയുന്ന നിയമവും വസ്ത്രം മാറുന്ന ദൃശ്യം വരുന്ന 1986 ലെ ഇന്‍ഡീസന്റ് റപ്രസെന്റേഷന്‍ ഓഫ് വിമണ്‍ ആക്ടിസിലെ സെക്ഷന്‍ മൂന്ന് (ആറ്) എന്നീ വകുപ്പുകളും പ്രകാരം കേസെടുക്കാം. അഞ്ചു വര്‍ഷം വരെ ശിക്ഷ ലഭിയ്ക്കാവുന്ന കുറ്റമാണിത്.

English summary
Police Officers confused to take action against Saritha's Video Case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X