
വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ഹൈകോടതി ഉത്തരവ് പോലീസ് അട്ടിമറിച്ചു; വിവി രാജേഷ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് വേണ്ട സാധനങ്ങളുമായി വരുന്ന വാഹനങ്ങൾ തടയരുതെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കാൻ പോലീസ് കൂട്ടുനിന്നു എന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വി വി രാജേഷ്. സാധാരണ സമര സ്ഥലത്ത് ആയിരക്കണക്കിന് പോലീസുകാരുടെ കാവൽ എല്ലാദിവസവും ഉണ്ടായിരുന്ന സ്ഥലത്ത് ഇന്ന് നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ എത്തിയ സമയത്ത് കേവലം നൂറിൽ താഴെ പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. സമരക്കാരുടെ കൂട്ടത്തിൽ നൂറുകണക്കിന് സ്ത്രീകൾ ഉണ്ടായിരുന്നുവെങ്കിലും വനിതാ പോലീസിനെ ഒരാളെപ്പോലും പ്രസ്തുത സ്ഥലത്ത് വിന്യസിച്ചിരുന്നില്ല എന്നത് ബോധപൂർവ്വമായ വീഴ്ചയാണെന്നും രാജേഷ് വിമർശിച്ചു.
വാഹനം തടഞ്ഞ് തുറമുഖം വിരുദ്ധ സമരക്കാർ സമീപപ്രദേശത്തെ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്തു. ഗർഭിണിയായ സ്ത്രീയെ ആശുപത്രിയിൽകൊണ്ടുപോകാൻ പോലും സമ്മതിക്കാതെ തടഞ്ഞുവച്ച് ഭീകരാവസ്ഥ സൃഷ്ടിച്ചു. മുല്ലൂർ പനവിള ക്ഷീര സഹകരണ സംഘത്തിൽ പാൽ വില്പനയ്ക്കായി വന്ന സാധാരണക്കാരായ കർഷകരെ ഉൾപ്പെടെക്രൂരമായി സമരക്കാർ മർദ്ദിച്ചു.
ഈ സമയം പോലീസ് വെറും കാഴ്ചക്കാരായി നോക്കി നിന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ പ്രദേശ വാസികൾക്ക് ചികിത്സാ സൗകര്യ ലഭ്യമാക്കുന്നതിനും സർക്കാർ തയ്യാറായിട്ടില്ല. വിഴിഞ്ഞം തുറമുഖ വിഷയത്തിൽ സിപിഎം ഉം സംസ്ഥാനസർക്കാരും പുലർത്തുന്ന ഇരട്ടത്താപ്പാണ് പ്രശ്നങ്ങൾ ഇത്രയും സങ്കീർണ്ണം ആക്കുന്നതിന് കാരണമായത്. വിഴിഞ്ഞം തുറമുഖ നിർമ്മാണം വേഗത്തിലാക്കുവാനും പ്രാദേശി വാസികൾക്ക് സംരക്ഷണം നൽകുവാനും സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്ന് അഡ്വ: വി. വി രാജേഷ് പറഞ്ഞു.
ഗെഹ്ലോട്ടിന് തടയിടാൻ സച്ചിൻ; 'മുഖ്യമന്ത്രി സ്ഥാനത്തിന് അഭിപ്രായ വോട്ടെടുപ്പ് വേണം'
'ഇത് കേന്ദ്രസർക്കാരിൻറെ ചട്ടമ്പിത്തരം,ഫെഡറൽ തത്വങ്ങൾക്കെതിരും'; എംവി ജയരാജൻ
'ഫുട്ബോളിൻ്റ പേരിലെ 'ധൂർത്ത്' അന്യായവും ആത്മീയതയുടെ പേരിലേത് 'ന്യായവും',ഇത് ദുരൂഹം'; ജലീൽ