കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകത്തില്‍ പങ്കില്ലെന്ന് നിസാമിന്റെ ഭാര്യ

  • By Gokul
Google Oneindia Malayalam News

കൊച്ചി: തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി നിസാമിന്റെ ഭാര്യയെ അന്വേഷണോദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. നിസാം അറസ്റ്റിലായതിനുശേഷം ഒളിവില്‍ പോയിരുന്ന ഭാര്യയ്ക്ക് പോലീസിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.

കൊച്ചിയിലായിരുന്ന നിസാമിന്റെ ഭാര്യ അമലിനെ തൃശൂര്‍ പോലീസ് കമ്മീഷണര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. നിസാം ചന്ദ്രബോസിനെ കാറിടിച്ച് പരിക്കേല്‍പ്പിക്കുമ്പോഴും കാറില്‍ കയറ്റി പോര്‍ച്ചിലേക്ക് കൊണ്ടുപോകുമ്പോഴും അമല്‍ സഹായിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് അമല്‍ പോലീസിന് മൊഴി നല്‍കി. മാത്രമല്ല, തങ്ങളുടെ കൈയ്യില്‍ തോക്കുണ്ടെന്ന കാര്യവും അവര്‍ നിഷേധിച്ചു.

ernakulam-map

എന്നാല്‍ അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടും നിസാമിന്റെ ഭാര്യയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് കൈക്കൊള്ളുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിസാമിന്റെ അടുത്ത ബന്ധുക്കള്‍ അമലിനെ കേസില്‍ നിന്നും രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്.

അതിനിടെ, നിസാമിനെതിരെ കാപ്പ നിയമം ചുമത്തുന്നതിന് തടസമില്ലെന്ന് ഡി.ജി.പി: കെ.എസ്. ബാലസുബ്രഹ്മണ്യം പറഞ്ഞു. നേരത്തെ കേസുകളില്‍ പ്രതിയായതിനാലും നിയമം ചുമത്താവുന്ന കുറ്റങ്ങള്‍ നിസാം ചെയ്തതിനാലും കാപ്പ ചുമത്തുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ അനൂപ്, അജീഷ്, അസ്സനാര്‍ എന്നിവരുടെ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

English summary
Shobha city Security guard's murder; Police quiz Businessman Nizam's wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X