Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയുടെ ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡില്‍?പള്‍സര്‍ സുനിയുടെ സുഹൃത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്...

പള്‍സര്‍ സുനിയുടെ സുഹൃത്തായ പ്രിയേഷിന്റെ പൊന്നുരുന്നിയിലെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ചതിന് ശേഷം പള്‍സര്‍ സുനി എത്തിയ സുഹൃത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. പള്‍സര്‍ സുനിയുടെ സുഹൃത്തായ പ്രിയേഷിന്റെ പൊന്നുരുന്നിയിലെ വീട്ടിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

പ്രിയേഷിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവും പോലീസ് കണ്ടെടുത്തു. വീടിന്റെ മതിലിന് സമീപത്ത് നിന്ന് ഒരു മൊബൈല്‍ ഫോണിന്റെ കവറും ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം മതില്‍ ചാടി കടന്നാണ് പള്‍സര്‍ സുനി പ്രിയേഷിന്റെ വീട്ടിലെത്തിയത്. ഈ വഴിയില്‍ നിന്നാണ് മൊബൈല്‍ കവര്‍ കിട്ടിയത്.

കഴിഞ്ഞ ദിവസം പ്രിയേഷിനെ തൃപ്പുണിത്തറ പോലീസ് സ്‌റ്റേഷനില്‍ വെച്ച് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും സുനിയുമായി ബന്ധമില്ലെന്നായിരുന്നു മറുപടി. എന്നാല്‍ സംഭവദിവസം രാത്രി പ്രിയേഷിന്റെ വീട്ടിലെത്തിയതായി സുനി പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ വീട്ടില്‍ നിന്നുമാണ് രണ്ട് മെമ്മറി കാര്‍ഡുകളും ഒരു പെന്‍ഡ്രൈവും പോലീസ് കണ്ടെത്തിയതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹനങ്ങളും പരിശോധിക്കുന്നു...

വാഹനങ്ങളും പരിശോധിക്കുന്നു...

സംഭവദിവസം രാത്രി പ്രിയേഷിന്റെ വീട്ടില്‍ പോയിരുന്നു എന്നാണ് സുനി പോലീസിന് മൊഴി നല്‍കിയിരുന്നത്. ഇതനുസരിച്ചാണ് പോലീസ് പ്രിയേഷിനെ ചോദ്യം ചെയ്തത്. എന്നാല്‍ സുനിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ പ്രിയേഷ് പിന്നീടാണ് സുനിയെ അറിയാമെന്ന് സമ്മതിച്ചത്. തുടര്‍ന്നാണ് പോലീസ് പ്രിയേഷിന്റെ പൊന്നുരുന്നിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പ്രിയേഷിന്റെ വീട്ടിലുള്ള വാഹനങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കല്‍...

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കല്‍...

വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കലാണ് പ്രിയേഷിന്റെ ജോലി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ പത്ത് വര്‍ഷമായി പള്‍സര്‍ സുനിയുമായി പരിചയമുണ്ടെന്നാണ് പ്രിയേഷ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ സുനി ഇത്രയും വലിയ ക്രിമിനലാണെന്ന് അറിയില്ലായിരുന്നെന്നും, ഒരു കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ടിരുന്ന കാര്യം മാത്രമേ അറിയാമായിരുന്നുള്ളുവെന്നുമാണ് പ്രിയേഷ് മൊഴി നല്‍കിയത്. പിന്നീട് മോഷണം നിര്‍ത്തിയെന്നാണ് സുനി പ്രിയേഷിനോട് പറഞ്ഞിരുന്നത്.

ഇരുപത് മിനിറ്റോളം ചെലവഴിച്ചു...

ഇരുപത് മിനിറ്റോളം ചെലവഴിച്ചു...

സംഭവ ദിവസം രാത്രി പള്‍സര്‍ സുനി ഇരുപത് മിനിറ്റോളം പ്രിയേഷിന്റെ വീടിന് പരിസരത്തുണ്ടായിരുന്നു. പ്രിയേഷിനെ പലതവണ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ലെന്നും, പ്രിയേഷ് മദ്യലഹരിയിലായിരിക്കുമെന്ന് കരുതി തിരിച്ചു പോയെന്നുമാണ് സുനി പോലീസിനോട് പറഞ്ഞത്.

ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തി?

ദൃശ്യങ്ങള്‍ മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തി?

പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ്ഇത് വിശ്വാസത്തിലെടുത്തില്ല. മൊബൈല്‍ ഫോണിലെ ദൃശ്യങ്ങള്‍ മറ്റ് മെമ്മറി കാര്‍ഡിലേക്കോ മറ്റോ മാറ്റിയിരിക്കാമെന്നാണ് സംശയിക്കുന്നത്. പിടിച്ചെടുത്ത മെമ്മറി കാര്‍ഡുകളും പെന്‍ഡ്രൈവും പരിശോധിച്ചാല്‍ മാത്രമേ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+