Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹണിട്രാപ്പിനെതിരെ ബാദുഷയുടെ പരാതിയെന്ന് എഫ്‌ഐആര്‍; പരാതി നല്‍കിയിട്ടില്ലെന്ന് ബാദുഷ

കൊച്ചി: നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷയെ ഹണിട്രാപ്പില്‍ പെടുത്തി ഭീഷണിപ്പെടുത്തി യുവതി അടങ്ങിയ സംഘം പത്ത് ലക്ഷം രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. പാലാരിവട്ടം പൊലീസിന്റെ എഫ് ഐ ആറിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടര്‍ ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം താന്‍ പരാതി നല്‍കിയിട്ടില്ല എന്നാണ് ബാദുഷ പറയുന്നത്.

ആലുവ സ്വദേശിനിയായ യുവതി അശ്ലീല ചിത്രങ്ങള്‍ അയച്ച് നല്‍കി പിന്നീട് മൂന്നു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നാണ് എഫ് ഐ ആര്‍. ബാദുഷയുടെ പരാതിയില്‍ ആണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് പാലാരിവട്ടം പൊലീസ് പറയുന്നത് എന്ന് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവതിയുടെ പേരിലും അഭിഭാഷകരായ ബിജു, എല്‍ദോ പോള്‍, സാജിത്, അനീഷ് എന്നിവര്‍ക്കെതിരെയുമാണ് എഫ് ഐ ആര്‍ പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്.

1

Image Credit: [email protected]. Badusha

നവബര്‍ 15 നാണ് ബാദുഷ പരാതി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടര്‍ ടി വി ആക്‌സസ് ചെയ്ത എഫ് ഐ ആറിന്റെ പകര്‍പ്പില്‍ പറയുന്നത്. 2020 ഒക്ടോബര്‍ പത്തിന് ആലുവ സ്വദേശിനിയായ 32 കാരിയായ യുവതി ബാദുഷയുടെ ഫ്‌ളാറ്റില്‍ എത്തി എന്നാണ് എഫ് ഐ ആറിലുള്ളത്. കഥ പറയാനുണ്ട് എന്ന് പറഞ്ഞ് എത്തിയ യുവതി പിന്നീട് ബാദുഷയുമായി സൗഹൃദം സ്ഥാപിച്ചു.

2

Image Credit: [email protected]. Badusha

പിന്നീട് നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ട യുവതി തന്റെ അശ്ലീല ചിത്രങ്ങള്‍ വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ബാദുഷായ്ക്ക് അയച്ചു. ഈ ചിത്രങ്ങളും ചാറ്റുകളും ഉപയോഗിച്ച് മറ്റൊരു സ്ത്രീ ബാദുഷയ്ക്കെതിരെ പരാതി നല്‍കണം എന്ന് ആവശ്യപ്പെട്ടു എന്നാണ് യുവതി പറയുന്നത്. പിന്നീട് യുവതി നാല് അഭിഭാഷകര്‍ക്കൊപ്പം പാലാരിവട്ടത്തെ അഭിഭാഷക ഓഫീസിലേക്ക് ബാദുഷയെ വിളിച്ചു വരുത്തി എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

3

Image Credit: [email protected]. Badusha

തുടര്‍ന്ന് ചാറ്റുകള്‍ കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു കോടി ആവശ്യപ്പെട്ടു എന്നും തന്നില്ലെങ്കില്‍ പത്രസമ്മേളനം വിളിച്ച് ബാദുഷയെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നും എഫ് ഐ ആറില്‍ പറയുന്നു. ഇതോടെ ആഗസ്റ്റ് 31 ന് ബാദുഷ അഭിഭാഷകരുടെ ഓഫീസില്‍ എത്തുകയും മൂന്ന് കോടി നല്‍കാന്‍ സാധിക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.

4

Image Credit: [email protected]. Badusha

1.25 കോടി നല്‍കണമെന്നും മുന്‍കൂറായി 10 ലക്ഷം കൊടുക്കണമെന്നും പറഞ്ഞ് പ്രതികള്‍ ബാദുഷയെ ഭീഷണിപ്പെടുത്തി കരാറില്‍ ഒപ്പിടുവിച്ച് അന്ന് തന്നെ 10 ലക്ഷം വാങ്ങി എന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. അതേസമയം ഹണി ട്രാപ്പ് സംഭവത്തില്‍ താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല എന്നാണ് ബാദുഷ പറയുന്നത് എന്ന് റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

5

Image Credit: [email protected]. Badusha

സംഭവത്തില്‍ നിലവില്‍ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും കൊടുക്കുന്നതില്‍ തീരുമാനമായാല്‍ പറയാമെന്നുമാണ് ബാദുഷ പറഞ്ഞത്. ബാദുഷയുടെ പരാതിയെ കുറിച്ച് അറിയില്ല എന്നാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എല്‍ദോ പോളും ബിജുവും പറയുന്നത് എന്നും റിപ്പോര്‍ട്ടര്‍ ടി വി പറയുന്നു. എന്നാല്‍ ബാദുഷയുടെ പരാതിയില്‍ എഫ് ഐ ആര്‍ ഇട്ട് അന്വേഷണം ആരംഭിട്ടിട്ടുണ്ട് എന്നും പ്രതികളായ അഭിഭാഷകനെ ചോദ്യം ചെയ്തു വരുന്നു എന്നുമാണ് പാലാരിവട്ടം പൊലീസ് പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+