കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവഞ്ചൂരിനെ 'കൈ വച്ച' ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസ്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ജോയ്‌സ് ജോര്‍ജ്ജ് എംപിയ്ക്കും മറ്റ് 25 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തതായി റിപ്പോര്‍ട്ട്. മാമലക്കണ്ടം കുറത്തിക്കുടി റോഡ് സന്ദര്‍ശിയ്ക്കാനെത്തിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തഠഞ്ഞതുമായി ബന്ധപ്പെട്ടാണ് കേസ്. എംപി മന്ത്രിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പിന്നീട് ആരോപണം ഉയര്‍ന്നിരുന്നു.

മാമലക്കണ്ടം കുറത്തിക്കുടി റോഡിന് എട്ടുമീറ്ററില്‍ പണിത കലുങ്ക് പൊളിച്ചെന്ന ആരോപണത്തെത്തുടര്‍ന്നാണ് സ്ഥലത്ത് മന്ത്രി സന്ദര്‍ശനം നടത്തിയത്. മന്ത്രിയെ എംപി ഉള്‍പ്പെട്ട സംഘം തടയുകയായിരുന്നു. തുടര്‍ന്ന് ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോയ്‌സ് ജോര്‍ജ്ജിന്റെ കാറും തടഞ്ഞു.

Joice George

തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. സിപിഎം പോലും മാന്യമായി പെരുമാറിയ സ്ഥാനത്ത് ജോയ്‌സ് ജോര്‍ജജ് കൊലകൊല്ലിയെപ്പോലെ പെരുമാറിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

കലുങ്ക് കൈയ്യേറി നിര്‍മ്മിച്ചതാണെന്ന് കാട്ടി പൊളിച്ചു കളയുകയും കേസെടുക്കുകയും ചെയ്തത് വനം വകുപ്പായിരുന്നു. തുടര്‍ന്ന് ജോയ്‌സ് ജോര്‍ജ്ജ് നിരാഹാര സമരം നടത്തിയിരുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാമെന്ന വ്യസ്ഥയില്‍മേലായിരുന്നു സമരം അവസാനിപ്പിച്ചത്. പ്രശ്‌ന പരിഹാരത്തിനായാണ് തിരുവഞ്ചൂര്‍ സ്ഥലം സന്ദര്‍ശിച്ചത്.

English summary
Police registered case against Joice George MP .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X