കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ നേതാവിനെ മർദിച്ച സംഭവം; തോമസ് കെ തോമസ് എംഎൽഎക്കെതിരെ കേസെടുത്തു

Google Oneindia Malayalam News

എൻസിപി വനിതാ നേതാവിനെ മർദിച്ച സംഭവത്തിൽ തോമസ് കെ തോമസ് എംഎൽഎക്കെതിരെ കേസെടുത്തു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.എന്‌സിപി മഹിളാ കോൺഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മർദിച്ച സംഭവത്തിലാണ് നടപടി.

നാല് സംസ്ഥാന നേതാക്കളും ,ജില്ലാ നേതാക്കളും പ്രതികളാണ്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ജോബിന് പെരുമാൾ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ റഷീദ്, രഘുനാഥന് നായർ എന്നിവരാണ് മറ്റ് പ്രതികൾ.

thomas k thomas

കഴിഞ്ഞ ഓഗസ്റ്റ് 23നാണ് കേസിനാസ്പദമായ സംഭവം.എൻസിപിയുടെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ ഓഫിസിന് മുന്നിൽ വച്ച് സംഘർഷമുണ്ടായത്. കൂട്ടം ചേര്‍ന്ന് ആലിസ് ജോസിയെ മര്‍ദ്ദിച്ചെന്നാണ് കേസ്.

നടൻ ശ്രീനാഥ് ഭാസിക്ക് വിലക്ക്, പുതിയ സിനിമകളിൽ നിന്ന് മാറ്റി നിർത്തുംനടൻ ശ്രീനാഥ് ഭാസിക്ക് വിലക്ക്, പുതിയ സിനിമകളിൽ നിന്ന് മാറ്റി നിർത്തും

സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, അസഭ്യം വിളിക്കല്‍,പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സംഭവത്തിന് പിന്നാലെ എംഎൽഎക്കെതിരെ ആലിസ് ജോസി പോലീസിന് പരാതി നൽകിയത്. നടപടി ഇല്ലാതിരുന്നതിനെ തുട‍ര്‍ന്ന് അവര്‍ പിന്നീട് കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ ആലിസ് ജോസ് നോമിനേഷന്‍ കൊടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.
സംസ്ഥാന സമിതിയിലേക്കായിരുന്നു മത്സരിക്കാനായിരുന്നു ആലിസ് ജോസിന്റെ തീരുമാനം. എന്നാല്‍ തോമസ് കെ തോമസ് എംഎൽഎയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ഇവരെ നോമിനേഷന്‍ നല്‍കുന്നതിനെ എതിര്‍ത്തു.

തുടർന്നാണ് സംഘർഷം ഉണ്ടായത് . ഇതിനിടെ എംഎല്‍എ മര്‍ദ്ദിച്ചു എന്നാണ് ആലിസിൻ്റെ പരാതി. ആക്രമണത്തിൽ ആലീസിൻ്റെ കാലിന് പരിക്കേറ്റിരുന്നു. അതേസമയം ആക്രമണം നടത്തിയിട്ടില്ലെന്നായിരുന്നു എംഎൽഎയുടെ വാദം. കള്ള അംഗത്വബുക്കുമായാണ് സംസ്ഥാന സമിതി അംഗംമായ റെജി ചെറിയാൻ്റെ നേതൃത്വത്തിലുള്ള വിഭാഗം സംഘടനാ തെരഞ്ഞെടുപ്പിന് എത്തിയതെന്നും സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും തോമസ് കെ തോമസ് ആരോപിച്ചിരുന്നു.

 ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയെന്ന് എംവി ഗോവിന്ദൻ, 'ഹർത്താൽ നിരോധനം ആവശ്യമില്ല' ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെയെന്ന് എംവി ഗോവിന്ദൻ, 'ഹർത്താൽ നിരോധനം ആവശ്യമില്ല'

English summary
police registered case against kuttanad mla thomas k thomas over attack against ncp women leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X