പോലീസ് തേടുന്നു സുനിലിന്‍റെ ആ സെല്‍ഫി!! കിട്ടിയാല്‍ ദിലീപ് കുടുങ്ങും...കാവ്യയും!!

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. കേസില്‍ നിന്നും ദിലീപിന് രക്ഷപ്പെടാന്‍ പഴുതകള്‍ നല്‍കാതിരിക്കാനാണ് പോലീസിന്‍റെ ശ്രമം. ഇതിന്റെ ഭാഗമായി കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പോലീസ്. ദിലീപും സുനിലും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളാണ് അന്വേഷണസംഘം ഇപ്പോള്‍ തിരയുന്നത്. ഇതിനായി ദിലീപ് അഭിനയിച്ച പിന്നെയും എന്ന സിനിമ ചിത്രീകരിച്ച ലൊക്കേഷനുകളിലും പോലീസ് പോയതായാണ്
വിവരം. കേരള കൗമുദിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദിലീപ് ഉടന്‍ പുറത്തിറങ്ങില്ല!! മൂന്നു ദിവസം കൂടി അകത്ത്...ആ പ്രതീക്ഷയും മങ്ങുന്നു!! ഇനി...

പിന്നെയും സിനിമയുടെ ലൊക്കേഷനില്‍

പിന്നെയും സിനിമയുടെ ലൊക്കേഷനില്‍

ദിലീപും ഭാര്യ കാവ്യാ മാധവനും ഒരുമിച്ച് അവസാനമായി അഭിനയിച്ച സിനിമയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും. ഈ സിനിമയുടെ ലൊക്കേഷനില്‍ സുനില്‍ വന്നിരുന്നോടെയാണ് പോലീസ് പരിശോധിച്ചത്.

പോലീസ് കൊല്ലത്ത് എത്തി

പോലീസ് കൊല്ലത്ത് എത്തി

സിനിമയുടെ പ്രധാന ലൊക്കേഷന്‍ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലായിരുന്നു. ഈ സിനിമയുടെ ലൊക്കേഷനില്‍ സുനില്‍ വന്നുവെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ശാസ്താകോട്ടയ്ക്കടുത്ത തേവലക്കരയില്‍ പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

സുനിലിന്റെ സെല്‍ഫി

സുനിലിന്റെ സെല്‍ഫി

സിനിമാ താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നത് സുനിലിനു പതിവാണ്. അതുകൊണ്ടു തന്നെ ദിലീപിനും കാവ്യക്കുമൊപ്പം ഷൂട്ടിങ് ലൊക്കേഷനിലെത്തി സുനില്‍ ഫോട്ടെയെടുക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.

 ദിലീപ് കുടുങ്ങും

ദിലീപ് കുടുങ്ങും

ദിലീപും സുനിലും ഒരുമിച്ചുള്ള ഫോട്ടോ ലഭിച്ചാല്‍ അതു പോലീസിന് കേസിലെ നിര്‍ണായക തെളിവായി മാറും. കാരണം, സുനിലിനെ തനിക്ക് അറിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ദിലീപ്.

കാവ്യക്കും തിരിച്ചടി

കാവ്യക്കും തിരിച്ചടി

ദിലീപിന് മാത്രമല്ല കാവ്യക്കും പോലീസിന്റെ പരിശോധന തിരിച്ചടിയായേക്കും. കാരണം സുനിലും കാവ്യയും ഒരുമിച്ചുള്ള ഫോട്ടോ ലഭിച്ചാല്‍ പോലീസ് കാവ്യയെയും ചോദ്യം ചെയ്യും. നേരത്തേ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ നിന്നാണ് പോലീസിന് ലഭിച്ചതെന്ന് സൂചനയുണ്ട്. സുനിലുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ കാവ്യയും കേസിലെ പ്രതിയായേക്കും.

ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിലെത്തി

ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സെറ്റിലെത്തി

ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ സുനില്‍ വന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോ പോലീസിനു ലഭിച്ചിരുന്നു. അതുകൊണ്ടാണ് താരത്തിന്റെ മറ്റു സിനിമകളുടെ ലൊക്കേഷനിലും ഇയാള്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത്.

പോലീസ് തിരയുന്നത്

പോലീസ് തിരയുന്നത്

ദിലീപുമൊത്തുള്ള ഫോട്ടോ മാത്രമല്ല ലൊക്കേഷനുകളില്‍ സുനില്‍ വന്നിട്ടുണ്ടെങ്കില്‍ ദിലീപുമായി സംസാരിക്കുന്നതിന്റെയോ മറ്റ് എതെങ്കിലു എന്തെങ്കിലും തെളിവുകള്‍ നാട്ടുകാരില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ലഭിക്കാമെന്നും പോലീസ് കണക്കുകൂട്ടുന്നു. ഇതേ തുടര്‍ന്നാണ് സിനിമയുടെ ലൊക്കേഷനുകളിലെത്തി തെളിവ് ശേഖരിക്കുന്നത്.

 2014ല്‍ ഗൂഡാലോചന നടത്തി

2014ല്‍ ഗൂഡാലോചന നടത്തി

2014ല്‍ ദിലീപും സുനിലും ഒരു ഹോട്ടലില്‍ വച്ചു ഗൂഡാലോചന നടത്തിെന്നതിന്റെ സൂചനകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിനെ കൂടാതെ മറ്റു പലയിടങ്ങളിലും വച്ച് ഇരുവരും തമ്മില്‍ പദ്ധതിയെക്കുറിച്ച് ആസൂത്രണം നടത്തിയതായും പോലീസ് സംശയിക്കുന്നു

കൂടുതല്‍ ലൊക്കേഷനുകളിലെത്തും

കൂടുതല്‍ ലൊക്കേഷനുകളിലെത്തും

പിന്നെയുമെന്ന സിനിമയുടെ മാത്രമല്ല ദിലീപിന്റെ മറ്റു ചില സിനിമകളുടെ ലൊക്കേഷനുകളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന എന്തെങ്കിലും തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

English summary
Police arrived in Dileep's movie pinneyum location for evidence
Please Wait while comments are loading...