കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയാളെ പിടിച്ചാല്‍ ദിലീപിന്റെ 'ആപ്പീസ് പൂട്ടും'!! ശിക്ഷയുറപ്പ്!! പോലീസ് തേടുന്ന ആ തുറുപ്പുചീട്ട്...

ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണിയെ പിടികൂടുക നിര്‍ണായകം

  • By Sooraj
Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ മറ്റു വഴികള്‍ തേടുകയാണ് പ്രതിഭാഗം. അപ്പീല്‍ നല്‍കുന്നത് ആലോചിച്ചു മാത്രമേ തീരുമാനിക്കുകയുള്ളൂവെന്ന് പ്രതിഭാഗം വ്യക്തമാക്കി. അതിനിടെ ദിലീപിന് പുറത്തിറങ്ങാനുള്ള മുഴുവന്‍ പഴുതുകളും അടയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. അതു കൂടി സാധിച്ചാല്‍ ദിലീപിനു പുറത്തിങ്ങാനുള്ള അവസാന വഴി കൂടി അടയും. ദിലീപിനെ കേസില്‍ പൂര്‍ണമായും കുടുക്കണമെങ്കില്‍ ഒരാളെ പിടികൂടേണ്ടതുണ്ടെന്നാണ് പോലീസ് കരുതുന്നത്. അയാള്‍ക്കായി വലവിരിച്ചിരിക്കുകയാണ് അന്വേഷണസംഘം.

പോലീസിന്റെ തുറുപ്പുചീട്ട്

പോലീസിന്റെ തുറുപ്പുചീട്ട്

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയാണ് കേസിലെ ആ തുറുപ്പുചീട്ട്. ദിലീപിനെ പ്രതിയാക്കാനും നിരപരാധിയാക്കാനും സാധിക്കാന്‍ ശേഷിയുള്ള ഏക വ്യക്തിയും അപ്പുണ്ണിയാണ്.

ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍

ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍

ദിലീപിന്റെ ഡ്രൈവറായെത്തിയ പിന്നീട് മാനേജരായി മാറിയ അപ്പുണ്ണി താരത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായാണ് അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇയാളെ പിടികൂടുക പോലീസിനെ സംബന്ധിച്ചടത്തോളം നിര്‍ണായകമാണ്.

എല്ലാം അപ്പുണ്ണിക്കറിയാം ?

എല്ലാം അപ്പുണ്ണിക്കറിയാം ?

ദിലീപുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അപ്പുണ്ണിയറിയാതെ പോവില്ലെന്നാണ് പോലീസ് കരുതുന്നത്. നടിയെ ആക്രമിക്കാനുള്ള പദ്ധതിയെക്കുറിച്ചും അയാള്‍ അറിയാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് പറയുന്നു.

സഹകരിക്കാതെ ദിലീപ്

സഹകരിക്കാതെ ദിലീപ്

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴെല്ലാം ദിലീപ് പല കാര്യങ്ങളും വെളിപ്പെടുത്താന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ അപ്പുണ്ണിയെ പിടികൂടി ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ ദിലീപിന്റെ കള്ളക്കളി പൊളിയുമെന്ന് പോലീസ് കണക്കുകൂട്ടുന്നു.

അപ്പുണ്ണിയെവിടെ ?

അപ്പുണ്ണിയെവിടെ ?

കേസിലെ തുറുപ്പുചീട്ടായ അപ്പുണ്ണിയെവിടായണെന്ന് അയാള്‍ക്കുമാത്രമേ അറിയൂ. ദിലീപിന്റെ അറസ്റ്റോടെ ഒളിവില്‍പ്പോയ ഇയാള്‍ കേരളത്തിലുണ്ടോ, പുറത്താണോയെന്ന് വ്യക്തമല്ല. അപ്പുണ്ണിയുടെ വീട്ടിലും മറ്റുമെത്തി പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.

ജാമ്യാപേക്ഷ നല്‍കി

ജാമ്യാപേക്ഷ നല്‍കി

ഒളിവില്‍പ്പോയ അപ്പുണ്ണി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്ന് ഹൈക്കോടതി ഈ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.

പങ്കില്ലെന്ന് അപ്പുണ്ണി

പങ്കില്ലെന്ന് അപ്പുണ്ണി

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചനയില്‍ തനിക്കു പങ്കില്ലെന്നാണ് അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. ദിലീപിനെതിരേ തെളിവില്ലെന്നും തന്നെയും നാദിര്‍ഷായെയും മാപ്പുസാക്ഷികളാക്കി ദിലീപിനെതിരേ തെളിവുണ്ടാക്കാന്‍ ശ്രമം നടക്കുകയാണെന്നും ഇതില്‍ പറയുന്നു.

അപ്പുണ്ണിക്ക് ബന്ധം

അപ്പുണ്ണിക്ക് ബന്ധം

തനിക്ക് ഗൂഡാലോചനയില്‍ പങ്കില്ലെന്നാണ് അപ്പുണ്ണി മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നതെങ്കിലും പോലീസ് ഇതിനു തികച്ചും വിഭിന്നമായ നിലപാടിലാണ്. മുഖ്യപ്രതിയായ പള്‍സര്‍ സുനിയുമായും സഹതടവുകാരുമായയും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ രേഖകള്‍ പോലീസിനു ലഭിച്ചിരുന്നു.

വിഷ്ണുവിനെ നേരില്‍ക്കണ്ടു

വിഷ്ണുവിനെ നേരില്‍ക്കണ്ടു

സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവിനെ അപ്പുണ്ണി നേരില്‍ കണ്ടതായി പോലീസിനു വിവരം ലഭിച്ചുകഴിഞ്ഞു. ഏപ്രില്‍ 14ന് ഏലൂരില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച. ജയിലില്‍ സുനിക്ക് മൊബൈല്‍ ഫോണ്‍ എത്തിച്ചുകൊടുത്തത് വിഷ്ണുവായിരുന്നു.

പരസ്പരം വിളിച്ചു

പരസ്പരം വിളിച്ചു

ജയിലില്‍ വച്ച് സുനി അപ്പുണ്ണിയെയും അപ്പുണ്ണി തിരിച്ചും ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോള്‍രേഖകള്‍ പരിശോധിച്ചതോടെയാണ് ഇവ ലഭിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ അപ്പുണ്ണിയും സുനിയും ചേര്‍ന്ന് നീക്കം നടത്തിയതായം പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

English summary
Police searching for Dileep's manager Appunni.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X