കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരം പീഡനം; പേരോട് സഖാഫി ഒളിവില്‍?

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ പ്രമുഖ മതപണ്ഡിതനും സ്‌കൂളിന്റെ സെക്രട്ടറിയുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഒളിവിലാണെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്കെതിരായ പരാമര്‍ശത്തില്‍ കേസെടുത്ത പോലീസിന് ഇതുവരെ സഖാഫിയെ ചോദ്യം ചെയ്യാന്‍ കണ്ടുകിട്ടിയില്ല.

സഖാഫിക്കെതിരെ അറസ്റ്റുണ്ടായേക്കുമെന്ന അഭിഭാഷകരുടെ നിയമോപദേശത്തെ തുടര്‍ന്ന് മാറി നില്‍ക്കുകയാണെന്നാണ് വിവരം. സഖാഫിയുടെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും സഖാഫി വീട്ടിലില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. അദ്ദേഹത്തെ ഫോണും പരിധിക്കു പുറത്താണ്. ഒളിവില്‍ കഴിഞ്ഞുകൊണ്ട് ജാമ്യത്തിനായി ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

abdurahman-sakhafi

അതിനിടെ, സഖാഫിയെ പോലീസ് സംരക്ഷിക്കുകയാണെന്ന് ഒരുവിഭാഗം ആരോപിച്ചു. സഖാഫിക്ക് മുന്‍കൂര്‍ജാമ്യം ലഭിക്കുംവരെ കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപണം ഉന്നയിച്ചവര്‍ പറയുന്നു. പെണ്‍കുട്ടിക്കെതിരെ മോശം പരമാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സംഘടനയ്ക്ക് അകത്തും സഖാഫിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സഖാഫി പരസ്യമായി മാപ്പുപറയണമെന്ന് ചിലര്‍ ആവശ്യപ്പെട്ടതായാണ് വിവരം.

സ്‌കൂളില്‍വെച്ച് പീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിക്കെതിരെ വാര്‍ത്താ സമ്മേളനത്തിലും പൊതുയോഗത്തിലുമാണ് സഖാഫി അശ്ലീല പരാമര്‍ശം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. ബാലാവകാശ കമ്മീഷനും സഖാഫിക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.

English summary
Nadapuram molestation case; police searching Perod Abdurahman Saqafi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X