കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറവൂര്‍ സംഭവത്തിനെതിരെ കുഞ്ഞാലിക്കുട്ടി; പോലീസിന് സംഘപരിവാര്‍ അനുകൂല നിലപാട്

  • By Akshay
Google Oneindia Malayalam News

മലപ്പുറം: ഉത്തരേന്ത്യയില്‍ മാത്രമല്ല കേരളത്തിലും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പറവൂരില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച്ചയാണ് വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തതിന്റെ പേരില്‍ മുജാഹിദ് ഗ്ലോബല്‍ ഇസ്ലാമിക് വിഷന്‍ പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

സംഘപരിവാറിനെ തൃപ്തിപ്പെടുത്തുന്ന നിലപാടില്‍ നിന്ന് പോലീസ് പിന്മാറണം. മതസൗഹാര്‍ദ്ദത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശങ്ങളാണ് പറവൂര്‍ വടക്കേക്കരയില്‍ വിതരണം ചെയ്ത ലഘുലേഖയിലുള്ളതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഐസിസും അവര്‍ നടത്തുന്ന ആക്രമണങ്ങളും ഇസ്ലാമികമല്ലെന്നു പറയുന്നത് എങ്ങനെ വര്‍ഗീയതയാകും? ആക്രമികളെ കസ്റ്റഡിയിലെടുത്ത ഉടന്‍ ജാമ്യത്തില്‍ വിടുകയും ആക്രമണത്തിന് ഇരയായവരെ റിമാന്‍ഡ് ചെയ്യുകയുമാണ് പോലീസ് ചെയ്തതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

PK Kunhalikutty

പോലീസ് നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഐഎസ് മതനിഷേധം, മാനവവിരുദ്ധം എന്ന തലക്കെട്ടിലുളള ലഘുലേഖ വിതരണം ചെയ്തതിനാണ് വിസ്ഡം പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ചശേഷം പോലീസില്‍ ഏല്‍പ്പിച്ചത്. കസ്റ്റഡിയില്‍ എടുത്ത 39 പേര്‍ക്കെതിരെയും ഐപിസി 153 എ പ്രകാരം കേസെടുത്തിരുന്നു.

English summary
Police should stop siding Sanghparivar says PK Kunhalikutty on Paravpoor violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X