നടപടി നേരിട്ടയാള്‍ ഇനി പോലീസ് രഹസ്യങ്ങള്‍ സൂക്ഷിക്കും; സെന്‍കുമാര്‍ കളി തുടങ്ങി, എല്ലാം തന്നിഷ്ടം!
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയതിന്
നടപടി നേരിട്ടയാള്‍ ഇനി രഹസ്യങ്ങളുടെ കാവല്‍ക്കാരന്‍. അതീവ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ടി ബ്രാഞ്ചിന്റെ ചുമതലയാണ് ആരോപണ വിധേയനായ സുരേഷ് കൃഷ്ണയെ നിയമിച്ചത്. മനോരമ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡിജിപിഎ ഡിജിപി, ഐജി എന്നിവരുള്‍പ്പെടെയുള്ള സമിതി തീരുമാനിക്കേണ്ട നിയമനം ഡി ജി പി സ്വന്തം നിലയ്ക്ക് തീരുമാനിച്ചെന്നും ആരോപണമുണ്ട്. രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ സുരേഷ് കൃഷണയെ എട്ടു മാസം മുമ്പ് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു.

നിയമനം
ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് നിയമം നടന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ബീനയെ മാറ്റി
നേരത്തെ ടി ബ്രാഞ്ചിന്റെ ചുമതല വഹിച്ചിരുന്ന കുമാരി ബീനയെ മാറ്റി സെക്ഷനില്‍ നിന്നുള്ള സഞ്ജീവിന് ചുമതല നല്‍കിയെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ സുരേഷ് കൃഷ്ണയെ നിയമിക്കുകയായിരുന്നു.

ആരോപണം
ഡിജിപിഎ, ഡി ജി പി, ഐജി എന്നിവരുള്‍പ്പെടെയുള്ള സമിതി തീരുമാനിക്കേണ്ട നിയമനം ഡി ജി പി സ്വന്തം നിലയ്ക്ക് നിയമിച്ചെന്നും ആരോപണമുണ്ട്.

രേഖകള്‍ നല്‍കിയില്ല
നേരത്തെ പുറ്റിങ്ങല്‍, ജിഷ വധക്കേസുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട സമയത്ത് 'ടി ബ്രാഞ്ചിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം വരില്ലെന്ന് ചൂണ്ടി കാട്ടി നല്‍കിയിരുന്നില്ല. ഇതിന്റെ പകപോക്കലാണഅ ബീനയെ മാറ്റിയതെന്നും ആരോപണം ഉയരുന്നുണ്ട്.












Click it and Unblock the Notifications