ഹാദിയയെ മരുന്ന് കൊടുത്ത് മയക്കുന്നില്ല, പീഡനമില്ല... എല്ലാം സുരക്ഷിതം; വീട്ടിലെ അവസ്ഥ അവർക്കറിയില്ല

Subscribe to Oneindia Malayalam
cmsvideo
  ഹാദിയയെ ഉപദ്രവിക്കുന്നു എന്നത് കള്ളമോ? പൊലീസിന്‍റെ റിപ്പോര്‍ട്ട് | Oneindia Malayalam

  വൈക്കം/തിരുവനന്തപുരം: മതം മാറി ഹാദിയ ആയ അഖിലയുടെ സുരക്ഷ സംബന്ധിച്ച് പോലീസ് വനിത കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ഹാദിയയുടെ അവസ്ഥ സംബന്ധിച്ച് അടിയന്തര റിപ്പോട്ടര്‍ട്ട് നല്‍കണം എന്ന വനിത കമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

  ഹാദിയ കേസിലെ അതേ സൈനബ: ഈ പോപ്പുലര്‍ ഫ്രണ്ട് നേതാവില്‍ കേരളം ഞെട്ടുന്നു; ഭീതിപ്പെടുത്തുന്ന സംഭവങ്ങള്‍

  പുറത്ത് പ്രചരിക്കുന്ന തരത്തിലുള്ള ഒരു കാര്യങ്ങളും അവിടെ നടക്കുന്നില്ല എന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. തെറ്റായ വാര്‍ത്തകളാണ് പ്രചരിപ്പിക്കപ്പെടുന്നത് എന്നും വീട്ടിലെ അവസ്ഥ അത്തരക്കാര്‍ക്ക് അറിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  ഫഹദും അമല പോളും മാത്രമല്ല... പോണ്ടിച്ചേരി വണ്ടി ഉടമകൾ വേറേയും ഉണ്ട്; സംഘികൾ വരെ ഞെട്ടും! ട്രോൾ വേറെ

  പോലീസിന്റെ ശക്തമായ സുരക്ഷയുള്ളതിനാല്‍ അഖില/ഹാദിയയെ ആര്‍ക്കും ഒന്നും ചെയ്യാന്‍ ആവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

  രണ്ട് വനിത പോലീസുകാര്‍

  രണ്ട് വനിത പോലീസുകാര്‍

  രണ്ട് വനിത പോലീസുകാരാണ് ഹാദിയക്ക് നേരിട്ട് സംരക്ഷണം നല്‍കുന്നത് എന്നാണ് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് വനിത കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്.

  മയക്കിക്കിടത്താന്‍

  മയക്കിക്കിടത്താന്‍

  ഹാദിയയെ മയക്കിക്കിടത്താന്‍ മരുന്ന് നല്‍കുന്നു എന്നൊക്കെ ആയിരുന്നു പുറത്ത് വന്ന ആക്ഷേപം. എന്നാല്‍ ഇങ്ങനെ ഒരു സംഭവമേ ഇല്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

  അച്ഛന്റെ പീഡനം

  അച്ഛന്റെ പീഡനം

  ഹാദിയയെ അച്ഛന്‍ അശോകന്‍ പീഡിപ്പിക്കുന്നു എന്നും മര്‍ദ്ദിക്കുന്നു എന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യവും പോലീസ് നിഷേധിക്കുന്നുണ്ട്.

  മുഴുവന്‍ സമയ കാവല്‍

  മുഴുവന്‍ സമയ കാവല്‍

  രണ്ട് വനിത പോലീസുകാരെ കൂടാതെ ഹാദിയയുടെ വീടിന് മുഴുവന്‍ സമയവും പോലീസ് കാവല്‍ ഉണ്ട്. കായലിന് അടുത്തായതിനാല്‍ ബോട്ട പട്രോളിങ്ങും ഉണ്ട് എന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

  ഒന്നും സംഭവിക്കില്ല

  ഒന്നും സംഭവിക്കില്ല

  ഇത്രയും പോലീസ് സുരക്ഷയുള്ള സാഹചര്യത്തില്‍ ഹാദിയയെ ആക്രമിക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നാണ് പോലീസിന്റെ വാദം. എന്നാല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അങ്ങനെ ആയിരുന്നില്ല.

  കൊല്ലപ്പെടുമെന്ന്

  കൊല്ലപ്പെടുമെന്ന്

  താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഹാദിയ തന്നെ പറഞ്ഞിട്ടുണ്ട്. രാഹുല്‍ ഈശ്വര്‍ ആയിരുന്നു ഈ വീഡിയോ പുറത്ത് വിട്ടത്. അച്ഛന്‍ തന്നെ മര്‍ദ്ദിക്കുന്നു എന്ന ആരോപണവും ഹാദിയ ഉയര്‍ത്തിയിരുന്നു.

  തല്ലുന്നു, ചവിട്ടുന്നു...

  തല്ലുന്നു, ചവിട്ടുന്നു...

  അച്ഛന്‍ അശോകന്‍ തന്നെ തല്ലുകയും ചവിട്ടുകയും ഒക്കെ ചെയ്യുന്നുണ്ട് എന്നാണ് ആ വീഡിയോയില്‍ ഹാദിയ പറയുന്നത്. എന്നാല്‍ വീഡിയോയുടെ പൂര്‍ണരൂപം രാഹുല്‍ ഈശ്വര്‍ പുറത്ത് വിട്ടിട്ടില്ല.

  മാനസിക രോഗി

  മാനസിക രോഗി

  തന്റെ മകള്‍ ഒരു മാനസിക രോഗിയാണെന്ന് വരെ പിതാവ് അശോകന്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയിലെ ചര്‍ച്ചയില്‍ ആയിരുന്നു അശോകന്‍ ഇത്തരം ഒരു കാര്യം പറഞ്ഞത്. മകളെ ഹിപ്‌നോട്ടൈസ് ചെയ്ത് വശീകരിക്കുകയായിരുന്നു എന്ന ആരോപണവും അശോകന്‍ ഉന്നയിച്ചിട്ടുണ്ട്.

  സുപ്രീം കോടതിയില്‍

  സുപ്രീം കോടതിയില്‍

  എന്തായാലും ഹാദിയയെ കേട്ടതിന് ശേഷം മാത്രം കേസില്‍ എന്തിമ തീരുമാനം എടുക്കൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹാദിയയെ കോടതിക്ക് മുന്നില്‍ ഹാജരാക്കാനും ഉത്തരവിട്ടിട്ടുണ്ട്.

  റിപ്പോര്‍ട്ട് വേണം

  റിപ്പോര്‍ട്ട് വേണം

  അഞ്ച് ദിവസത്തിലൊരിക്കല്‍ ഹാദിയയുടെ സ്ഥിതി അറിയിക്കണം എന്നാണ് വനിത കമ്മീഷന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

  English summary
  Police submits report on Hadiya's security to Women's Commission

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്