'വിസ്മയയുടെ വസ്ത്രങ്ങൾ കീറി മുറിക്കാറുണ്ട്'; 'കുത്തിയതും കത്തിച്ചതും ജീവനോടെ' - ജിത്തുവിന്റെ മൊഴി
കൊച്ചി: പറവൂരിൽ യുവതിയെ വീട്ടില്‍ വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസിന്. കേസിൽ അറസ്റ്റിലായ ജിത്തുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവരങ്ങൾ പൊലീസിന് ലഭ്യമാക്കാൻ കഴിഞ്ഞത്. കൊലപാതകത്തിന് കാരണം മാതാപിതാക്കളുടെ അമിത സ്നേഹം എന്നാണ് ജിത്തുവിന്റെ മൊഴി.
സഹോദരി വിസ്മയയോട് മാതാപിതാക്കൾക്കുളള സ്നേഹ കൂടുതലാണ് വഴക്കിന് കാരണം. മാതാപിതാക്കൾ കൊലപ്പെട്ട വിസ്മയ്ക്ക് കൂടുതൽ വസ്ത്രങ്ങൾ വാങ്ങി നൽകാറുണ്ട്.
ഇക്കാര്യങ്ങളിൽ നിരവധി തവണ ഇരുവരും തമ്മിൽ പരസ്പരം വഴക്കിടാറുണ്ട്. മാതാപിതാക്കൾ വാങ്ങി കൊടുക്കുന്ന ഈ വസ്ത്രങ്ങൾ താൻ കീറി മുറിക്കാറുണ്ടെന്നും ജിത്തു പൊലീസിനോട് മൊഴി നൽകി.

ജിത്തു വിസ്മയയെ ജീവനോടെ ആണ് കത്തിച്ചത്. ഇക്കാര്യവും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജിത്തു നൽകിയ മൊഴികളുടെ അടിസ്ഥാനത്താലാണ് ഇത്തരം സ്ഥിരീകരണം. ആദ്യം ജിത്തു വിസ്മയയുടെ ശരീരം മുഴുവൻ കുത്തി പരിക്കേൽപ്പിച്ചു. ശരീരത്തിൽ പല തവണ ആയി ജിത്തു മാറി മാറി കുത്തി. കുത്തേറ്റ ശേഷം വിസ്മയ തന്റെ കട്ടിലിൽ ഇരുന്നു. തുടർന്നാണ് കൊലപാതകം നടന്നത്. ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ജിത്തു തീ കൊളുത്തുകയായിരുന്നു. തുടർന്ന് തീ ആളി പടരാൻ തുടങ്ങി. ഇതോടെ വീട്ടിൽ സംഭവ സ്ഥലത്ത് നിന്നും ജിത്തു ഒളിവിൽ പോയിരുന്നു.
ജിഎസ്ടി കൗൺസിൽ യോഗം: അജണ്ടകൾ എന്തൊക്കെ? മറ്റ് വിശദാംശങ്ങൾ എന്ത്? അറിയാം

കഴിഞ്ഞ ദിവസം പറവൂര്‍ പെരുവാരം സ്വദേശി ശിവാനന്ദന്റെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് മൂന്നു മണിയോടെ ആണ് ശിവാനന്ദന്റെ വീട്ടില്‍ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്നി രക്ഷാ സേനയെയും പോലീസിനെയും നാട്ടുകാർ വിവരം അറിയിച്ചിരുന്നു. പോലീസും അഗ്നി രക്ഷാ സേനയും ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ, ഇവർ എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് പൂട്ടിയ നിലയിൽ ആയിരുന്നു കണ്ടത്. എന്നാൽ, വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നു കിടന്നിരുന്നു. വീട്ടിലെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തിരുന്നു.

തുടർന്ന് അഗ്നി രക്ഷാ സേന തീയണച്ച ശേഷം വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വീട്ടിലെ മുറികളിൽ ഒന്നില്‍ യുവതിയുടെ കത്തി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പൂര്‍ണമായും ശരീരം കത്തി നശിച്ച നിലയിലായിരുന്നു. സംഭവം നടന്നതിന് പിന്നാലെ മൃതദേഹത്തിലെ മാലയുടെ ലോക്കറ്റ് പരിശോധിച്ച മാതാപിതാക്കള്‍ മൂത്ത മകള്‍ വിസ്മയയുടേതാണ് ലോക്കറ്റെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, വീട്ടു മുറിയിൽ രൂക്ഷമായ മണ്ണെണ്ണയുടെ ഗന്ധവും അതു പോലെ തന്നെ മുറിയുടെ വാതിലിന്റെ കട്ടിളയില്‍ രക്തം വീണ പാടുകളും ഉണ്ടായിരുന്നു. സംഭവത്തിൽ ദുരൂഹ നിറയുന്നത് ഇത്തരത്തിലുളള കാര്യങ്ങൾ മുന്നിൽ കാണുമ്പോൾ എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
പുതുവർഷത്തെ കാത്ത് യുഎഇ; ആഘോഷം മാസ്ക്കിട്ട് ഗ്യാപ്പിട്ട് മാത്രം; ഗ്രീൻപാസ് നിർബന്ധം

വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു ഒളിവില്‍ പോയിരുന്നു. സഹോദരി ജിത്തുവിനെ കണ്ടെത്താൻ പോലീസ് ഏറെ പരിശ്രമിച്ചു. ഇരു ചക്ര വാഹനത്തില്‍ മത്സ്യം വില്‍ക്കുന്ന ജോലി ആണ് ശിവാനന്ദന്. മക്കളായ വിസ്മയ ബി.ബി.എ.യും ജിത്തു ബി.എസ്സി.യും പൂര്‍ത്തിയാക്കിയ കുട്ടികൾ ആണ്. എന്നാൽ, ജിത്തു ഏതാനും മാസങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതായും പറയുന്നു. സംഭവത്തിന് പിന്നാലെ ജിത്തുവുമായി അടുപ്പമുള്ള ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ , ഇയാള്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്ന് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍ വ്യക്തമാക്കിയിരുന്നു.