ജനം കലിപ്പിൽ! മമ്മൂട്ടിക്കും മുകേഷിനും കനത്ത സുരക്ഷയൊരുക്കി പോലീസ്,മുകേഷിനെ സിപിഎം വിളിച്ചുവരുത്തി

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി/കൊല്ലം: നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് അമ്മ ഭാരവാഹികളായ സിനിമാ താരങ്ങളുടെ വീടുകൾക്കും ഓഫീസുകൾക്കും പോലീസ് സുരക്ഷ ഏർപ്പെടുത്തി. അമ്മ ജനറൽ സെക്രട്ടറിയായ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീടിന് മുന്നിൽ വൻ പോലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുന്നത്.

ദേ ഗോതമ്പുണ്ട! നടൻ ദിലീപ് റിമാൻഡിൽ, ഇനി ആലുവ സബ് ജയിലിലേക്ക്,ഭയപ്പെടാനില്ലെന്ന് ദിലീപ്...

കൊക്കെയ്ൻ കേസിലും ദിലീപിന് പങ്ക്?ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തൽ,ഞെട്ടിത്തരിച്ച് സിനിമാലോകം

അമ്മയുടെ അടിയന്തര എക്സിക്യൂട്ടിവ് യോഗം നടക്കുന്ന മമ്മൂട്ടിയുടെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകുമെന്ന് പോലീസിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിരുന്നു. അമ്മ യോഗം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ മമ്മൂട്ടിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു. മാർച്ച് വീടിന് കുറച്ചകലെയായി പോലീസ് തടഞ്ഞു.

ദിലീപ് എന്ന 'ബിസിനസ് ഡോൺ';മഞ്ജുവിന്റെ പേരിൽ മഞ്ജുനാഥ,ഗ്രാൻഡ് പ്രൊഡക്ഷൻസ്,!ദേ പുട്ടും ഡി സിനിമാസും!

കൊല്ലം എംഎൽഎയും നടനുമായ മുകേഷിന്റെ വീടിനും ഓഫീസിനും പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്. പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാറിന്റെയും ചാലക്കുടി എംപി ഇന്നസെന്റിന്റെയും വീടിനും ഓഫീസിനും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്...

മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്...

മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീടിനാണ് പോലീസ് ശക്തമായ കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അമ്മ വിളിച്ചുചേർത്ത അടിയന്തര എക്സിക്യൂട്ടിവ് യോഗം മമ്മൂട്ടിയുടെ വീട്ടിലാണ് നടക്കുന്നത്.

മുകേഷിനും സുരക്ഷ...

മുകേഷിനും സുരക്ഷ...

നടൻ മുകേഷിന്റെ കൊല്ലത്തെ വീടിനും എംഎൽഎ ഓഫീസിനും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും മുകേഷിന്റെ വീട്ടിലേക്കും ഓഫീസിലേക്കും പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

ഇന്നസെന്റിനും ഗണേഷ് കുമാറിനും...

ഇന്നസെന്റിനും ഗണേഷ് കുമാറിനും...

അമ്മയുടെ പ്രധാന ഭാരവാഹികളും ജനപ്രതിനിധികളുമായ കെബി ഗണേഷ് കുമാർ എംഎൽഎയുടെയും ഇന്നസെന്റ് എംപിയുടെയും വീടുകൾക്കും ഓഫീസിനും പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

മമ്മൂട്ടിയുടെ വീട്ടിലേക്ക് മാർച്ച്...

മമ്മൂട്ടിയുടെ വീട്ടിലേക്ക് മാർച്ച്...

അതിനിടെ, അമ്മയുടെ എക്സിക്യൂട്ടിവ് യോഗം നടക്കുന്ന പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകർ പ്രതിഷേധവുമായെത്തി. ഇവരെ വീടിന് മീറ്ററുകൾക്ക് അകലെ പോലീസ് തടയുകയായിരുന്നു.

മുകേഷിനെ വിളിച്ചുവരുത്തി...

മുകേഷിനെ വിളിച്ചുവരുത്തി...

അതേസമയം, നടനും എംഎൽഎയുമായ മുകേഷിനെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി വിളിച്ചുവരുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതിനും, മാധ്യമങ്ങളോട് കയർത്ത് സംസാരിച്ചതിനും വിശദീകരണം തേടും.

മാധ്യമങ്ങളെ കാണണം...

മാധ്യമങ്ങളെ കാണണം...

സിപിഎം എംഎൽഎയായ മുകേഷ് ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മാധ്യമങ്ങളെ കണ്ട് വിശദീകരണം വ്യക്തമാക്കണമെന്നാണ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നിർദേശം.

മുകേഷിനെതിരെ ആരോപണങ്ങൾ...

മുകേഷിനെതിരെ ആരോപണങ്ങൾ...

മുകേഷ് എംഎൽഎയ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. പൾസർ സുനിയുമായി മുകേഷിന് ദീർഘകാലത്തെ പരിചയമുണ്ടെന്നും, പോലീസ് മുകേഷിനെയും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നുമായിരുന്നു പ്രതിപക്ഷ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടത്.

English summary
police tightened security for mammootty and mukesh.
Please Wait while comments are loading...