കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതംമാറ്റ കല്ല്യാണങ്ങളില്‍ സംശയം; മലബാറില്‍ നടന്നത് 25 വിവാഹം, അന്വേഷണം ആരംഭിച്ചു

  • By Akshay
Google Oneindia Malayalam News

കണ്ണൂര്‍: മലബാര്‍ മേഖലകളില്‍ നടന്ന മതംമാറ്റ കല്ല്യാണങ്ങള്‍ അന്വേഷിക്കാന്‍ പോലീസ് സംഘത്തിന്റെ തീരുമാനം. അഞ്ച് ജില്ലകളില്‍ നടന്ന കല്ല്യാണത്തില്‍ സംശയമുണ്ടെന്ന് ഉത്തര മേഖല ഡിജിപിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. 35 മതം മാറ്റ കല്ല്യാണങ്ങളാണ് നടന്നത്.

എന്നാല്‍ അതില്‍ പത്തെണ്ണം മാത്രമേ പ്രണയ വിവാഹമായി കണക്കിലെടുക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ബാക്കി വരുന്ന 25 കല്ല്യാണങ്ങളും സംശയത്തിന്റെ നിഴലിലാണെന്നാണ് പോലീസ് പറയുന്നത്. ഇത്തരം വിവാഹത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

പോലീസ് മേധാവികളുടെ യോഗം

പോലീസ് മേധാവികളുടെ യോഗം

പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പോലീസ് മേധാവിമാരും സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി, ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡിവൈഎസ്പിമാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണം

ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിക്കണം

കാസര്‍കോഡ്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ചില കല്യാണക്കുറിച്ച് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഡിവൈഎസ്പി തലത്തിലുള്ളവര്‍ ഇത്തരം കേസുകള്‍ പ്രത്യേകമായി അന്വേഷിക്കാനാണ് നിര്‍ദേശം.

അന്വേഷണ ഏജന്‍സി

അന്വേഷണ ഏജന്‍സി

ഗുരുതരസ്വഭാവം ബോധ്യപ്പെടുകയാണെങ്കില്‍ കേസ് അന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്ന് യോഗത്തില്‍ ധാരണയായിട്ടുണ്ട്.

ഐസിസ് ബന്ധം

ഐസിസ് ബന്ധം

മലപ്പുറം, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് ഐ.എസ്. ബന്ധം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍കൂടിയാണ് മതംമാറ്റ കല്യാണത്തെക്കുറിച്ച് പരിശോധിക്കുന്നത്.

എല്ലാം പ്രണയ വിവാഹങ്ങളോ?

എല്ലാം പ്രണയ വിവാഹങ്ങളോ?

കണ്ണൂര്‍ പരിയാരത്തെ സംഭവം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത് പ്രണയവിവാഹം മാത്രമായിരുന്നോയെന്നത് പോലീസ് അന്വേഷിക്കും.

തീവ്രവാദ ബന്ധം

തീവ്രവാദ ബന്ധം

പാലക്കാട് ജില്ലയില്‍ എന്‍ഐഐയുടെ അന്വേഷണപരിധിയില്‍ വരാത്ത ചില കേസുകള്‍ക്ക് തീവ്രവാദബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്.

English summary
Police to probe inter religious marriages in Malabar region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X