എംഎൽഎമാരേയും വിടില്ല..! നടിയെ ആക്രമിച്ച കേസിൽ ഉത്തരം പറയണം ഇവർ..! നടപടിക്ക് പൊലീസ്..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ വഴിത്തിരിവുകളാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേസില്‍ നടിക്കെതിരെ ഗൂഢാലോചന നടത്തിയ ദിലീപിനെ കൂടാതെ വമ്പന്മാരാര്‍ പിറകിലുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. നേരിട്ട് ഗൂഢാലോചനയില്‍ പങ്കില്ലെങ്കിലും കേസൊതുക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപിന് സഹായം ലഭിച്ചിട്ടുണ്ട് എന്ന് തന്നെയാണ് സംശയിക്കപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് ജനപ്രതികളെ അടക്കം ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്

ദിലീപിന് കച്ചിത്തുരുമ്പ്..! നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുമ്പോൾ മഞ്ജു വാര്യർ ദിലീപിനൊപ്പം..!

ദിലീപിന് മുൻപും പൾസർ സുനിക്ക് റേപ്പ് ക്വട്ടേഷൻ..!! ഇര യുവനടി..! ക്വട്ടേഷൻ കൊടുത്തത് ആ പ്രമുഖൻ !!

മൊഴി എടുക്കും

മൊഴി എടുക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എംഎല്‍എമാരുടെ മൊഴി എടുക്കാനാണ് അന്വേഷണ സംഘം ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷത്തെ രണ്ട് എംഎല്‍എമാരില്‍ നിന്നുമാണ് പോലീസ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരുങ്ങുന്നത്.

പിടിയും അൻവറും

പിടിയും അൻവറും

തൃക്കാക്കര എംഎല്‍എ പിടി തോമസ്, ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് എന്നിവരില്‍ നിന്നാണ് അന്വേഷണ സംഘം മൊഴിയെടുക്കുക. നേരത്തെ കൊല്ലം എംഎല്‍എ മുകേഷില്‍ നിന്നും പോലീസ് മൊഴിയെടുക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.

തലസ്ഥാനത്ത് ചെല്ലും

തലസ്ഥാനത്ത് ചെല്ലും

രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രണ്ട് എംഎല്‍എമാരും തിരുവനന്തപുരത്താണ് ഉള്ളത്. അതുകൊണ്ടു തന്നെ അന്വേഷണ സംഘം തലസ്ഥാനത്ത് ചെന്നാണ് ഈ ജനപ്രതിനിധികളില്‍ നിന്നും മൊഴി രേഖപ്പെടുത്തുക.

ചോദ്യം ചെയ്യാത്തത് ദുരൂഹം

ചോദ്യം ചെയ്യാത്തത് ദുരൂഹം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ദിവസം ലാലിന്റെ വീട്ടിലെത്തിയ പ്രമുഖരിലൊരാളാണ് പിടി തോമസ് എംഎല്‍എ. പോലീസ് മേധാവികളെ വിവരം അറിയിച്ചത് പിടി തോമസ് ആയിരുന്നു. തന്നെ ചോദ്യം ചെയ്യാത്തത് ദുരൂഹമാണെന്ന് പിടി തോമസ് തന്നെ ആരോപിച്ചിരുന്നു.

അടുത്ത ബന്ധം

അടുത്ത ബന്ധം

ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന് ദിലീപുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നാണ് പറയപ്പെടുന്നത്. കേസില്‍ ദിലീപ് ആരോപണ വിധേയന്‍ ആയ ഘട്ടങ്ങളിലൊക്കെയും അന്‍വര്‍ സാദത്തും ആരോപണങ്ങളുടെ നിഴലില്‍ ആയിരുന്നു.

ഒരിടപാടും ഇല്ല

ഒരിടപാടും ഇല്ല

എന്നാൽ ഈ ആരോപണങ്ങൾ അൻവർ സാദത്ത് നിഷേധിച്ചിരുന്നു. ദിലീപുമായി അടുത്ത സൌഹൃദമാണ് ഉള്ളത്. പക്ഷേ ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ദിലീപുമായിട്ട് ഇല്ല. നിരപരാധി ആണെന്നാണ് തന്നോട് ദിലീപ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്നും അൻവർ സാദത്ത് വ്യക്തമാക്കിയിരുന്നു.

സുനി ഡ്രൈവർ

സുനി ഡ്രൈവർ

മറ്റൊരു ജനപ്രതിനിധിയായ മുകേഷിനേയും പോലീസ് ചോദ്യം ചെയ്തേക്കുമെന്ന് വിവരം ഉണ്ടായിരുന്നു. പ്രതി പൾസർ സുനി ഒന്നരവർഷത്തോളം മുകേഷിന്റെ ഡ്രൈവർ ആയിരുന്നു. ദിലീപുമൊത്ത് ആദ്യഘട്ട ഗൂഢാലോചന നടത്തുമ്പോള്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു.

English summary
Police to Register statement of Two MLAs in actress abduction case
Please Wait while comments are loading...