ദിലീപിനെ ആരും കുടുക്കിയതല്ല, സ്വയം കുഴിച്ച കുഴിയില്‍ വീണു... വിനയായത് ആ സംഭവം

ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു തിരിച്ചടിയായത് ഒരു അഭിമുഖമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കേസില്‍ ദിലീപ് ജയിലിലായിട്ട് ഇതിനകം രണ്ടു മാസം പിന്നിട്ടു കഴിഞ്ഞു. നാലു തവണ ജാമ്യാപേക്ഷയുമായി താരം കോടതികളെ സമീപിച്ചെങ്കിലും തള്ളപ്പെടുകയായിരുന്നു.

രണ്ടു തവണ ഹൈക്കോടതിയും രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുമാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനാണ് ദിലീപിന്റെ പുതിയ നീക്കം.

ദിലീപിന്റെ അഭിമുഖം

ദിലീപിന്റെ അഭിമുഖം

കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ജൂലൈ 10നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനു മുമ്പ് താരം ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖമാണ് അന്വേഷണസംഘത്തിന് സഹായകമായത്.

ആദ്യം കുറ്റപ്പെടുത്തിയില്ല

ആദ്യം കുറ്റപ്പെടുത്തിയില്ല

നടിയെ ആക്രമിച്ച കേസില്‍ തുടക്കത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതായിരുന്നില്ല ദിലീപിന്റെ നിലപാട്. എന്നാല്‍ പ്രതിയായ ശേഷം ഇതിനു വിപരീതമായി സംസാരിച്ചതും അന്വേഷണസംഘം ഗൗരവമായെടുത്തു.

നടിക്കെതിരേയും മോശം പരാമര്‍ശം

നടിക്കെതിരേയും മോശം പരാമര്‍ശം

ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചും അഭിമുഖത്തില്‍ മോശം പരാമര്‍ശമാണ് ദിലീപ് നടത്തിയത്. ഇതും താരത്തിനു മേല്‍ പോലീസിന്റെ സംശയം വര്‍ധിക്കാന്‍ ഇടയാക്കി.

കുറ്റപത്രം വൈകില്ല

കുറ്റപത്രം വൈകില്ല

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഒക്ടോബര്‍ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തിട്ടു 90 ദിവസം പൂര്‍ത്തിയാവും. ഇതിനു മുമ്പ് കുറ്റപത്രം നല്‍കുമെന്നാണ് സൂചന.

ദിലീപിന്റെ ഫോണ്‍ വിളി

ദിലീപിന്റെ ഫോണ്‍ വിളി

അങ്കമാലി കോടതിയില്‍ പ്രോസിക്യൂഷന്‍ ചില പുതിയ തെളിവുകളാണ് ദിലീപിനെതിരേ സമര്‍പ്പിച്ചിരുന്നത്. ഇതാണ് താരത്തിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളാന്‍ കാരണമായത്. ഈ തെളിവുകളില്‍ പ്രധാനപ്പെട്ടതായിരുന്നു രമ്യാ നമ്പീശന്റെ വീട്ടിലേക്കുള്ള ദിലീപിന്റെ ഫോണ്‍ വിളി.

ദിലീപ് വിളിച്ചത്

ദിലീപ് വിളിച്ചത്

നടി ആക്രമിക്കപ്പെട്ട ദിവസം രാത്രിയാണ് ദിലീപ് രമ്യയുടെ വീട്ടിലേക്ക് വിളിച്ചത്. രമ്യയുടെ മൊബൈലില്‍ വിളിച്ചപ്പോള്‍ സ്വിച്ചോഫ് ആയതിനാല്‍ വീട്ടിലെ നമ്പറിലേക്ക് താരം വിളിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

നടിയും രമ്യയും സുഹൃത്തുക്കള്‍

നടിയും രമ്യയും സുഹൃത്തുക്കള്‍

ആക്രമിക്കപ്പെട്ട നടിയും രമ്യയും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടു ദിലീപ് അന്നു രാത്രി രമ്യയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തത് അസ്വാഭാവികമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

സംശയകരമായ കോളുകള്‍

സംശയകരമായ കോളുകള്‍

നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി രമ്യയെ മാത്രമല്ല മറ്റു പലരെയും ദിലീപ് വിളിച്ചിരുന്നതായും പോലീസിനു തെളിവുകള്‍ ലഭിച്ചിരുന്നു. രാത്രി 12.3 വരെ ദിലീപിന്റെ ഫോണ്‍ കോളുകള്‍ നീണ്ടതായും പോലീസ് കണ്ടെത്തിയിരുന്നു.

നാദിര്‍ഷാ മറച്ചുവയ്ക്കുന്നു

നാദിര്‍ഷാ മറച്ചുവയ്ക്കുന്നു

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ തങ്ങളോട് പലതും മറച്ചുവയ്ക്കുന്നുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഞായറാഴ്ച ആലുവ പോലീസ് ക്ലബ്ബില്‍ വച്ചു നാദിര്‍ഷായെ പോലീസ് ചോദ്യം ചെയ്തിരുന്നു.

നിഷേധിച്ച് നാദിര്‍ഷാ

നിഷേധിച്ച് നാദിര്‍ഷാ

നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷനെന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചു താന്‍ 25,000 രൂപ പണം കൈപ്പറ്റിയതായി പള്‍സര്‍ സുനി നേരത്തേ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കൊന്നും അറിയില്ലെന്നായിരുന്നു നാദിര്‍ഷായുടെ മറുപടിയത്രേ.

18 മണിക്കൂര്‍ ചോദ്യം ചെയ്തു

18 മണിക്കൂര്‍ ചോദ്യം ചെയ്തു

രണ്ടു തവണയായി 18 മണിക്കൂറാണ് അന്വേഷണസംഘം നാദിര്‍ഷായെ ചോദ്യം ചെയ്തത്. പക്ഷെ നാദിര്‍ഷാ ചോദ്യം ചെയ്യലിനോട് വേണ്ട രീതിയില്‍ സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

പൊരുത്തക്കേടുകള്‍

പൊരുത്തക്കേടുകള്‍

നാദിര്‍ഷായുടെ ഫോണിലേക്ക് ചിലര്‍ വിളിച്ചിരുന്നതായി നേരത്തേ ദിലീപ് തന്നെ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. പക്ഷെ നാദിര്‍ഷായുടെയും ദിലീപിന്റെയും മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

നാദിര്‍ഷായുടെ ജാമ്യഹര്‍ജി

നാദിര്‍ഷായുടെ ജാമ്യഹര്‍ജി

കേസില്‍ തന്നെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ നാദിര്‍ഷാ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. 25നാണ് ഈ ഹര്‍ജിയില്‍ കോടതി വിധി പറയുന്നത്.

 ജാമ്യം തേടി കാവ്യയും

ജാമ്യം തേടി കാവ്യയും

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഈ ഹര്‍ജിയില്‍ വിധി പറയുമെന്നായിരുന്നു സൂചനയെങ്കിലും കോടതി ഇത് അടുത്തയാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+