പോലീസിനെയും നാട്ടുകാരെയും വട്ടം കറക്കി 'കുട്ടി വിരുതന്‍'; അവസാനം പോലീസ് സത്യം കണ്ടെത്തി

  • By: Akshay
Subscribe to Oneindia Malayalam

കോട്ടക്കല്‍: തന്നെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ വലഞ്ഞത് നാട്ടുകാരും പോലീസും. ഒമ്‌നി വാനിലെത്തിയ മൂന്നംഗ സംഘം തന്നെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്ന പരാതിയുമായി രാമനാട്ടുകര സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് രംഗത്തെത്തിയത്. എന്നാല്‍ രാത്രി ഒമ്പത് മണിയോടെയാണ് കുട്ടി പറഞ്ഞത് നുണക്കഥയാണെന്ന് പോലീസിന് മനസ്സിലായത്.

സ്‌കൂള്‍ യൂനിഫോമില്‍ കോട്ടക്കല്‍മലപ്പുറം റോഡില്‍ പുത്തൂര്‍ പാലത്തിന് സമീപത്തെത്തിയ കുട്ടി നാട്ടുകാരോട് വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിലറിയിച്ചു. സ്‌കൂളിലേക്ക് പോകുന്നതിനിടെ വഴി ചോദിച്ചത്തെിയ മൂന്നംഗ സംഘം വാഹനത്തിലേക്ക് വലിച്ചിടുകയായിരുന്നത്രെ. തുടര്‍ന്ന് ബോധം കെടുത്തിയെന്നും ഓര്‍മ വന്നപ്പോള്‍ തല മൊട്ടയടിച്ചിരുന്നെന്നും കുട്ടി പറഞ്ഞു.

Kidnap

വിശ്വസിപ്പിക്കാനായ തട്ടികൊണ്ട് പോയവരുടെ ശാരീരിക ഘടനയും കുട്ടി പറഞ്ഞു. വാനിലുണ്ടായിരുന്നവരില്‍ മുടിനീട്ടി വളര്‍ത്തിയ കറുത്ത നിറത്തിലുള്ള ആളാണ് വായ പൊത്തിപ്പിടിച്ചതെന്നും ഇടുങ്ങിയ വഴിയില്‍ എത്തിയതോടെ പുറത്തേക്ക് തള്ളിയിട്ടെന്നുമാണ് പറഞ്ഞത്. എന്നാല്‍ ഒതുക്കുങ്ങല്‍ കൊളത്തുപറമ്പിലെ മാതാവിന്റെ ബന്ധുവീട്ടിലേക്ക് എത്താനുള്ള നാടകമായിരുന്നു കുട്ടിയുടേതെന്ന പോലീസ് കണ്ടത്തെുകയായിരുന്നു.

രാമനാട്ടുകരയില്‍നിന്ന് തല മൊട്ടയടിച്ചശേഷം വിദ്യാര്‍ത്ഥി കോട്ടക്കലിലേക്ക് ബസ് കയറുകയായിരുന്നു. ഇതിനിടെ തന്നെ വിദ്യാര്‍ത്ഥിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്ന വാര്‍ത്ത നവമാധ്യമങ്ങളില്‍ പ്രചരിച്ചു. വാര്‍ത്ത അറിഞ്ഞ ഉടനെ നിരവധി നാട്ടുകാര്‍ സ്റ്റേഷനില്‍ തടിച്ച് കൂടുകയായിരുന്നു.

English summary
Police troubled for student's complaint.
Please Wait while comments are loading...