കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിന്റെ മദ്യനയം; വെട്ടിലായത് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ഡിഎഫിന്റെ മദ്യനയത്തിനെ തുടര്‍ച്ചയായി വിമര്‍ശിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രിയെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വെട്ടിലാക്കി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ബാറുകള്‍ തുറന്നുകൊടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ കഴിഞ്ഞദിവസങ്ങളിലെ ആരോപണം.

തെരഞ്ഞെടുപ്പില്‍ ഇക്കാര്യം പ്രചരണ ആയുധമാക്കാനിരിക്കെയാണ് മദ്യനയത്തില്‍ വ്യക്തതവരുത്തി സീതാറാം യെച്ചൂരി പ്രസ്താവന നടത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ഒരു ബാര്‍ പോലും തുറക്കില്ലെന്നും മദ്യപാനത്തിനെതിരെ ബോധവത്കരണം നടത്തി മദ്യവര്‍ജനം നടപ്പാക്കുമെന്നുമായിരുന്നു അവൈലബിള്‍ പിബി യോഗത്തിനുശേഷം യെച്ചൂരി പറഞ്ഞത്.

liquer

ബാര്‍ ഉടമകളുമായി ഇടതുപക്ഷത്തിന് അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ എന്നിവര്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ വീട്ടമ്മമാര്‍ ഇതിന് മറുപടി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, എല്‍ഡിഎഫ് നയം വ്യക്തമായതോടെ മദ്യനയത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന മുഖ്യമന്ത്രിയുടെയും യുഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരിക്കുകയാണ്.

യെച്ചൂരിയുടെ പ്രസ്താവനയ്ക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും ബാറുകള്‍ തുറക്കില്ലെന്ന സൂചന തന്നെയാണ് നല്‍കുന്നത്. എല്‍ഡിഎഫ് വന്നാല്‍ ഒരു തുള്ളി മദ്യം പോലും കൂടുതല്‍ ലഭിക്കില്ല. ബാറുകള്‍ പൂട്ടിയെന്നത് യുഡിഎഫിന്റെ പ്രചരണ തന്ത്രമാണ്. ഇത് വിലപ്പോകില്ലെന്നും കോടിയേരി വ്യക്തമാക്കി.

English summary
Polit Bureau says, LDF for liquor prohibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X