കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ സംഘർഷം; കേന്ദ്രത്തിന് മറുപടി നൽകാതെ കേരളം; ഇത് 'ഇരട്ടച്ചങ്കന്റെ' ധാർഷ്ഠ്യമോ? തെളിവുണ്ട്!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സംഘർഷത്തെ കുറിച്ചുള്ള കേന്ദ്രത്തിന്റെ ചോദ്യത്തിന് കേരളത്തിന് മിണ്ടാട്ടമില്ല. കേന്ദ്രം രണ്ടുതവണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും കേരളം മറുപടി നല്‍കിയിട്ടില്ലെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ‌ജൂലൈ 17നും 24നുമാണ് ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്. ആഭ്യന്തരസഹമന്ത്രി രേഖാമൂലം മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചതാണിതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

തിരുവന്തപുരം നഗരത്തിലും വപരിസര പ്രദേശങ്ങളിലും സിപിഎം-ബിജെപി സംഘർഷം അരങ്ങേറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം കേരളത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. എന്നാൽ ഇതുവരെ കേരളം റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. തലസ്ഥാനത്തെ ബിജെപി-സിപിഎം സംഘർഷത്തിന്റെ തുടച്ചയായി ഒരു ആർഎസ്എസ് പ്രവർത്തകൻ മരണപ്പെടുന്ന അ‌വസ്ഥപോലും ഉണ്ടായിരുന്നു.

ഗവർണർ ഇടപെട്ടു

ഗവർണർ ഇടപെട്ടു

അതേസമയം ഗവർണർ പി സദാശിവം മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചു വരുത്തിയിരുന്നു.

ഗവർ‌ണർ ഇടപെട്ടത് ശരിയായില്ല

ഗവർ‌ണർ ഇടപെട്ടത് ശരിയായില്ല

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവും തലസ്ഥാനത്തെ മറ്റ് അക്രമങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നിരുന്നു.

ഭരണ ഘടന വിരുദ്ധം

ഭരണ ഘടന വിരുദ്ധം

ഗവര്‍ണറുടെ ഇത്തരം ഇടപെടല്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുമെന്ന് വൈക്കം വിശ്വന്‍ പറഞ്ഞത്. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയ ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത്.

സാമാധാന ചർച്ച

സാമാധാന ചർച്ച

ഗവർണറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം രാഷ്ട്രീയ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ സർവ്വകക്ഷി യോഗം വിളിച്ചിരുന്നു.

ബിജെപി ഓഫീസിന് നേരെ ആക്രമണം

ബിജെപി ഓഫീസിന് നേരെ ആക്രമണം

തിരുവനന്തപുരത്ത് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ അതിക്രമത്തിന്റെ പേരില്‍ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ അറസ്റ്റിലായത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെയാണ് രാഷ്ട്രീയ അതിക്രമങ്ങള്‍ വ്യാപിച്ചത്.

സർക്കാരിന് വിമർശനം

സർക്കാരിന് വിമർശനം

ബിജെപി-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് ക്രമസമാധാന നില തകര്‍ന്നെന്ന പഴി നേരിട്ടത് സര്‍ക്കാരാണ്. അതിനിടെ തലസ്ഥാനത്തെ സംഘര്‍ഷം കൈകാര്യം ചെയ്തതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പിടിപ്പുകേടുണ്ടായെന്ന വിമര്‍ശനം ഇടതുമുന്നണിയില്‍ നിന്നും ഉയർന്നിരുന്നു.

English summary
Political violence; Kerala didn't submit reports to Central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X